ഡൽഹി കലാപത്തിന് പിന്നിൽ ആരാണെന്നു ഇപ്പൊ എല്ലാവർക്കും മനസ്സിലായില്ലേ ; രാഹുൽ ഗാന്ധിയുടെ പ്രസംഗം തർജ്ജമ ചെയ്ത സഫ ഫെബിനെതിരെ ബി ജെ പി എം എൽ യുടെ ആരോപണം

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് കാരണക്കാരി രാഹുൽ ഗാന്ധിയുടെ പ്രസംഗം തർജ്ജമ ചെയ്ത പ്ലസ് ടു വിദ്യാർത്ഥിനിയെന്നു ബി.ജെ.പി. സഖ്യകക്ഷിയായ അകാലിദള്‍ എം.എല്‍.എ. മഞ്ജദ്ര സിങ് സിര്‍സ. സഫ ഫെബിന്‍ രാഹുല്‍ഗാന്ധിയുടെ കൂടെ നില്‍ക്കുന്ന ഫോട്ടോ ഉള്‍പ്പെടുത്തിയാണ് എം.എല്‍.എ. ശനിയാഴ്ച ട്വിറ്ററില്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ചതിന്.
ഡിസംബര്‍ അഞ്ചിന്കരുവാരക്കുണ്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സയന്‍സ് ലാബ് ഉദ്ഘാടനത്തിനെത്തിയ രാഹുല്‍ഗാന്ധിയുടെ പ്രഭാഷണം പരിഭാഷപ്പെടുത്തിയത് സഫ ഫെബിന്‍ ആയിരുന്നു. സഫയുടെ പരിഭാഷ ദേശിയ ശ്രദ്ധ നേടിയിരുന്നു. സംഭവത്തിനുശേഷം ഒട്ടനവധി അഭിനന്ദനങ്ങള്‍ സഫയെ തേടിയെത്തുകയും ചെയ്തു. ഇതിനു പിറകെയാണ് സഫയുടെ ഫോട്ടോ ഉള്‍പ്പെടുത്തി ഡല്‍ഹിയില്‍ നടക്കുന്ന കലാപത്തിനു പിന്നില്‍ ഇവരാണെന്നു പറയുന്ന പോസ്റ്റ് എം എൽ എ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ക്രിസ്മസ് അവധി ആഘോഷിക്കാൻ സഹോദരന്റെ കൂടെ ദുബായിലാണ് പ്ലസ് ടു വിദ്യാര്‍ഥിനിയായ സഫ ഇപ്പോൾ. സംഭവത്തില്‍ ഡല്‍ഹി എംഎല്‍എയായ മഞ്ജദ്ര സിങ് സിര്‍സയ്‌ക്കെതിരേ സഫ ഫെബിന്റെ പിതാവ് ഒടാല കുഞ്ഞിമുഹമ്മദ് കരുവാരക്കുണ്ട് പോലീസില്‍ പരാതി നല്‍കി. എന്നാൽ പോസ്റ്റ് പിന്നീട് ട്വിറ്ററില്‍നിന്ന് അപ്രത്യക്ഷമാകുകയും ചെയ്തു.
https://www.facebook.com/Malayalivartha



























