Widgets Magazine
21
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാൻജോ ഏതോ ഒരു ദുർബലനിമിഷത്തിൽ ചെയ്ത ആത്മഹത്യ.. കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല..സംഭവം ഇനിയും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടിൽ മാതാപിതാക്കൾ..


എവിടെയാണു സർ റെഡിയായത്... പൊട്ടിത്തെറിച്ച് ഹൈക്കോടതി..വെറും 27 വയസുള്ള ചെറുപ്പക്കാരന്റെ ജീവനാണ് റോഡിലെ കുഴിയിൽ പൊലിഞ്ഞത്...മരുമകൻ മുങ്ങി..


ബംഗാൾ ഉൾക്കടലിൽ അപൂർവ്വ ന്യൂനമർദ്ദം; കേരളത്തിൽ മഴ കനക്കും...


വേദനയ്ക്കിടയിലും ആ അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ നിയമക്കുരുക്കിൽ നിന്ന് മോചിപ്പിക്കാൻ മാപ്പുനൽകി മലയാളി ദമ്പതികൾ...


ഇറാൻ വിഷയത്തിൽ അന്തിമ തീരുമാനത്തിന് ട്രംപ് നൽകിയ സമയം വെറും 10 ദിവസം: ലോകം മുൾമുനയിൽ...

പൗരത്വം വില്ലനാകുമോ? ജെ ഡി യുവിനും ബിജെപിയ്ക്കും  സംഭവിക്കുന്നത്; ജാര്‍ഖണ്ഡിലെ സഖ്യകക്ഷി തലവേദന ബിഹാറിലേക്ക്; പൗരത്വ നിയമത്തില്‍ത്തട്ടി ജെ.ഡി.യു-ബി.ജെ.പി ബന്ധം; ഗോത്ര വര്‍ഗ വിഭാഗത്തിന് ബി.ജെ.പിയോടുള്ള അസംതൃപ്തി ബംഗാളില്‍ അവരെ ബാധിക്കാനിടയുണ്ടെന്ന റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ ബിഹാറില്‍ സഖ്യകക്ഷികളില്‍ നിന്ന് ബി.ജെ.പിക്കു തിരിച്ചടി ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നിരീക്ഷിക്കുന്നത്

27 DECEMBER 2019 08:56 AM IST
മലയാളി വാര്‍ത്ത

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വി ബി.ജെ.പിയെ മറ്റു സംസ്ഥാനങ്ങളിലും ബാധിക്കുമെന്ന റിപ്പോര്‍ട്ടുകളാണു പുറത്തുവരുന്നത്. ഗോത്ര വര്‍ഗ വിഭാഗത്തിന് ബി.ജെ.പിയോടുള്ള അസംതൃപ്തി ബംഗാളില്‍ അവരെ ബാധിക്കാനിടയുണ്ടെന്ന റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ ബിഹാറില്‍ സഖ്യകക്ഷികളില്‍ നിന്ന് ബി.ജെ.പിക്കു തിരിച്ചടി ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നിരീക്ഷിക്കുന്നത്.

ഏറെക്കാലമായി ജാര്‍ഖണ്ഡില്‍ സഖ്യത്തിലുണ്ടായിരുന്ന എ.ജെ.എസ്.യുവിനെ ഇത്തവണ വിശ്വാസ്യത്തിലെടുക്കാന്‍ ബി.ജെ.പിക്കായിരുന്നില്ല. അതേസമയം മറുവശത്ത് കോണ്‍ഗ്രസ് ജെ.എം.എം, ആര്‍.ജെ.ഡി പാര്‍ട്ടികളുമായി വിജയകരമായി സഖ്യം പൂര്‍ത്തിയാക്കി.

അതിനു പുറമേ ജാര്‍ഖണ്ഡിലെ ചെറുകക്ഷികളായ ജെ.ഡി.യുവും എല്‍.ജെ.പിയും സീറ്റ് വിഹിതത്തെച്ചൊല്ലി സഖ്യത്തില്‍ ചേരാതെ പോയതും ബി.ജെ.പിക്കു തിരിച്ചടിയായിരുന്നു.
ഇതുതന്നെയാണ് ബിഹാറിലും അവരെ കാത്തിരിക്കുന്നത്. അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍ ഇടഞ്ഞുനില്‍ക്കുന്ന ഭരണകക്ഷിയായ ജെ.ഡി.യുവുമായി സമവായത്തിലെത്താന്‍ ബി.ജെ.പിക്കായിട്ടില്ല. നിതീഷ് കുമാറിനെപ്പോലൊരു നേതാവിനെ പിണക്കി ബി.ജെ.പിക്കവിടെ ഒറ്റയ്ക്കു ഭരണം പിടിക്കുവാനും സാധ്യമല്ല.

എന്‍.ആര്‍.സിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ജെ.ഡി.യു എന്നതും ബി.ജെ.പിക്കു തലവേദനയാണ്.പലതരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പലപ്പോഴായി ജെ.ഡി.യു-ബി.ജെ.പി സഖ്യത്തില്‍ വന്നിരുന്നെങ്കിലും ആദ്യമായാണ് ജെ.ഡി.യു നേതാക്കള്‍ പരസ്യമായി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്.

പാര്‍ട്ടി വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോര്‍, മുതിര്‍ന്ന നേതാവ് പവന്‍ വര്‍മ, വക്താവ് കെ.സി ത്യാഗി എന്നിവര്‍ ഇതിനോടകം തന്നെ എന്‍.ആര്‍.സിയില്‍ പടവാളെടുത്തുകഴിഞ്ഞു. ബി.ജെ.പി സഖ്യകക്ഷികളെ കുറച്ചുകൂടി ഉള്‍ക്കൊള്ളണമെന്നാണ് ത്യാഗി പറയുന്നത്. പരസ്പരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഹിത ചര്‍ച്ചകളില്‍ ബി.ജെ.പി വെച്ച ഫോര്‍മുല ജെ.ഡി.യു അംഗീകരിച്ചിരുന്നില്ല. ഒടുവില്‍ ജെ.ഡി.യുവിന്റെ നിര്‍ബന്ധത്തിന് അവര്‍ക്കു വഴങ്ങേണ്ടിവന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മഹാരാഷ്ട്രയില്‍ ശിവസേനയുമായി ഉണ്ടായതുപോലൊരു പ്രശ്‌നം ബിഹാറിലും ജെ.ഡി.യു തള്ളിക്കളയുന്നില്ല.

ബിഹാറിലെ ബി.ജെ.പിയുടെ നേതാക്കള്‍ക്കാകട്ടെ, നിതീഷ് കുമാറിനെ മാറ്റി പകരം ഒരു ബി.ജെ.പി നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആഗ്രഹവുമുണ്ട്. പലവട്ടം പരസ്യമായി അവരിത് ആവശ്യപ്പെട്ടതുമാണ്. ഇതു തുടര്‍ന്നാല്‍ ഒരിക്കല്‍ക്കൂടി ബിഹാര്‍ രാഷ്ട്രീയം കലങ്ങിമറിയുന്നത് കാണേണ്ടിവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആര്‍എസ്എസുകാര്‍ ആക്രമിച്ചു  (3 hours ago)

നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യും മുന്നേ ഞങ്ങളുടെ വാദം കേള്‍ക്കണമെന്ന് കെ എസ് യു  (3 hours ago)

പെട്രോള്‍ പമ്പില്‍ ഇന്ധനം നിറച്ചുകൊണ്ടിരുന്ന ബൈക്കിന്റെ ടാങ്കിന് തീയിട്ട് യുവാവ്  (3 hours ago)

സിപിഎം ഓഫീസ് ആക്രമിച്ച കേസില്‍ അഖില്‍ മാരാര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ടു  (4 hours ago)

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ വ്‌ളോഗര്‍ യദു ഗിരീഷ് അറസ്റ്റില്‍  (4 hours ago)

കെഎസ്ആര്‍ടിസി ബസില്‍ നിന്നും വിദ്യാര്‍ത്ഥി പുറത്തേയ്ക്ക് തെറിച്ചു വീണു  (4 hours ago)

ട്രംപിന്റെ നടപടി നിയമ വിരുദ്ധം: പകരച്ചുങ്കം റദ്ദാക്കി യുഎസ് സുപ്രീംകോടതി  (4 hours ago)

തിരുവനന്തപുരം മൃഗശാലയിലെ വെള്ളക്കടുവ 'മലര്‍' ചത്തു  (5 hours ago)

പനീര്‍സെല്‍വവും സ്റ്റാലിനും തമ്മില്‍ കൂടിക്കാഴ്ച നടത്തി  (5 hours ago)

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി  (5 hours ago)

വിമാനയാത്രികര്‍ക്ക് 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സ്‌നാക്‌സും  (6 hours ago)

‘ഔദാര്യം നമ്മിൽ നിന്നാണ്’  (6 hours ago)

യുഎഇയിൽ പെരുന്നാൾ അവധി 9 ദിവസം!! 'ബുദ്ധിപരമായി' പ്രവർത്തിച്ചത് മലയാളികൾ തന്നെ !! ആവേശത്തിൽ പ്രവാസികൾ  (6 hours ago)

'അഞ്ചല്ല കത്രിക 50 കൊല്ലം ഉള്ളില്‍ ഇരുന്നാലും സേഫ്; എന്നാൽ പിന്നെ വീണ ജോർജിന്റെ നെഞ്ചത്ത് കുത്തികയറ്റ്,വൃത്തികേട്..!  (6 hours ago)

മലപ്പുറത്ത് കരിങ്കല്‍ ക്വാറിയിലേക്ക് മിനിലോറി മറിഞ്ഞു; രക്ഷാപ്രവര്‍ത്തനം തുടരുന്നു  (7 hours ago)

Malayali Vartha Recommends