Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

ബിജെപിയിലും അടി; പ്രതിപക്ഷ സംഘടനകൾ ബിജെപിക്കെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിനിടെ നിയമത്തിനെതിരെ ബിജെപിക്ക് അകത്തും അടിത്തുടങ്ങി

24 DECEMBER 2019 03:35 PM IST
മലയാളി വാര്‍ത്ത

More Stories...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

പൗരത്വ ഭേദഗതി നിയമത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്. പ്രതിപക്ഷ സംഘടനകൾ ബിജെപിക്കെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിനിടെ നിയമത്തിനെതിരെ ബിജെപിക്ക് അകത്തും അടിത്തുടങ്ങി. നിയമത്തിൽ ഒറ്റക്കെട്ടാണെന്ന് പ്രധാനമന്ത്രി അടക്കമുള്ളവര്‍ ആവര്‍ത്തിക്കുമ്പോഴാണ് പാര്‍ട്ടിക്ക് അകത്ത് നിന്ന് തന്നെ എതിര്‍ സ്വരങ്ങൾ ഉയർന്നു വരുന്നത്. നിയമഭേദഗതിയിൽ നിന്ന് എന്തുകൊണ്ട് മുസ്ലീങ്ങളെ ഒഴിവാക്കുന്നു എന്നാണ് ബിജെപിയുടെ പശ്ചിമ ബംഗാൾ വൈസ് പ്രസിഡന്റ് ചന്ദ്രകുമാര്‍ ബോസിന്‍റെ ട്വീറ്റ്. ഇന്ത്യ എല്ലാവര്‍ക്കും ഉള്ള ഇടമാണെവന്നും ചന്ദ്രകുമാര്‍ ബോസ് അഭിപ്രായപ്പെട്ടു.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഒരു ആശയക്കുഴപ്പവും ഇല്ലെന്നാണ് പ്രധാനമന്ത്രി വിശദീകരിച്ചത്. നിയമത്തിന്‍റെ സാഹചര്യം വിശദീകരിച്ച് ബിജെപി വര്‍ക്കിംഗ് പ്രസിഡന്‍റെ ജെപി നദ്ദയുടെ നേതൃത്വത്തിൽ റാലി അടക്കം ബിജെപി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പശ്ചിമബംഗാൾ ഉപാധ്യക്ഷന്‍റെ പ്രതികരണം.

ഝാര്‍ഖണ്ഡ് തെര‍ഞ്ഞെടുപ്പ് തിരിച്ചടി അടക്കമുള്ള സാഹചര്യത്തിൽ ബിജെപിക്ക് അകത്ത് വലിയ ചര്‍ച്ചയാകാനിടയുള്ള പ്രസ്താവനയാണ് പശ്തിമബംഗാൾ ഉപാധ്യക്ഷന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നതും ശ്രദ്ധേയമാണ്. ഇതിന് പിന്നാലെ അസമിലെ എൻ ആർ സിക്കെതിരെ ഹിമാന്ത് ബിശ്വാസ് ശർമ്മയും പരസ്യപ്രികരണവുമായി രംഗത്തെത്തി. നിലവിലെ എൻ ആർ സി അംഗീകരിക്കില്ല .പട്ടിക പുനപരിശോധിക്കണമെന്നും ബി ജെ പി മന്ത്രി ആവശ്യപ്പെടുന്നു.

അതേസമയം ജാര്‍ഖണ്ഡിലും അടിപതറിയതോടെ ബിജെപിക്ക് ഒരു വര്‍ഷംക്കൊണ്ട് നഷ്ടമാകുന്നത് അഞ്ചാമത്തെ സംസ്ഥാന ഭരണമാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നിവക്ക് പിന്നാലെയാണ് ജാര്‍ഖണ്ഡിലും ബിജെപിക്ക് അടിപതറി അധികാരം നഷ്ടമായിരിക്കുന്നത്. ദേശീയ പൗരത്വനിയമവും എന്‍ആര്‍സിയും സംബന്ധിച്ച്‌ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ ശക്തമായിരുന്ന സാഹചര്യത്തിലാണ് മറ്റൊരു സംസ്ഥാനം കൂടി ബിജെപിക്ക് നഷ്ടമായിരിക്കുന്നത്.

സംഭവ ബഹുലമായ ഒന്നാം മോദി സർക്കാരിന്റെ ഭരണത്തിന് ശേഷം രണ്ടാം മോദി സര്‍ക്കാരിന്റെ കീഴില്‍ ബിജെപിയുടെ അജണ്ടകള്‍ നടപ്പാക്കിക്കൊണ്ടിരുന്ന ഒരു സാഹചര്യമാണ് നിലനിന്നിരുന്നത്. എന്നാൽ സമീപകാലത്ത് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.

കര്‍ണാടക ഉപതിരഞ്ഞെടുപ്പിലെ വ്യജയം മാത്രമാണ് അതിൽ വേറിട്ട് നിൽക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ കൂടാതെ ജമ്മു കശ്മീന്റെ പ്രത്യേക പദവി എടുത്ത് കളയല്‍ തുടങ്ങിയ കാര്യങ്ങളായിരുന്നു ജാര്‍ഖണ്ഡിലുടനീളം ബിജെപിയുടെ പ്രചാരണത്തിലുണ്ടായിരുന്നത്. നാല് മാസത്തിനുള്ളില്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് അമിത് ഷാ ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രഖ്യാപിച്ചിരുന്നു.

വന്‍ഭൂരിപക്ഷത്തോടെയാണ് രാജ്യം ഭരിക്കുന്നതെങ്കിലും സുപ്രധാന തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ വിമുഖത കാണിക്കുകയാണ്. മഹാരാഷ്ട്രയില്‍ അധികാരത്തിലേറിയതിന് പിന്നാലെ ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയായ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പുനരവലോകനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.

പൗരത്വപ്പട്ടിക രാജ്യവ്യാപകമാക്കുന്നത് സംബന്ധിച്ച്‌ തന്റെ സര്‍ക്കാര്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നായിരുന്നു രാം ലീലാ മൈതാനത്ത് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍, പൗരത്വപ്പട്ടിക ഉടന്‍ കൊണ്ടുവരുമെന്നാണ് കഴിഞ്ഞയാഴ്ച പാര്‍ലമെന്റില്‍ പൗരത്വനിയമഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്ക് നല്‍കിയ മറുപടിയില്‍ അമിത് ഷാ പറഞ്ഞത്. ഈ മാസം ആദ്യം റാഞ്ചിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നടത്തിയ പ്രസംഗത്തിലും അമിത് ഷാ രാജ്യവ്യാപകമായി പൗരത്വപ്പട്ടിക നടപ്പാക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

81 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് നവംബര്‍ 30 മുതല്‍ ഡിസംബര്‍ 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് ഝാര്‍ഖണ്ഡിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഈ വര്‍ഷം ആദ്യം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 14 സീറ്റുകളില്‍ 11ലും ബി.ജെ.പി വിജയിച്ചിരുന്നു.2014ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 37 സീറ്റുകളും ഓള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്‍ അഞ്ച് സീറ്റുകളും നേടിയിരുന്നു. കോണ്‍ഗ്രസ് അന്ന് വെറും ആറ് സീറ്റുകളായി ചുരുങ്ങി. കേ​ന്ദ്ര​ത്തി​ല്‍ മോ​ദി സ​ര്‍​ക്കാ​ര്‍ വീ​ണ്ടും അ​ധി​കാ​ര​മേ​റ്റ ശേ​ഷം ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത്തെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പാ​ണ്​ ഝാ​ര്‍​ഖ​ണ്ഡി​ലേ​ത്.പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ രാ​ജ്യ​ത്ത്​ പ്ര​തി​ഷേ​ധം ആ​ളി​പ്പ​ട​ര​വെ, ഝാ​ര്‍​ഖ​ണ്ഡി​ല്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​റാ​ന്‍ സാ​ധി​ച്ചാ​ല്‍ വ​ലി​യ ആ​ശ്വാ​സ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ബി.​ജെ.​പി. തെരഞ്ഞെടുപ്പിന്‍റെ മൂന്ന് ഘട്ടങ്ങള്‍ പിന്നിട്ടപ്പോഴാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം രാജ്യത്ത് ശക്തമായത്.

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (14 minutes ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (25 minutes ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (33 minutes ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (39 minutes ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (1 hour ago)

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (8 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (8 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (8 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (8 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (8 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (8 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (8 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (8 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (10 hours ago)

Malayali Vartha Recommends