ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആത്മാവിനെ കാത്തുസൂക്ഷിക്കുന്നതിനായി ഒരുമിച്ച് പോരാടണം , ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് മമതയുടെ കത്ത്..!
പൗരത്വ ഭേദഗതി നിമയത്തിനും ദേശീയ പൗര റജിസ്റ്ററിനുമെതിരെ ഒറ്റക്കെട്ടായി നിൽക്കാൻ പ്രതിപക്ഷത്തോട് ആഹ്വാനം ചെയ്ത് എല്ലാ പ്രതിപക്ഷ നേതാക്കൾക്കും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കത്തയച്ചു. പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ച് ജനാധിപത്യം സംരക്ഷിക്കാനുള്ള സമഗ്രമായ പദ്ധതി ആവിഷ്കരിക്കാൻ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ രക്ഷിക്കാന്‍ എല്ലാവരും ഒരുമിക്കണമെന്ന് മമത കത്തില്‍ ആവശ്യപ്പെടുന്നു.
പൗരത്വനിയമഭേദഗതിയും ദേശീയ പൗരത്വ പട്ടികയും നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ സ്ത്രീകളും കുട്ടികളും കര്‍ഷകരും തൊഴിലാളികളും പട്ടികവര്‍ഗ വിഭാഗക്കാരും മറ്റ് ന്യൂനപക്ഷങ്ങളില്‍പ്പെട്ടവരും പരിഭ്രാന്തിയിലാണുള്ളത്. ഈ സാഹചര്യം ഏറെ ഗൗരവതരമാണ്. നമ്മള് എന്നത്തേക്കാളും ഒരുമിച്ച് നില്‍ക്കേണ്ടസമയമാണിത്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആത്മാവിനെ കാത്തുസൂക്ഷിക്കുന്നതിനായി ഇതിനെതിരെ ഒരുമിച്ച് പോരാടണമെന്ന് പ്രതിപക്ഷത്തെ എല്ലാ മുതിര്‍ന്ന നേതാക്കളോടും രാഷ്ട്രീയ പാര്‍ട്ടികളോടും ആത്മാര്‍ഥമായി ആവശ്യപ്പെടുന്നുവെന്ന് മമത കത്തില്‍ പറയുന്നു.
കത്തിന്റെ പകര്‍പ്പ് സോണിയ ഗാന്ധി, ശരദ് പവാര്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഡി, കേരള മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ പ്രതിപക്ഷ നിരയിലെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും അയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha