പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് രാജ്യത്തെ യുവാക്കളുടെ ഭാവി നശിപ്പിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് രാജ്യത്തെ യുവാക്കളുടെ ഭാവി നശിപ്പിച്ചെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മ അടക്കമുള്ള പ്രശ്‌നങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കാനാണു ബിജെപി രാജ്യത്ത് വിഭജനം സൃഷ്ടിക്കുന്നതെന്നും രാഹുല്‍ ട്വിറ്ററില്‍ കുറ്റപ്പെടുത്തി. ഇന്ത്യയിലെ യുവജനങ്ങളെ അഭിസംബോധന ചെയ്തുള്ളതാണു രാഹുലിന്റെ ട്വീറ്റ്. മോദിയും ഷായും ചേര്‍ന്ന് യുവാക്കളുടെ ഭാവി നശിപ്പിച്ചു.
രാജ്യത്ത് തൊഴിലില്ലായ്മ സൃഷ്ടിക്കുകയും സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയും ചെയ്തതിലുള്ള നിങ്ങളുടെ തിരിച്ചടി നേരിടാന്‍ അവര്‍ക്കു സാധിക്കില്ല. അതുകൊണ്ടാണ് അവര്‍ ഇന്ത്യയെ വിഭജിച്ച് അതിനു പിന്നില്‍ ഒളിച്ചിരിക്കുന്നത്. എല്ലാ ഇന്ത്യക്കാരോടും സ്‌നേഹം പങ്കുവച്ചു മാത്രമേ അവരെ പരാജയപ്പെടുത്താന്‍ കഴിയൂ എന്നും രാഹുല്‍ പറഞ്ഞു. അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുമ്പോഴും ഇതില്‍ സജീവമായി പങ്കെടുക്കാന്‍ തയാറാകാത്ത രാഹുലിനെതിരേയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha



























