ഉന്നാവോ പീഡനക്കേസ്... വിചാരണ പൂര്‍ത്തിയാക്കി; ഡിസംബര്‍ 16ന് വിധി പറയുന്ന തീയതി പ്രഖ്യാപിക്കുമെന്ന് ഡല്‍ഹി കോടതി
ഉന്നാവോ പീഡനക്കേസിന്റെ വിചാരണ ഡല്‍ഹി കോടതിപൂര്ത്തിയാക്കി. കേസില്‍ വിധി പറയാന്‍ മാറ്റിവെച്ചു. ഡിസംബര്‍ 16ന് വിധി പറയുന്ന തീയതി പ്രഖ്യാപിക്കുമെന്ന് ഡല്‍ഹി കോടതി വ്യക്തമാക്കി.2017 ജൂണ്‍ 4നാണ് ഉന്നാവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെങ്കാര്‍ ബലാത്സംഗത്തിനിരയാകുന്നത്. കഴിഞ്ഞ ജൂലൈ 28ന് റായ്ബറേലിയിലുണ്ടായ വാഹനാപകടത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതര പരിക്കേറ്റിരുന്നു. അപകടവുമായി ബന്ധപ്പെട്ട് സെങ്കാറിനും കൂട്ടാളികള്‍ക്കും എതിരെ പൊലീസ് കേസെടുത്തിരുന്നു.ഇതേതുടര്‍ന്ന് പ്രതി കുല്‍ദീപ് സിങ് സെങ്കാറിനെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഉന്നാവ് പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയും അതിന് പിന്നില്‍ സെങ്കാറാണെന്ന് ആരോപണം ഉയരുകയും ചെയ്തതോടെയാണ് എം.എല്‍.എയെ പുറത്താക്കാന്‍ ബി.ജെ.പി നിര്‍ബന്ധിതമായത്.
https://www.facebook.com/Malayalivartha