Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....

ഫീസ് വര്‍ധനവിനെതിരായുള്ള പ്രതിഷേധ സൂചകമായി വിദ്യാര്‍ഥികള്‍ സെമസ്റ്റര്‍ പരീക്ഷകള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കെ ഓണ്‍ലൈനായി പരീക്ഷ നടത്താനുള്ള നീക്കവുമായി ജെ.എന്‍.യു അധികൃതര്‍; വാട്‌സ് ആപ്പിലൂടെയും ഇ-മെയിലൂടെയും പരീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്

17 DECEMBER 2019 02:53 PM IST
മലയാളി വാര്‍ത്ത

ഡിസംബര്‍ 16 ന് വൈസ് ചാന്‍ലറും ഡിപാര്‍ട്‌മെന്റ് ചെയര്‍പേഴ്‌സണ്‍മാരും ആയി നടന്ന കൂടിക്കാഴ്ചയിലാണ് എം.ഫില്‍, പി.എച്ച്.ഡി, എം.എ വകുപ്പുകളിലെ അവസാന സെമസ്റ്റര്‍ പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചതെന്ന് സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിന്റെ ഹെഡ് അശ്വിനി കെ. മഹാപത്ര അറിയിച്ചു.

ഇത് സംബന്ധിച്ച് എല്ലാ ഡിപാര്‍ട്‌മെന്റ് ചെയര്‍പേര്‍സണ്‍സിനും അയച്ച കത്തില്‍ കാമ്പസിലെ അസാധാരണമായ സംഭവങ്ങളെ തുടര്‍ന്നാണ് ഇത്തരം ഒരു തീരുമാനം എടുക്കേണ്ടി വരുന്നതെന്ന് വ്യക്തമാക്കുന്നു.അതേസമയം ഇത്തരത്തില്‍ പരീക്ഷ എല്ലാ ഡിപാര്‍ട്‌മെന്റുകളിലും നടത്തുന്നുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
നിലവിലെ തീരുമാനപ്രകാരം എം.എഫില്‍, എം.എ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകര്‍ നേരത്തെ തന്നെ ചോദ്യപേപ്പര്‍ വാട്‌സ്ആപ്പിലോ ഇമെയിലിലോ നല്‍കും.

വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 21-നകം ഉത്തരങ്ങള്‍ വാട്‌സ് ആപ്പിലൂടെയോ ഇമെയിലൂടെയോ നല്‍കണം. ഇത് സാധ്യമല്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് ഉത്തരങ്ങള്‍ എഴുതി അധ്യാപര്‍ക്ക് നല്‍കാം.

21 നകം ഉത്തരങ്ങള്‍ അയക്കാനാത്തവര്‍ക്ക് അധിക ദിവസം കൂടി അനുവദിക്കുമെന്നും കത്തില്‍ പറയുന്നു.
അതേ സമയം ഇത്തരത്തില്‍ പരീക്ഷ നടത്തുമ്പോള്‍ പരീക്ഷയ്ക്ക് എന്ത് ആധികാരികതയാണുള്ളതെന്നും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഉത്തരങ്ങള്‍ എഴുതിയതിനു എന്ത് ഉറപ്പാണുള്ളതെന്നുമുള്ള ചോദ്യത്തിന് നിലവില്‍ സാഹചര്യത്തില്‍ ഇതല്ലാതെ മറ്റൊരു വഴിയില്ലെന്നും വിദ്യാര്‍ത്ഥികളുടെ നല്ല ഭാവിക്കാണ് ഇപ്പോള്‍ മുന്‍ഗണനയുമെന്നാണ് മൊഹപത്ര പറയുന്നത്.

അതേ സമയം ജെ.എന്‍.യു ടീച്ചേഴ്‌സ് അസോസിയേഷനായ ജെ.എന്‍.യു.ടി.എയും ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയനായ ജെ.എന്‍.യു.എസ്.യുവും ഈ തീരുമാനം പരിഹാസ്യമാണെന്നാണ് പ്രതികരിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ  (53 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല..  (1 hour ago)

ഡൽഹിയിൽ അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ  (1 hour ago)

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു...  (2 hours ago)

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (2 hours ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (2 hours ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (2 hours ago)

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ  (2 hours ago)

തെലങ്കാനയിൽ യുവദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ...  (3 hours ago)

.​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്  (3 hours ago)

നേമത്തെ വികസനം പ്രധാനമന്ത്രിക്ക് നേരിൽ കാണാനാകും; നരേന്ദ്രമോദിജിയെ നേമം മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് വി ശിവൻകുട്ടി  (3 hours ago)

5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; ഭൂമിക്കടിയിൽ ഏകദേശം 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്  (3 hours ago)

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...  (3 hours ago)

പ്രവാസി യുവാവ് ഒമാനിൽ നിര്യാതനായി....  (3 hours ago)

​ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം... കൊലപാതകമെന്ന് പരാതി...  (4 hours ago)

Malayali Vartha Recommends