പ്രതിഷേധങ്ങൾ ആളിക്കത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് രാജ്യസഭയിലും പൗരത്വബിൽ അവതരിപ്പിച്ചത്. തെരുവുകൾ പ്രതിഷേധാഗ്നിയിൽ കത്തുമ്പോൾ ഇതാ വേറിട്ട നിലപാടുമായി ഒരു അഭയാർത്ഥി കുടുംബം; പാക്ക് ഹിന്ദു അഭയാർഥി കുടുംബമാണ് രണ്ടു ദിവസം പ്രായമായ കുഞ്ഞിന് ‘നാഗരിക്ത’ എന്നു പേരിട്ടത്

പ്രതിഷേധങ്ങൾ ആളിക്കത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് രാജ്യസഭയിലും പൗരത്വബിൽ അവതരിപ്പിച്ചത്. തെരുവുകൾ പ്രതിഷേധാഗ്നിയിൽ കത്തുമ്പോൾ ഇതാ വേറിട്ട നിലപാടുമായി ഒരു അഭയാർത്ഥി കുടുംബം. ഡൽഹിയിലെ മജ്‌നു കാ ടിലയിൽ താമസിച്ചു വന്ന പാക്ക് ഹിന്ദു അഭയാർഥി കുടുംബമാണ് രണ്ടു ദിവസം പ്രായമായ കുഞ്ഞിന് ‘നാഗരിക്ത’ എന്നു പേരിട്ടത് . ‘പൗരത്വം’ എന്നാണ് ഈ ഹിന്ദി പേരിന്റെ അർഥം.
മുംബൈയിൽ ഐപിഎസ് ഉദ്യോഗസ്ഥനായ അബ്ദുർ റഹ്മാൻ ഔദ്യോഗിക ചുമതലകളിൽ നിന്ന് രാജികത്ത് നൽകിയാണ് പ്രതികരിച്ചത്.
ദേശീയ പൗരത്വ ഭേദഗതി ബില്ല് രാജ്യത്തെ മതബഹുസ്വരതക്കെതിരാണ്. നീതിയെ സ്‌നേഹിക്കുന്ന എല്ലാ മനുഷ്യരും ജനാധിപത്യ മാര്‍ഗത്തില്‍ ബില്ലിനെ എതിര്‍ക്കണം. ഭരണഘടനയുടെ അടിസ്ഥാന സവിശേഷതക്കെതിരെയാണ് ബില്ലെന്നും അബ്ദുര്‍ റഹ്മാന്‍ തന്റെ രാജി പ്രഖ്യാപിച്ചു കൊണ്ട് ട്വിറ്ററിലൂടെ പ്രതികരിച്ചു.
രാജ്യ സഭയില്‍ 125 പേര്‍ ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്തു. 105 പേരാണ് ബില്ലിനെ എതിര്‍ത്തു വോട്ട് ചെയ്തത്. ബില്‍ പാസായ ഇന്ന് ഇന്ത്യയുടെ ചിരിത്രത്തിലെ കറുത്ത ദിനമാണെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചിരിക്കുന്നത്. രാജ്യസഭയില്‍ കേവല ഭൂരിപക്ഷമായ 121 നെക്കാളും കൂടുതല്‍ വോട്ട് നേടിയാണ് ബില്‍ പാസായിരിക്കുന്നത്. ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് പ്രതിപക്ഷം അറിയിച്ചിരിക്കുന്നത്.
രാജസ്ഥാനിലെ ജയ്സാൽമീറിൽ പാക്കിസ്ഥാനി ഹിന്ദു അഭയാർഥികൾ ബിൽ പാർലമെന്റ് പാസാക്കിയത് ആഘോഷത്തോടെ സ്വീകരിച്ചു.
പതിനായിരങ്ങൾ തെരുവിലിറങ്ങിയ അസാം യുദ്ധക്കളമായി. തലസ്ഥാനമായ ഗുവാഹത്തിയിൽ കർഫ്യൂ പ്രഖ്യാപിച്ചു
പ്രക്ഷോഭകരിൽ ഭൂരിപക്ഷവും വിദ്യാർത്ഥികളാണ്. ദിസ്‌പുർ, ഗുവാഹത്തി, ദീബ്രുഗഡ്, ജോർഘട്ട് തുടങ്ങി നിരവധി കേന്ദ്രങ്ങളിൽ പ്രക്ഷോഭകർ പൊലീസുമായി ഏറ്റുമുട്ടി. സെക്രട്ടേറിയറ്റിനും നിയമസഭയ്ക്കും മുന്നിൽ നടന്ന ഏറ്റുമുട്ടലിലും ലാത്തിച്ചാർജിലും നൂറുകണക്കിന് പേർക്ക് പരിക്കേറ്റു. നൂറുകണക്കിന് പ്രക്ഷോഭകരെ കസ്റ്റഡിയിലെടുത്തു.
എൺപതുകളിൽ നടന്ന, ആറ് വർഷം നീണ്ട അക്രമാസക്തമായ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിന് സമാനമായ സംഘർഷമാണ് അസാമിൽ ഇപ്പോൾ. അന്നത്തെ പോലെ സൈന്യത്തെ രംഗത്തിറക്കിയേക്കുമെന്നാണ് റിപ്പോർട്ട്. സൈന്യത്തോട് സജ്ജമായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സി.ആർ.പി.എഫ്, ബി.എസ്.എഫ്, സശസ്ത്ര സീമാ ബൽ എന്നീ വിഭാഗങ്ങളെയാണ് ഇന്നലെ വ്യോമമാർഗം എത്തിച്ചത്.
അരുണാചൽ പ്രദേശിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബാങ്കുകൾ, വാണിജ്യ സ്ഥാപനങ്ങൾ, കമ്പോളങ്ങൾ എന്നിവ അടച്ചുപൂട്ടി. അസാം, ത്രിപുര, മിസോറം, മേഘാലയ സംസ്ഥാനങ്ങളിലെ സ്‌കൂൾ കോളേജ് പരീക്ഷകൾ മാറ്റിവച്ചു. വടക്കുകിഴക്കൻ അതിർത്തി റെയിൽവേ പതിന്നാല് ട്രെയിനുകൾ റദ്ദാക്കി.
https://www.facebook.com/Malayalivartha



























