പാക്കിസ്താനിലെ ഹിന്ദുക്കളുടെ ദുരിത ജീവിതം ഓര്‍ത്തു വൈകാരികമാകുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് ഇന്ത്യയിലെ ഹിന്ദുക്കളെ ഓര്‍ക്കുന്നില്ല ? പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ. എ റഹീം

പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ. എ റഹീം. പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ ദുരിത ജീവിതം ഓര്‍ത്തു വിഷമിക്കുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് ഇന്ത്യയിലെ ഹിന്ദുക്കളെ ഓര്‍ക്കുന്നില്ലെന്ന് എ. എ റഹീം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി രാംലീല മൈതാനിയില്‍ നടത്തിയ പ്രസംഗത്തോട് പ്രതികരിക്കുകയായിരിന്നു റഹീം. ഒരല്പം ആത്മാര്‍ഥത ഇന്ത്യയിലെ ഹിന്ദുവിന് കൂടികൊടുക്കണം മിസ്റ്റര്‍ എന്ന് പറഞ്ഞ റഹീം നിങ്ങളുടെ പട്ടികയില്‍ ദുരിതമനുഭവിക്കുന്ന സാധാരണക്കാരായ ഹിന്ദു എന്തുകൊണ്ട് വരുന്നില്ല എന്നും ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. റഹീമിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ടു. പാക്കിസ്താനിലെ ഹിന്ദുക്കളുടെ ദുരിത ജീവിതം ഓര്‍ത്തു വൈകാരികമാകുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് ഇന്ത്യയിലെ ഹിന്ദുക്കളെ ഓര്‍ക്കുന്നില്ല ?? നോട്ടു നിരോധനത്തിലൂടെ ജീവിതം കുത്തുപാളയെടുത്ത ഹിന്ദു, ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ ജോലിയും ജീവിതവും നഷ്ടപ്പെട്ട പാവപ്പെട്ട ഹിന്ദു, ആത്മഹത്യ ചെയ്യുകയോ, നാടുവിട്ടു പോവുകയോ ചെയ്ത കര്ഷകരായ ഹിന്ദുക്കള്‍, അടച്ചു പൂട്ടിയ വാഹന ഫാക്ടറി മുതല്‍ അടിവസ്ത്ര വിപണിയില്‍ വരെ തൊഴില്‍ നഷ്ടപ്പെട്ട ഹിന്ദു..
എടിഎം കൗണ്ടറുകളിലും സവാളക്കടകളിലും ക്യൂ നിന്നു മരിച്ചുപോയ ഹിന്ദു., നിങ്ങളുടെ നേതാക്കള്‍ ബലാത്സംഗം ചെയ്തു കൊന്നുകളഞ്ഞ ഹിന്ദു പെണ്‍കൊടികള്‍…. ഒരല്പം ആത്മാര്‍ഥത ഇന്ത്യയിലെ ഹിന്ദുവിന് കൂടികൊടുക്കണം മിസ്റ്റര്‍.. നിങ്ങളുടെ പട്ടികയില്‍ ദുരിതമനുഭവിക്കുന്ന സാധാരണക്കാരായ ഹിന്ദു എന്തുകൊണ്ട് വരുന്നില്ല? അംബാനിക്കും അദാനിക്കും വാരിക്കോരി കൊടുത്തുകഴിഞ്ഞാല്‍ ബാക്കിവരുന്ന സ്നേഹം പാകിസ്താനിലെ ഹിന്ദുവിന് കൊടുക്കന്‍മാത്രമേ തികയുന്നുള്ളു അല്ലേ?
https://www.facebook.com/Malayalivartha



























