ബിജെപിക്ക് വന്‍തിരിച്ചടി; ജാര്‍ഖണ്ഡില്‍ മഹാസഖ്യം അധികാരത്തിലേക്ക്; സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് ആരംഭിച്ചു

ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതൃത്വം നല്കുന്ന മഹാസഖ്യം ലീഡിലേക്ക് നീങ്ങുന്നതായാണ് ഫലസൂചനകകള് വ്യക്തമാക്കുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ ജെഎംഎം-കോണ്‍ഗ്രസ് സഖ്യം 42 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപി 29 സീറ്റുകളിലും മറ്റുള്ളവര്‍ പത്തിടത്തുമാണ് മുന്നിലുള്ളത്.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് ആരംഭിച്ചു. ചെറുകക്ഷികളുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തി. സംസ്ഥാനത്തെ 81 മണ്ഡലങ്ങളിലേക്ക് അഞ്ചു ഘട്ടമായാണ് തെരഞ്ഞെടുപ്പു നടന്നത്. 237 സ്ഥാനാര്‍ത്ഥികളാണ് ഝാര്‍ഖണ്ഡ് നിയമസഭയിലേക്ക് ജനവിധി തേടിയത്. നവംബര്‍ 30, ഡിസംബര്‍ 16, ഡിസംബര്‍ 20 എന്നീ തിയ്യതികളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
പൗരത്വനിയമഭേദഗതിക്കെതിരെ രാജ്യമൊന്നാകെ പ്രതിഷേധം ശക്തിപ്പെട്ട പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബി.ജെ.പിക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിര്‍ണായകമായിരിക്കും.
81 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 41 സീറ്റുകളാണ് വേണ്ടത്. തൂക്കു സഭയാണെങ്കില്‍ എജെഎസ്യു, ജെവിഎം പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബിജെപി ചര്‍ച്ച തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ചെറുകക്ഷികളെ ബന്ധപ്പെടാന്‍ കോണ്‍ഗ്രസും നീക്കം തുടങ്ങിയിട്ടുണ്ട്. ആര്‍പിഎന്‍ സിംഗിന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്കി. ചിത്രം തെളിഞ്ഞാല്‍ ഉടനെ ഗവര്‍ണറെ കാണാനാണ് നിര്‍ദേശം.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമായിരിക്കെ ഭരണകക്ഷിയായ ബിജെപിക്കും മഹാസഖ്യത്തിനും നിര്‍ണായകമാണ് തെരഞ്ഞെടുപ്പ് ഫലം. ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തിനു മുന്‍തൂക്കമുണ്ടെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. സഖ്യത്തെ കുറിച്ച് തെരഞ്ഞെടുപ്പുഫലം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് എജെഎസ്യു. മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തിയാര്‍ജിച്ചത്.
https://www.facebook.com/Malayalivartha



























