ഹൈദരാബാദിൽ പൊലീസ് വെടിവച്ചു കൊന്ന ബലാത്സംഗ കൊലപാതകക്കേസിലെ പ്രതികളുടെ മൃതദേഹങ്ങൾ ഇന്ന് വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യും; തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് റീപോസ്റ്റ്‌മോർട്ടം നടത്തുന്നത്; എയിംസിലെ ഫൊറൻസിക് ഡോക്ടർമാർ അടക്കമുള്ള മെഡിക്കൽ ബോർഡിനാണ് ചുമതല

തെലങ്കാന ഹൈക്കോടതി നിർദേശപ്രകാരം എയിംസിലെ ഫൊറൻസിക് വിഭാഗം മേധാവി ഡോ. സുധീർ ഗുപ്തയുടെ നേതൃത്വത്തിൽ മൂന്നംഗ സംഘം രൂപീകരിച്ചിരുന്നു. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടപടികൾ. തിങ്കളാഴ്ച അഞ്ച് മണിക്കകം നടപടികൾ പൂർത്തിയാക്കണമെന്ന് കോടതി നിർദേശമുണ്ട്.
നടപടികൾ പൂർണമായും വീഡിയോയിൽ ചിത്രീകരിക്കും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. സാമൂഹ്യപ്രവർത്തകരുടെ ഹർജിയിലാണ് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്താൻ തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടത്. സംസ്ഥാന സർക്കാരിന്റെ എതിർപ്പ് കോടതി തള്ളി.
ഇക്കഴിഞ്ഞ നവംബര്‍ 27നാണ് 27കാരിയായ വെറ്ററിനറി ഡോക്ടര്‍ ഹൈദരാബാദ് നഗരത്തിന് സമീപം ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ബലാത്സംഗം ചെയ്ത് ശേഷം കൊലപ്പെടുത്തുകയും മൃതദേഹം പാലത്തിന് കീഴില്‍ കത്തിക്കുകയായിരുന്നു. സംഭവത്തില്‍ നാല് പേരെ പൊലീസ് പിടികൂടി. പിന്നാലെയായിരുന്നു തെളിവെടുപ്പിനിടെ നാല് പ്രതികളെയും ഏറ്റുമുട്ടലിലൂടെ പൊലീസ് കൊലപ്പെടുത്തിയത്.
ഡിസംബര്‍ ആറിനാണ് ഏറ്റുമുട്ടലില്‍ നാല് പ്രതികളെയും ഹൈദരാബാദ് പൊലീസ് വധിച്ചത്. എന്നാൽ സംഭവത്തിൽ വ്യാപക വിമർശനം ഉയര്‍ന്നതോടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് പ്രതികളുടെയും മൃതദേഹം ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യാജ ഏറ്റുമുട്ടലിലൂടെയാണ് പ്രതികളെ കൊലപ്പെടുത്തിയതെന്ന് ആരോപണമുയര്‍ന്നു. പ്രതികളെ തെളിവെടുപ്പ് നടക്കുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും, തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടെന്നുമാണ് പൊലീസ് ഭാഷ്യം.
ഇതിനിടെ, റീ പോസ്റ്റ്മോർട്ടവും സിബിഐ അന്വേഷണവും ആവശ്യപ്പെട്ട് പ്രതികളുടെ ബന്ധുക്കൾ സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. എന്നാൽ വിഷയം ഹൈക്കോടതിയിൽ ഉന്നയിക്കാനായിരുന്നു സുപ്രീം കോടതി നിർദേശം. ഇതിന് പിന്നാലെയാണ് തെലുങ്കാന ഹൈക്കോടതിയുടെ ഉത്തരവ്. ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷിക്കാന്‍ രണ്ടംഗ ജഡ്ജിംഗ് പാനലിനെ നിയോഗിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു
https://www.facebook.com/Malayalivartha



























