Widgets Magazine
23
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ അസ്‌മാക്‌ റസ്റ്ററന്റിൽനിന്ന് കടൽവിഭവങ്ങൾ കഴിച്ച് അവശനിലയിലായവർ.. ജയിൽ ഉദ്യോഗസ്ഥൻ അവശനിലയിൽ..അക്യൂട്ട് ഐ.സി.യുവിലേക്ക് മാറ്റുമെന്ന് ഡോക്ടർ..


സ്‌കൂളിൽ തീപിടിത്തം..മൂന്ന് ബസുകള്‍ കത്തിനശിച്ചു.. പുലർച്ചെ 2.45ഓടെയായിരുന്നു അപകടം. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല..സിസിടിവി ദൃശ്യങ്ങൾ കേന്ദീരീകരിച്ചാണ് അന്വേഷണം..


അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളിൽ മഴ..മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.. ഫെബ്രുവരി 26 വരെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം..


വലിയവേളി തീരത്ത് കൈകൾ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്....


16 മിനിറ്റ് നീണ്ട വീഡിയോ, ഉള്ളുലയ്ക്കുന്ന വാക്കുകൾ; മോഷണക്കുറ്റം ആരോപിക്കപ്പെട്ട ജസീല വിടവാങ്ങി...

മോദി സ്വാമി വമ്പന്‍ ഹിറ്റ്... സിനിമാ താരങ്ങള്‍ക്ക് പിന്നാലെ തമിഴ്‌നാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ക്ഷേത്രം; 1.2 ലക്ഷം രൂപ ചെലവില്‍ ക്ഷേത്രം നിര്‍മ്മിച്ചത് നിരക്ഷര കര്‍ഷകന്‍; പുഞ്ചിരിച്ച് നില്‍ക്കുന്ന മോദിയെ ദൈവമായി കണ്ട് ഈ ഗ്രാമം ചെയ്തു കൂട്ടുന്നത് ഇങ്ങനെ

27 DECEMBER 2019 01:52 PM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട് എന്നും മലയാളികള്‍ക്ക് അത്ഭുതമാണ്. സിനിമാ താരങ്ങളെ ഇഷ്ടപ്പെടുന്നവരെ ആരാധകരെന്നാണ് പറയാറ്. എന്നാല്‍ യഥാര്‍ത്ഥ ആരാധന എന്തെന്ന് തമിഴ്‌നാട്ടില്‍ തന്നെ പോകണം. താരങ്ങള്‍ക്കായി സ്വന്തം ജീവിതം പോലും ഹോമിക്കുന്നവരാണ് അവിടത്തെ ആരാധകര്‍. മാത്രമല്ല ഇഷ്ടപ്പെട്ട് ആരാധന കൂടിയാല്‍ പിന്നെ അവരെ ദൈവമാക്കി മാറ്റുകയും അവര്‍ക്കായി ക്ഷേത്രം നിര്‍മ്മിക്കുകയും ചെയ്യും. ഉത്തരേന്ത്യയിലും ഇത്തരത്തില്‍ ക്ഷേത്രങ്ങള്‍ കാണാം.

മഹാത്മാഗാന്ധി ക്ഷേത്രം ഒഡീഷ, സോണിയ ഗാന്ധി ക്ഷേത്രം ആന്ധ്രാപ്രദേശ്, നരേന്ദ്ര മോദി ക്ഷേത്രം ഗുജറാത്ത് അമിതാഭ് ബച്ചന്‍ ക്ഷേത്രം സൗത്ത് കൊല്‍ക്കത്ത, രജനികാന്ത് ക്ഷേത്രം കര്‍ണാടക, സച്ചിന്‍ സച്ചിന്‍ ക്ഷേത്രം ബീഹാര്‍, എം.ജി.ആര്‍, തിരുനിന്ദ്രവൂര്‍ ക്ഷേത്രം തമിഴ്‌നാട്, കുശ്ബൂ ക്ഷേത്രം തിരുച്ചിറപ്പള്ളി തമിഴ്‌നാട്, നമിത ക്ഷേത്രം തമിഴ്‌നാട്, മായാവതി ക്ഷേത്രം ഉത്തര്‍പ്രദേശ് എന്നിവയാണ് ഇന്ത്യയിലുള്ള പ്രധാന താര ക്ഷേത്രങ്ങള്‍.

ഇപ്പോഴിതാ തമിഴ്‌നാട്ടില്‍ പ്രധാനമന്ത്രിക്ക് വേണ്ടി മറ്റൊരു ക്ഷേത്രം പൊങ്ങുകയാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച് ഒരു കര്‍ഷകന്‍ നിര്‍മ്മിച്ച ക്ഷേത്രത്തില്‍ നരേന്ദ്രമോഡിയാണ് പ്രതിഷ്ഠ. കഴിഞ്ഞ ആഴ്ച ഉദ്ഘാടനം ചെയ്ത ക്ഷേത്രത്തില്‍ എല്ലാദിവസവും പൂജയും നടക്കുകയാണ്.

കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമപദ്ധതികളുടെ പ്രയോജനം കിട്ടിയതിന്റെ നന്ദി സൂചനകമായി തിരുച്ചിറപ്പള്ളി എരകുടി ഗ്രാമത്തിലെ കര്‍ഷകന്‍ പി. ശങ്കര്‍ ആണ് പ്രധാനമന്ത്രിക്കായി ക്ഷേത്രം നിര്‍മ്മിച്ച് ആരാധന വ്യക്തമാക്കിയത്. 'നമോ ക്ഷേത്രം' എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്. എട്ടു മാസം മുമ്പ് നിര്‍മ്മാണം ആരംഭിച്ച ക്ഷേത്രത്തിന് 1.2 ലക്ഷം രൂപയാണ് ഇതുവരെ മുടക്കി കഴിഞ്ഞിരിക്കുന്നത്. പുഞ്ചിരിച്ച് നില്‍ക്കുന്ന മോഡിയാണ് എട്ടടി ഉയരമുള്ള പ്രതിഷ്ഠ. തന്റെ കൃഷിയിടത്തിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി, പ്രധാന്‍മന്ത്രി ഉജ്വല്‍ യോജന വഴി ഗ്യാസ്, ഗാര്‍ഹിക ശൗചാലയ പദ്ധതിയിലൂടെ ശൗചാലയം എന്നീ സൗകര്യങ്ങള്‍ തനിക്ക് ലഭിച്ചെന്നും പ്രധാന്‍ സമ്മാന്‍ നിധിയില്‍ നിന്നും 2,000 രൂപ എന്നിവ തനിക്ക് കിട്ടിയെന്നും നരേന്ദ്രമോഡിയുടെ വ്യക്തിത്വം താന്‍ ഇഷ്ടപ്പെടുന്നു എന്നുമാണ് ശങ്കര്‍ പറയുന്നത്. നരേന്ദ്രമോഡിയെ കാണാന്‍ നേരത്തേ ശങ്കര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ കാണാനായില്ല. ചൈനീസ് പ്രധാനമന്ത്രി ഷി ജിംഗ് പിങ്ങുമായി നടത്തിയ മോഡിയുടെ കൂടിക്കാഴ്ച മാമല്ലാ പുരത്ത് നടന്നപ്പോള്‍ ശങ്കര്‍ കാണാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല.

മുന്നാം കഌസ്സ് വരെ മാത്രം വിദ്യാഭ്യാസം ചെയ്തിട്ടുള്ള ശങ്കര്‍ ചെറുപ്പത്തില്‍ പിതാവ് മരിച്ചതിനെ തുടര്‍ന്ന് കുടുംബം പോറ്റാന്‍ വയലില്‍ ഇറങ്ങിയയാളാണ്. പിന്നീട് സൗദിയിലേക്ക് പോകുകയും അവിടെ വര്‍ഷങ്ങളോളം ഒട്ടകം ലായത്തില്‍ പണിയെടുത്ത് പണമുണ്ടാക്കുകയും പിന്നീട് നാട്ടില്‍ തിരിച്ചെത്തുകയുമായിരുന്നു. ശങ്കറിന്റെ നമോ ക്ഷേത്രത്തില്‍ മോഡിയുടെ പ്രതിഷ്ഠയ്‌ക്കൊപ്പം ആഭ്യന്തരമന്ത്രി അമിത്ഷാ, തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമി, മഹാത്മാ ഗാന്ധി, സ്വാതന്ത്ര്യ സമര സേനാനി കാമരാജ്, എംജിആര്‍, ജയലളിത എന്നിവരുടെയെല്ലാം ചിത്രങ്ങളും ഉണ്ട്.

സിനിമാക്കാരും രാഷ്ട്രീയക്കാരുമായി ആരാധന തോന്നുന്നവര്‍ക്കായി ക്ഷേത്രം നിര്‍മ്മിക്കുന്നത് തമിഴ്‌നാട്ടില്‍ മുമ്പും ഉണ്ടായിട്ടുണ്ട്. നേരത്തേ മുന്‍ മുഖ്യമന്ത്രി ജയലളിത സൂപ്പര്‍താരം രജനീകാന്ത്, നടിമാരായ ഖുശ്ബു, നമിത, നയന്‍താര എന്നിവര്‍ക്കായും ക്ഷേത്രം നിര്‍മ്മിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ അറിയപ്പെടുന്ന നിരീശ്വരവാദി കരുണാനിധിയ്ക്കും വിദേശിയായ കേണല്‍ ജോണ്‍ പെന്നിക്കുക്കിന് വേണ്ടി വരെ ക്ഷേത്രം നിര്‍മ്മിച്ചിട്ടുള്ളവരാണ് തമിഴ് ജനത. തമിഴ്‌നാട്ടിലെ വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മിച്ച എഞ്ചിനീയറും ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയിലെ സൈനികനുമായിരുന്നു ജോണ്‍ പെന്നികുക്ക്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റസ്റ്ററന്റിൽനിന്ന് മീൻമുട്ട കഴിച്ച ജയിൽ ഉദ്യോഗസ്ഥൻ അവശനിലയിൽ  (43 minutes ago)

സ്‌കൂളിൽ തീപിടിത്തം,  (1 hour ago)

10 ജില്ലകളിൽ മഴ  (1 hour ago)

'വിരോഷിന്റെ വിവാഹം', ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് താരങ്ങള്‍  (6 hours ago)

ഡല്‍ഹിമീററ്റ് റാപ്പിഡ് റെയില്‍ കോറിഡോര്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിയുടെ ജാമ്യവിധിയില്‍ അസാധാരണത്വമെന്ന് മന്ത്രി പി രാജീവ്  (6 hours ago)

മലേഷ്യന്‍ തീരത്ത് ശക്തമായ ഭൂചലനം  (6 hours ago)

ആരോഗ്യ സംവിധാനത്തില്‍ വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടിയുണ്ടെകുമെന്ന് മുഖ്യമന്ത്രി  (6 hours ago)

12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 4 അധ്യാപകരും പ്യൂണും അറസ്റ്റില്‍  (6 hours ago)

വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം മടങ്ങവേ നവവധുവിനെ മുന്‍ കാമുകന്‍ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി  (6 hours ago)

കരുനാഗപ്പള്ളിയില്‍ മാരക ലഹരിമരുന്നുകളുമായി 25കാരന്‍ എക്‌സൈസ് പിടിയില്‍  (6 hours ago)

തന്ത്രിയെ അറസ്റ്റ് ചെയ്ത നടപടിയില്‍ വന്‍ വീഴ്ചകള്‍ പ്രകടമാണെന്ന് കെ.സി. വേണുഗോപാല്‍  (6 hours ago)

കേരളത്തിലുടനീളം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത  (7 hours ago)

കുത്തിവയ്പ്പ് എടുത്തതിന് പിന്നാലെ രണ്ടരവയസുകാരി മരിച്ചെന്ന് പരാതി  (7 hours ago)

നടി വിഷ്ണുപ്രിയയുടെ അച്ഛനെ മരിച്ചനിലയില്‍ കണ്ടെത്തി; ശരീരം മുഴുവനായും ടേപ്പ് കൊണ്ട് വരിഞ്ഞുമുറുക്കിയിരുന്ന നിലയില്‍  (8 hours ago)

Malayali Vartha Recommends