കന്നുകാലികളെ മോഷ്ടിച്ചെന്നാരോപിച്ച് ത്രിപുരയിലെ സിപാഹിജാല ജില്ലയില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു...
കന്നുകാലികളെ മോഷ്ടിച്ചെന്നാരോപിച്ച് ത്രിപുരയിലെ സിപാഹിജാല ജില്ലയില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിക്കുസമീപമുള്ള ഗൊരുര്‍ബന്ദിലാണ് മതിന് മിയയെ (29) രണ്ടുപശുക്കളുമായി ഞായറാഴ്ച വെളുപ്പിന് ഗ്രാമവാസികള്‍ പിടികൂടിയത്. മോഷ്ടിച്ചെന്നാരോപിച്ച് ജനക്കൂട്ടം ഇയാളെ ക്രൂരമായി മര്‍ദിച്ചു.
മേലാഘറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മതിന് മരിച്ചുവെന്ന് സോനാമുര സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ സൗവിക് ദേ പറഞ്ഞു. മതിന്റെ അച്ഛന് ഷഫീഖ് മിയയുടെ പരാതിയനുസരിച്ച് രണ്ടാളുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുത്തു.
തപന്‍ ഭൗമിക് എന്നയാളുടെ പരാതിയിന്മേല് പശുക്കള്‍ മോഷണംപോയതിന് മറ്റൊരുകേസും രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. മതിന്റെ പേരില്‍ പശുമോഷണത്തിന് മുമ്പും പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha