ഇത് വ്യത്യസ്തമായ ബന്ധം... !ഇന്ത്യയും ഖത്തറും തമ്മിലുള്ള ആഴമേറിയ ബന്ധത്തെ കുറിച്ച് ഇന്ത്യൻ അംബാസിഡർ

ഇന്ത്യയും ഖത്തറും തമ്മില്‍ ദീര്‍ഘകാലത്തെയും ആഴത്തില്‍ വേരോടിയതും വ്യത്യസ്തതലങ്ങളിലുമുള്ള ബന്ധമാണുള്ളതെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന്‍ പറഞ്ഞു. ഡിസംബർ 18ന് ഖത്തർ ദേശീയ ദിനവുമായി ബന്ധെപ്പട്ട് ഖത്തര്‍ വാര്‍ത്ത ഏജന്‍സിക്ക് നൽകിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വ്യാപാരത്തിലൂടെയും സാംസ്കാരിക കൈമാറ്റത്തിലൂടെയുമാണ് ഇരുരാജ്യവും ബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇരുരാജ്യത്തിനും പരസ്പര പങ്കാളിത്തത്തോടെ നേട്ടങ്ങള്‍ കൊയ്യാനായതായും ഉന്നതതല സന്ദര്‍ശനങ്ങള്‍ ഇരുഭാഗത്തും നടന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ വലിയ ഊര്‍ജ പങ്കാളിയാണ് ഖത്തറെന്ന് അംബാസഡര്‍ ഊന്നിപ്പറഞ്ഞു. ഉഭയകക്ഷി വ്യാപാരത്തില്‍ ഇരുരാജ്യവും തമ്മില്‍ മികച്ച വളര്‍ച്ചയാണ് അടുത്ത കാലത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.
2019നെ ഇന്ത്യ-ഖത്തര്‍ സാംസ്കാരിക വര്‍ഷമായി പ്രഖ്യാപിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച അംബാസഡര്‍ നാല്‍പതോളം പരിപാടികളാണ് ഇതുമായി ബന്ധപ്പെട്ട് ഇതിനകം വിജയകരമായി സംഘടിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി. ഖത്തരി അധികൃതരുടെ മികച്ച സഹകരണത്തോടെയാണ് പരിപാടികള്‍ നടത്തിയത്. വരും വാരങ്ങളില്‍ ഏതാനും പ്രധാന സാംസ്കാരിക പരിപാടികള്‍ അരങ്ങേറുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി ഇന്ത്യന്‍ സമൂഹത്തിന് ഖത്തര്‍ നൽകുന്ന ആതിഥേയത്വത്തിനും പിന്തുണക്കും രാജ്യത്തിെൻറ ഭരണാധികാരികളോടും നേതൃത്വത്തോടും അദ്ദേഹം നന്ദി അറിയിച്ചു. വലുതും വ്യത്യസ്തവുമായ ഇന്ത്യന്‍ സമൂഹം ഖത്തറില്‍ അച്ചടക്കത്തോടെയും കഠിനാധ്വാനികളായും നിയമം അനുസരിച്ചും ജീവിക്കുന്നതില്‍ അഭിമാനമുണ്ട്.
അതിെൻറ ഫലമായാണ് ഖത്തറിലെ ഇന്ത്യന്‍ സമൂഹം വര്‍ഷങ്ങള്‍കൊണ്ട് ഏഴര ലക്ഷമായത്. തുടര്‍ന്നും രാജ്യത്തെ സേവിക്കാനും സുസ്ഥിരതയും വികസനവും നിര്‍വഹിക്കാനും ഇന്ത്യക്കാർക്ക് അവസരങ്ങളൊരുക്കണമെന്നും അംബാസഡര്‍ അപേക്ഷിച്ചു. ഖത്തര്‍ ദേശീയ ദിനാഘോഷങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഇന്ത്യന്‍ സമൂഹം പ്രതിജ്ഞാബദ്ധരാണ്. പുതിയ ഉയരങ്ങള്‍ താണ്ടാന്‍ ഇരുരാജ്യത്തിെൻറയും ബന്ധങ്ങള്‍ക്ക് സാധിക്കട്ടെയെന്നും ആശംസിച്ചു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി, പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആൽഥാനി, ഭരണകുടുംബത്തിലെ മറ്റ് അംഗങ്ങള്‍, ഖത്തര്‍ സര്‍ക്കാര്‍ പ്രതിനിധികള്‍, ഖത്തറിലെ ജനങ്ങള്‍ തുടങ്ങിയവരെയും ഇന്ത്യന്‍ അംബാസഡര്‍ അഭിനന്ദിച്ചു.
https://www.facebook.com/Malayalivartha



























