Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

മയക്കുമരുന്ന് ഇന്ത്യയെ കാർന്നു തിന്നു; പ്രതിരോധിക്കാൻ ഇന്ത്യയിലെ സുരക്ഷാ ഏജൻസികൾക്ക് കഴിയുന്നില്ല; ഇന്ത്യയിലെ രാഷ്ട്രീയകാർക്ക് ഫണ്ടിംഗ് നടത്തുന്ന നൂതന സംവിധാനമാണ് ഡ്രഗ് മാഫിയ എന്ന ലൂസിഫർ പ്രഖ്യാപനത്തെ പരോക്ഷമായി ശരിവച്ച് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആർ. എൻ. രവി

14 DECEMBER 2019 04:55 PM IST
മലയാളി വാര്‍ത്ത

മോഹൻലാൽ ചിത്രമായ ലൂസിഫറിലെ കണ്ടെത്തലുകൾ ശരിവച്ച് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആർ. എൻ. രവി. ഇന്ത്യയിലെ രാഷ്ട്രീയകാർക്ക് ഫണ്ടിംഗ് നടത്തുന്ന നൂതന സംവിധാനമാണ് ഡ്രഗ് മാഫിയ എന്ന ലൂസിഫർ പ്രഖ്യാപനത്തെ പരോക്ഷമായി ആർ എൻ രവി ശരിവച്ചു. മയക്കുമരുന്നിനെ പ്രതിരോധിക്കാൻ ഇന്ത്യയിലെ സുരക്ഷാ ഏജൻസികൾക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്ന് ഇന്ത്യയെ കാർന്നു തിന്നുകയാണെന്ന് നാഗലന്റ് ഗവർണർ കൂടിയായ ആർ. എൻ. രവി സമ്മതിച്ചു. ആധുനികകാലത്ത് ഇത്തരം വളഞ്ഞവഴികളിലൂടെയാണ് ഇന്ത്യൻ യുവത്വത്തെ നശിപ്പിക്കുന്നതെന്ന് കേരള കേഡറിലെ ഐ പി എസ് ഉദ്യോഗസ്ഥനായിരുന്ന രവി പറഞ്ഞു. പഞ്ചാബിനെ മയക്കുമരുന്ന് നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

ആധുനിക ലോകത്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കുന്നതിന് ഇന്‍റലിജന്‍സ്, എന്‍ഫോഴ്സ്മെന്‍റ് സംവിധാനങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. രണ്ടു സംവിധാനങ്ങളുടേയും ഏകോപിച്ചുള്ള നീക്കങ്ങളിലൂടെ പുതിയ കാലഘട്ടത്തിലെ വെല്ലുവിളികള്‍ ഒരുപരിധി വരെ നേരിടാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളാ പോലീസ് സംഘടിപ്പിക്കുന്ന പെര്‍ഫോമന്‍സ് ഇന്നോവേഷന്‍ ത്രൂ ടെക്നോളജി എന്ന പ്രഭാഷണപരമ്പരയിലെ ആദ്യത്തേത് തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ആധുനികകാലത്തെ സുരക്ഷാഭീഷണികള്‍ നേരിട്ട് ഉള്ളതല്ല. സൈബര്‍ ലോകത്തെ സുരക്ഷാഭീഷണികളുടെ ഉത്തരവാദി ആരെന്ന് നിര്‍ണ്ണയിക്കുന്നത് വന്‍ വെല്ലുവിളിയാണ്. പൂര്‍ണ്ണമായും തെളിവില്ലാതെ അത്തരം ഒരു നിര്‍ണ്ണയം സാധ്യമല്ല. ലോകത്തിന്‍റെ ഏതുഭാഗത്തും നടക്കുന്ന ഭീകരപ്രവര്‍ത്തനമായാലും അതിന്‍റെ അലയൊലികള്‍ ഇന്ത്യയിലും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് നാം കരുതിയിരിക്കേണ്ടതുണ്ട്.

മയക്കുമരുന്നിന്‍റെ വ്യാപനം മികച്ച വളര്‍ച്ചാനിരക്കുള്ള സംസ്ഥാനമായ പഞ്ചാബിനെ ഏറെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. മയക്കുമരുന്നിന്‍റെ പ്രചാരവും കച്ചവടവും തടയാന്‍ എല്ലാ സുരക്ഷാ ഏജന്‍സികളും ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

റാങ്ക് വ്യത്യാസമില്ലാതെ പോലീസ് സേനയിലെ എല്ലാ വിഭാഗം ജീവനക്കാരുടേയും കഴിവ് പോലീസിന്‍റെ വിവിധ മേഖലകളിലെ പ്രവര്‍ത്തനത്തിന് വിനിയോഗിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ കേരളാ പോലീസ് ഏറെ മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ഭീഷണികള്‍ നേരിടുന്നതിനുള്ള നിയമം നിര്‍മ്മിക്കാന്‍ തുടക്കം കുറിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേരളാ പോലീസിന് കഴിയുമെന്ന് ആര്‍.എന്‍ രവി പ്രത്യാശ പ്രകടിപ്പിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, മുന്‍ ഡി.ജി.പിമാരായ എ.വി സുബ്ബറാവു, കെ.സുകുമാരന്‍ നായര്‍, പി.കെ ഹോര്‍മിസ് തരകന്‍, കെ.പി സോമരാജന്‍, രാജേഷ് ദിവാന്‍ എന്നിവരും മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.

1976 ബാച്ചിലെ കേരളാ കേഡര്‍ ഐ.പി.എസ് ഓഫീസറായിരുന്ന ആര്‍.എന്‍ രവി കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ എസ്.പിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.ബി.ഐ, ഇന്‍റലിജന്‍സ് ബ്യൂറോ എന്നിവിടങ്ങളില്‍ ഏറെക്കാലം പ്രവര്‍ത്തിച്ച അദ്ദേഹം ജോയിന്‍റ് ഇന്‍റലിജന്‍സ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു.

അതിർത്തി സംസ്ഥാനങ്ങളിൽ നിന്നാണ് ഇന്ത്യയിൽ മയക്കു മരുന്ന് വൻ തോതിൽ എത്തുന്നത്. ഇന്ത്യയിലെ യുവാക്കളെയാണ് മയക്കുമരുന്ന് ലോബി ലക്ഷ്യമിടുന്നത്. യുവജനങ്ങളെ നിഷ്ക്രിയരാക്കി രാജ്യത്തിന്റെ വളർച്ച തടയുകയാണ് മയക്കുമരുന്ന് മാഫിയയുടെ ലക്ഷ്യം. ഇന്ത്യയോട് ചിരിക്കുന്ന അയൽ രാഷ്ട്രങ്ങൾ പോലും മയക്കുമരുന്ന് മാഫിയയെ കൈയയച്ച് സഹായിക്കുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (1 hour ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (1 hour ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (2 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (2 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (2 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (3 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (4 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (4 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (4 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (5 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (5 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (6 hours ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (6 hours ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (7 hours ago)

ഇതാണ് D മണി,ദിണ്ടിഗൽ വളഞ്ഞ്... SIT-യുടെ മുന്നിൽ കസേര വലിച്ചിട്ടിരുന്നു ദാവൂദ് മണി..ദൃശ്യങ്ങൾ  (7 hours ago)

Malayali Vartha Recommends