എട്ടുമാസം പ്രായമായ കുഞ്ഞ് അഞ്ചാം നിലയില്‍ നിന്ന് താഴെ വീണെങ്കിലും അത്ഭുതകരമായി രക്ഷപെട്ടു
ചെന്നൈയിലെ മിന്റ് സ്ട്രീറ്റിലെ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും വീണ എട്ടുമാസം പ്രായമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു.
കെട്ടിടത്തിന് താഴെ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന്റെ സീറ്റിലേയ്ക്കാണ് കുഞ്ഞ് പതിച്ചത്. കാല് കുത്തിയാണ് വീണത് എന്നതിനാല്‍ കാലിലെ എല്ലുകള്‍ക്ക് പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്.
മുത്തശ്ശിയുടെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും ഇന്നലെ രാവിലെ 10. 30-തോടെയാണ് കുഞ്ഞ് താഴേയ്ക്ക് പതിച്ചത്. മയ്പാല്‍-നീലം ദമ്പതികളുടെ മകള്‍ ജിനിഷയാണ് അപകടത്തില്‍പ്പെട്ടത്.
അയല്‍വാസികള്‍ എത്തി കാര്യം പറയും വരെ കുഞ്ഞ് താഴേയ്ക്ക് വീണ വിവരം അടുക്കളയിലായിരുന്ന കുഞ്ഞിന്റെ അമ്മയും ആന്റിയും അറിഞ്ഞിരുന്നില്ലെന്ന് അധികൃതര്‍ പറയുന്നു. ബാല്‍ക്കണിയിലേയ്ക്ക് ഇഴഞ്ഞുപോയ കുഞ്ഞ് ഗ്രില്ലിന്റെ ചെറിയ വിടവിലൂടെ താഴേയ്ക്ക് വീഴുകയായിരുന്നു. ബൈക്കിന്റെ സീറ്റിലേയ്ക്ക് വീണ കുഞ്ഞിനെ സ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് എടുത്തത്.
https://www.facebook.com/Malayalivartha