പൗരത്വഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം... അസമിലേക്കുള്ള വിമാന -ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി, പ്രതിഷേധത്തെ തുടര്‍ന്ന് അസമില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു
പൗരത്വഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ അസമിലേക്കുള്ള വിമാന -ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. മൂന്ന് വിമാന സര്‍വീസുകളും 21 ട്രെയിന്‍ സര്‍വീസുകളുമാണ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചത്.
ഡിസംസംബര്‍ 13 വരെ ഗുവാഹാട്ടി, ദിബ്രുഗഡ്, ജോര്‍ഹത് എന്നിവിടങ്ങളിലേക്കുള്ളതും ഇവിടങ്ങളില്‍നിന്ന് പുറപ്പെടുന്നതുമായ എല്ലാ സര്‍വീസുകളും സമയക്രമം മാറ്റുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന് സ്പൈസ് ജെറ്റ്, ഗോ എയര്‍ കമ്ബനികള്‍ അറിയിച്ചു.
സര്‍വീസ് റദ്ദാക്കുകയാണെങ്കില്‍ ടിക്കറ്റ് തുക തിരിച്ച് നല്‍കുമെന്നും കമ്ബനികള്‍ അറിയിച്ചു. കൊല്‍ക്കത്തയില്‍ നിന്നും ദിബുഗഡിലേക്കുള്ള വിമാന സര്‍വീസ് എയര്‍ ഇന്ത്യ റദ്ദാക്കി. വിസ്താര എയര്‍ലൈന്‍സ് ഗുവാഹത്തിയിലേക്കും ദിബ്രുഗഡിലേക്കുമുള്ള സര്‍വീസുകളും റദ്ദാക്കിയതായി അറിയിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് അസമില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. അസമിലെ പത്ത് ജില്ലകളില്‍ ഇന്റര്‍നെറ്റ് ബന്ധവും വിഛേദിച്ചിട്ടുണ്ട്. ഗുവാഹതിയില്‍ ബുധനാഴ്ച വൈകീട്ട് 6.15 മുതല്‍ വ്യാഴാഴ്ച കാലത്ത് ഏഴുവരെ നിശാനിയമം ഏര്‍പ്പെടുത്തിയിരുന്നു. പ്രക്ഷോഭം അക്രമാസക്തമായ സാഹചര്യത്തില്‍ 5,000ത്തോളം അര്‍ധസൈനികരെയും വിവിധ ഇടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha