പൗരത്വഭേദഗതി ബില്ലിനെതിരെ അസമില്‍ പ്രതിഷേധം ശക്തം; പൊലീസ് ലാത്തി ചാര്‍ജില്‍ 25ലേറെ പേര്‍ക്ക് പരിക്ക്

ദേശീയപൗരത്വ പട്ടികക്കെതിരെ അസമില്‍ പ്രതിഷേധം ശക്തം. വിവിധ യൂണിവേഴ്‌സിറ്റികളിലേയും കോളെജുകളിലേയും വിദ്യാര്‍ത്ഥികളും, പൊതുജനങ്ങളും അടക്കം ആയിരക്കണക്കിനാളുകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. അസമിന്റെ വിവിധ ഭാഗങ്ങിളായി നിരവധി അക്രമസംഭവങ്ങള്‍ അരങ്ങേറി.
പൊലീസ് ലാത്തിചാര്‍ജില്‍ 25 ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
പ്രതിഷേധക്കാരെ മാറ്റാന്‍ പൊലീസ് ശ്രമിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതോടെ സംഭവം അക്രമാസക്തമാവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും ബില്ലിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.നിരവധി സംഘടനകളും സാംസ്‌ക്കാരിക പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തുണ്ട്.
പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യസഭയില്‍ തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്) രംഗത്തെത്തിയിരുന്നു. ബില്‍ മുസ്ലിം വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യസഭയില്‍ ടി.ആര്‍.എസിനു വേണ്ടി സംസാരിച്ച കേശവ റാവു നിലപാട് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha



























