വസ്ത്രനിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം, ഒൻപതുപേർ വെന്ത് മരിച്ചു, പത്ത്‌പേരുടെ നില ഗുരുതരം... നടുങ്ങി ഡൽഹി നഗരം

ഡല്‍ഹിയില്‍ വീണ്ടും വന്‍ തീപിടുത്തം. ഡല്‍ഹിയിലെ കിരാരിയില്‍ വസ്ത്രനിര്‍മാണ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. 9 പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തം ഉണ്ടായത്. മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നിന്നും പുറത്തു കടക്കാന്‍ ഒരു വഴി മാത്രമാണ് ഉണ്ടായിരുന്നത്.
തീ അണയ്ക്കാനുള്ള ഉപകരണങ്ങള്‍ കെട്ടിടത്തില്‍ ഇല്ലായിരുന്നു. ഇതും അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. പരുക്കേറ്റവരെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha



























