ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍ എമര്‍ജന്‍സി ഡോറിന് അടുത്തുള്ള സീറ്റില്‍ നിന്നും മാറിയിരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് വിമാനം 45 മിനിട്ട് വൈകി, രോഷത്തോടെ യാത്രക്കാര്‍
ഡല്‍ഹിയില്‍നിന്ന് ഭോപ്പാലിലേക്ക് യാത്ര ചെയ്ത ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂറിന്റെ കടുംപിടുത്തത്തെതുടര്ന്ന് വിമാനം 45 മിനിട്ട് വൈകി. ഇതോടെ സഹയാത്രക്കാര്‍ പ്രജ്ഞയ്ക്ക് നേരെ രോഷപ്രകടനവുമായി എത്തി. ഇക്കഴിഞ്ഞ ശനിയാഴ്ച പ്രജ്ഞ സിങ് വിമാനയാത്രക്കെത്തിയത് വീല്‍ചെയറിലാണ്.
78 പേര്‍ക്കിരിക്കാവുന്ന സ്പൈസ് ജെറ്റ് വിമാനത്തിന്റെ ഒന്നാംനിരയിലെ സീറ്റാണ് പ്രജ്ഞ ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ അത് എമര്‍ജന്‍സി ഡോറിന് അടുത്തുള്ള സീറ്റായതിനാല്‍ വീല്‍ചെയറുകാര്‍ക്ക് അനുവദിക്കാറില്ല. ബുക്ക് ചെയ്ത സീറ്റിലേ ഇരിക്കൂവെന്ന് പ്രജ്ഞ വാശിപിടിച്ചതോടെയാണ് തര്‍ക്കം ആരംഭിച്ചത്.
വിമാനജീവനക്കാരും ചില യാത്രക്കാരും മറ്റൊരിടത്തേക്ക് മാറിയിരിക്കാന്‍ പ്രജ്ഞയോട് അഭ്യര്‍ഥിച്ചു. എന്നാല്‍ ബിജെപി എംപി തയ്യാറായില്ല. ഇതേച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. പ്രജ്ഞയെ ഒഴിവാക്കി യാത്ര ആരംഭിക്കാന്‍ ചില യാത്രക്കാര്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രതിനിധിയായ താങ്കളുടെ ജോലി ജനങ്ങളെ ബുദ്ധിമുട്ടിക്കലല്ല. 50-ഓളം പേര് താങ്കള്‍ കാരണം ബുദ്ധിമുട്ടുന്നതില്‍ താങ്കള്‍ക്ക് നാണക്കേട് തോന്നുന്നില്ലേ എന്നും യാത്രക്കാര്‍ ചോദിച്ചു.
നിങ്ങളുടെ വിമാനത്തില്‍ തീരുമാനമെടുക്കേണ്ടത് നിങ്ങളല്ലേ എന്നും ചില യാത്രക്കാര്‍ വിമാനജീവനക്കാരോട് ചോദിച്ചു. തര്‍ക്കത്തിനൊടുവില്‍ ബിജെപി എംപി സീറ്റ് മാറിയിരിക്കാന്‍ തയ്യാറായപ്പോഴേക്കും 45 മിനിറ്റ് വൈകി. തനിക്ക് ബുക്കുചെയ്ത സീറ്റ് ലഭിച്ചില്ലെന്ന് പ്രജ്ഞ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സ്പൈസ്ജെറ്റ് ഞായറാഴ്ച വിശദീകരണം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha