താനും കുടുംബാംഗങ്ങളും എന്‍.ആര്‍.സിക്ക് വേണ്ടി ഒരു രേഖയും കാണിക്കില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അജയ് മാക്കന്‍; പൗരത്വ നിയമത്തിനെതിരായി രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം;പൗരത്വ ഭേദഗതി നിയമം എടുത്തുപറയാതെയായിരുന്നു അദ്ദേഹം വിഭജനമെന്ന ആരോപണമുന്നയിച്ചത്; ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

എന്‍.ആര്‍.സി വിവേചനപരമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സമ്പദ് വ്യവസ്ഥ തകര്‍ത്തതു മറച്ചുവെയ്ക്കാന്‍ വേണ്ടിയാണ് ഇന്ത്യ വിഭജിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു
പൗരത്വ ഭേദഗതി നിയമം എടുത്തുപറയാതെയായിരുന്നു അദ്ദേഹം വിഭജനമെന്ന ആരോപണമുന്നയിച്ചത്. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പൗരത്വ ഭേദഗതി ബില്ലും എന്‍.ആര്‍.സിയും ധ്രുവീകരണത്തിനു വേണ്ടി ഇന്ത്യക്കു മേല്‍ ഫാസിസ്റ്റുകള്‍ കെട്ടഴിച്ചുവിട്ട ആയുധങ്ങളാണെന്ന് രാഹുല്‍ നേരത്തേ ആരോപിച്ചിരുന്നു.
പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധം അനുദിനം ശക്തിപ്രാപിക്കുകയാണ്. പലയിടത്തും സമാധാനപരമായ പ്രതിഷേധം തുടരുകയാണ്. ജന്തര്‍മന്തറില്‍ കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം വേറിട്ട അനുഭവമായി. നിയമം ജനങ്ങളെ രണ്ടായി തിരിക്കുകയാണ്. നിയമം പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം
അതിനിടെ ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പൗരത്വ നിയമഭേദഗതിക്കെതിരെയും രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ ശ്രദ്ധേയ പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) ഇന്ത്യ മുഴുവൻ നടപ്പാക്കുമെന്ന് തങ്ങൾ എവിടെയും പറഞ്ഞിട്ടില്ലെന്നാണ് മോദി അവകാശപ്പെട്ടത്. ദേശീയ പൗരത്വ രജിസ്റ്റർ അസമിലേക്ക് വേണ്ടി മാത്രമുള്ളതാണെന്നും ഡൽഹി രാംലീല മൈതാനത്തിൽ വെച്ച് നടത്തിയ പ്രഭാഷണത്തിനിടെ മോദി പറഞ്ഞു.
“130 കോടി ഇന്ത്യക്കാരോടും ഞാൻ പറയാനാഗ്രഹിക്കുന്നത്, 2014ൽ എൻ്റെ സർക്കാർ അധികാരത്തിലേറിയതിനു ശേഷം ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട യാതൊരു ചർച്ചയും എവിടെയും നടന്നിട്ടില്ലെന്നാണ്. സുപ്രിം കോടതിയുടെ നിർദ്ദേശ പ്രകാരം അസമിൽ മാത്രമാണ് ഇത് നടപ്പിലാക്കിയത്. ഇപ്പോൾ കേൾക്കുന്നതൊക്കെ കളവാണ്.എന്നായിരുന്നു നരേന്ദ്ര മോഡി ജനങ്ങളെ അഭിസംബോധന ചെയ്തു പറഞ്ഞത്.
https://www.facebook.com/Malayalivartha



























