പൗരത്വം കുരുക്കാകുമോ ; ജാർഖണ്ഡിൽ ബിജെപി വീഴുമോ അതോ വാഴുമോ;വാദപ്രതിവാദങ്ങൾക്കും അവകാശ വാദങ്ങൾക്കും ചൂടേറിയ ചർച്ചകൾക്കുമൊടുവിൽ ആരു ജയിക്കുംഎന്ന ചോദ്യത്തിനുള്ള ഉത്തരവുമായി ജാർഖണ്ഡിൽഇന്ന് ജനവിധിയറിയാം

വാദപ്രതിവാദങ്ങൾക്കും അവകാശ വാദങ്ങൾക്കും ചൂടേറിയ ചർച്ചകൾക്കുമൊടുവിൽ ആരു ജയിക്കുംഎന്ന ചോദ്യത്തിനുള്ള ഉത്തരവുമായി ജാർഖണ്ഡിൽഇന്ന് ജനവിധിയറിയാം. എക്സിറ്റ് പോളുകൾക്കു പോലും കൃത്യമായി പ്രവചിക്കാൻ സാധിക്കാതിരുന്ന ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയിആരാവും എന്ന ആകാംക്ഷയിലാണ് ജനാ ധിപത്യ വിശ്വാസികൾ. പൗരത്വാബില്ലിൽ കുരുങ്ങി ബിജെപി വീഴുമോ അതോ ആരോപണങ്ങളെ നിഷ്പ്രഭമാക്കി ഫോട്ടോ ഫിനിഷിലേക്കെത്തുമോ എന്നതാണ് ഇനി അറിയേണ്ടത്
ആരോപണ പ്രത്യാരോപണങ്ങൾ കൊണ്ട് ശ്രദ്ധേയമായിരുന്നു ജാർഖണ്ഡിലെ തെരഞ്ഞെടു പ്പ് റാലി.പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ കോൺഗ്രസാണ് അക്രമം അഴിച്ചുവിടുന്നതെന്നും ഇറ്റാലിയൻ സൺഗ്ലാസ് ധരിക്കുന്നതിനാൽ രാഹുൽ ഗാന്ധിക്ക് ഇന്ത്യയുടെ ചരിത്രമറിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതും ഈ തിരഞ്ഞെടുപ്പ് റാലിയിൽത്തന്നെ. മെയ്ക് ഇൻ ഇന്ത്യ എന്നാണ് മോദി പറഞ്ഞിരുന്നത്, എന്നാൽ ഇപ്പോൾ എവിടെ നോക്കിയാലും റേപ്പ് ഇൻ ഇന്ത്യയാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം വന്നതും ജാർഖണ്ഡിൽ. 5 റാലികളിലാണ് രാഹുൽ പ്രസംഗിച്ചത്. പ്രിയങ്ക ഗാന്ധി ഒരു റാലിയിലും. മോദിയും അമിത് ഷായും 9 വീതം റാലികളിലും പങ്കെടുത്തു.
ബിജെപിയുടെ താരപ്രചാരകൻ യോഗി ആദിത്യനാഥ് സംസ്ഥാനത്തു തുടക്കം മുതൽ പ്രചാരണായുധമാക്കിയത് അയോധ്യാ വിഷയം. ക്ഷേത്രം നിർമിക്കാമെന്ന സുപ്രീംകോടതി വിധി കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും വിജയമെന്ന മട്ടിലാണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിസ്ഥാനം നഷ്ടമായ സംഭവത്തിൽ നാണക്കേടിന്റെ നിഴൽ ബിജെപിയുടെ മേൽ നിന്നു മാറിയിരുന്നില്ല അപ്പോഴും.
എന്നാൽ അഞ്ചു ഘട്ട തിരഞ്ഞെടുപ്പിലെആദ്യ രണ്ടു ഘട്ടം കഴിഞ്ഞപ്പോഴേക്കും വിഷയം മാറിമറിഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായി. ഇപ്പോഴും പ്രതിഷേധത്തീയിൽ രാജ്യം കത്തുമ്പോഴാണ് തിരഞ്ഞെടുപ്പു ഫലം വരുന്നതെന്ന പ്രത്യേകതയുമുണ്ട്. ബിജെപിക്ക് നിർണായകമാണ് ഇന്നത്തെ ഫലം. തോൽവിയാണെങ്കിൽ പ്രതിപക്ഷത്തിനു ലഭിക്കുന്ന വലിയ രാഷ്ട്രീയ പ്രചരണായുധമായിരിക്കും അത്. ബിജെപിക്കു വിജയമാണെങ്കിലോ, രാജ്യമെമ്പാടും പൗരത്വബില്ലിന്മേൽ പ്രതിഷേധം ഉയർന്നിട്ടും ജനപ്രീതി ഇടിഞ്ഞിട്ടില്ലെന്ന ആത്മവിശ്വാസം പാർട്ടിക്കു ലഭിക്കും.
https://www.facebook.com/Malayalivartha



























