Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

യു പിയിൽ ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ചതിന് പിന്നാലെ ഇവിടെയും ? സംഭവമിങ്ങനെ

27 DECEMBER 2019 12:12 PM IST
മലയാളി വാര്‍ത്ത

യു പിയിൽ ഓക്സിജൻ കിട്ടാതെ നിരവധി കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടത് നമ്മൾ വളരെ നടുക്കത്തോടെയായിരുന്നു കേട്ടത്. ആവേശത്തോടെയായിരുന്നു പ്രതികരിച്ചത്. ഇന്നിതാ സമാനമായ ഒരു വാർത്ത നമ്മുടെ കേരളത്തിൽ നിന്നും കേൾക്കുന്നു. പക്ഷെ കുഞ്ഞുങ്ങൾക്കു പകരം ഒരു അൻപതുവയസുകാരൻ ആണെന്ന് മാത്രം.

കാലിയായ ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചതിനെത്തുടർന്നു ശ്വാസംമുട്ടി രോഗി മരിച്ചു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. . ചങ്ങനാശേരി പായിപ്പാട് തൈയാട്ട് ഷാജിമോൻ (50) ആണു മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ രണ്ടാം വാർഡിൽ ഇന്നലെ പുലർച്ചെ ഭാര്യയുടെയും മകന്റെയും കൺമുന്നിലായിരുന്നു അന്ത്യനിമിഷങ്ങൾ.

ഷാജിമോന്റെ മരണം കാലിയായ ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചതിനാലാണെന്നു ബന്ധുക്കൾ പരാതിപ്പെട്ടു എന്നായിരുന്നു വാർത്തകൾ. സിലിണ്ടർ കാലിയാണെന്ന വിവരം ജീവനക്കാർ തന്നെയാണ് അറിയിച്ചതെന്നും ബന്ധുക്കൾ പറയുന്നു. ഹൃദ്രോഗിയായ ഷാജിമോനു ശ്വാസംമുട്ടൽ കലശലായതോടെയാണു കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൈപ്പ് വഴിയാണു വാർ‌ഡിൽ രോഗികൾക്ക് ഓക്സിജൻ നൽകിയിരുന്നത്.

ഇന്നലെ പുലർച്ചെ 5.30നു ശ്വാസംമുട്ടൽ കൂടി. ഡോക്ടറുടെ നിർദേശപ്രകാരം ഷാജിമോനെ മൂന്നാംനിലയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റാനായി ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ച സ്ട്രെച്ചർ എത്തിച്ചു. ഷാജിമോനെ ഇതിൽ കിടത്തി ഓക്സിജൻ മാസ്ക് മുഖത്തു ഘടിപ്പിച്ചു. വാർഡിൽ നിന്നു പുറത്തിറങ്ങുന്നതിനു മുൻപു തന്നെ ഷാജിമോൻ ശ്വാസം കിട്ടാതെ അസ്വസ്ഥത കാണിക്കാൻ തുടങ്ങി. ഭാര്യ വാസന്തിയും മകൻ മിഥുനും മറ്റു ബന്ധുക്കളും നോക്കിനിൽക്കെ ഷാജിമോൻ ശ്വാസം കിട്ടാതെ മരിച്ചു എന്നാണു ബന്ധുക്കളുടെ പരാതി.
ഇതാണ് ഈ വിഷയവുമായി ബന്ധപെട്ടു പുറത്തുവരുന്ന വാർത്തകൾ..

എന്നാൽ കാലിയായ ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചതായി ശ്രദ്ധയിൽ പെട്ടില്ലെന്ന് ആർഎംഒ ഡോ. ആർ.പി.രഞ്ജിൻ അറിയിച്ചു. ഇതുസംബന്ധിച്ചു പരാതി ലഭിച്ചിട്ടില്ല. വാർഡുകളിൽ ഓക്സിജൻ ലഭ്യതയ്ക്കു തടസ്സമില്ലെന്നും ആർഎംഒ പറഞ്ഞു. സെൻട്രലൈസ്ഡ് ഓക്സിജൻ ആണ് കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജുകളിലും ഉള്ളത്. തീവ്ര പരിചരണ വിഭാഗങ്ങളിൽ ഇത്തരം സംവിധാനമാണ് ഉപയോഗിക്കുന്നത് . രോഗികളെ അടിയന്തിര സാഹചര്യത്തിൽ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് മാറ്റുന്ന സമയങ്ങളിൽ മാത്രമാണ് പോർട്ടബിൾ ഓക്സിജൻ സിലിണ്ടറുകൾ ഉപയോഗിക്കുന്നത്.

വളരെ അത്യാസന്ന നിലയിലാണ് ഈ രോഗിയെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചത്.മരണം സംഭവിച്ചതും ഹൃദയസ്തംഭനം മൂലമാണ്. രോഗിയെ ട്രാൻസ്ഫർ ചെയുന്ന സമയത്ത് പോർട്ടബിൾ ഓക്സിജൻ സിലിണ്ടറായിരുന്നു ഉപയോഗിച്ചത്. സിലിണ്ടർ ട്യൂബിൽ കുമിളകൾ കണ്ടില്ല എന്നതാണ് ഓക്സിജൻ ഇല്ല എന്ന എന്ന വിലയിരുത്തലിൽ ബന്ധുക്കൾ എത്തിച്ചേരാൻ കാരണം.എന്നാൽ ഇത് സംബന്ധിച്ച യാതൊരു പരാതിയും ബന്ധുക്കളുടെ ഭാഗത്തു നിന്നും ലഭിച്ചിട്ടുമില്ല എന്നുമാണ് ആശുപത്രി അധികൃതർ മലയാളി വാർത്തയോട് നൽകിയ വിശദീകരണം.

യു പിയിൽ ഓക്സിജൻ മനഃപൂർവം ലഭ്യമാകാത്തത് തന്നെയായിരുന്നു എന്ന് വ്യക്തമായതാണ്. ഓക്സിജൻ വിതരണ ഏജൻസിയ്ക്കു നൽകേണ്ട പണം കുടിശ്ശിക വരുത്തിയപ്പോൾ അവർ ഓക്സിജൻ വിതരണവും നിർത്തിവെച്ചു. ഓക്സിജൻ പുനഃസ്ഥാപികേണ്ട നടപടികൾ അധികാരികളും നടത്തിയില്ല. തുടർന്നാണ് നിരവധി കുഞ്ഞുങ്ങൾ പ്രാണവായു കിട്ടാതെപിടഞ്ഞു മരിക്കുന്ന അവസ്ഥയ്ക്കു നാം സാക്ഷ്യം വഹിക്കേണ്ടി വന്നത്. കുട്ടികളെ രക്ഷിക്കാൻ ഒരു മനുഷ്യന് കഴിയാവുന്നതെല്ലാം സാധ്യമാക്കിയ ഡോക്ടർ കഫീൽ ഖാന് ഭരണകൂടം ശിക്ഷ വിധിക്കുകയും ചെയ്തു.
കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികളിലും സെൻട്രലൈസ്ഡ് ഓക്സിജൻ വിതരണ സംവിധാനം ഉണ്ടെന്നിരിക്കെ ഓക്സിജൻ മുടങ്ങേണ്ടുന്ന യാതൊരു സാഹചര്യവും നിലവിലില്ല എന്നത് ആശുപത്രി അധികൃതരും വ്യക് തമാകുന്നു.മാത്രമല്ല മാധ്യമ വാർത്തകൾ വന്നു എന്നല്ലാതെ രോഗിയുടെ ബന്ധുക്കൾ ഇത് സംബന്ധിച്ച യാതൊരു പരാതിപോലും നൽകിയിട്ടില്ല ,എന്നും ആശുപത്രി അധികൃതർ. വ്യക്തമാകുന്നു. അപ്പോൾ എങ്ങനെയാണു നമുക്കു ഉത്തർപ്രദേശിലെ ശിശുമരണവും ചങ്ങനാശേരിയിലെ ഷാജിമോന്റെ മരണവും താരതമ്യം ചെയ്യാൻ സാധിക്കുക.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രണയിച്ച് കല്യാണം കഴിച്ച യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം  (8 minutes ago)

വെര്‍ച്വല്‍ അറസ്റ്റിലായിരുന്ന 74 കാരന്‍ രക്ഷപ്പെട്ടത് ബാങ്ക് മാനേജര്‍ക്ക് തോന്നിയ സംശയം  (21 minutes ago)

മന്നത്ത് പത്‌മനാഭൻ എന്ന സാമൂഹിക പരിഷ്‌കർത്താവ്  (45 minutes ago)

ബിരുദ വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കും പ്രൊഫസര്‍ക്കുമെതിരെ റാഗിംഗിനും ലൈംഗികാതിക്രമത്തിനും കേസ്  (59 minutes ago)

വെള്ളാപ്പള്ളി നടേശനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ്  (1 hour ago)

പുതുവത്സരത്തില്‍ മലയാളികള്‍ കുടിച്ചത് 125.64 കോടിയുടെ മദ്യം  (1 hour ago)

നവകേരളം സർവേ നടത്തുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഉപാധി; സി.പി.എമ്മിനെതിരെ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (1 hour ago)

ചികിത്സാപിഴവില്‍ കൈ നഷ്ടപ്പെട്ട 9 കാരിയുടെ ചെലവ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്  (1 hour ago)

തങ്ങള്‍ ആള്‍ക്കൂട്ട ആക്രമണത്തെയാണ് എതിര്‍ത്തത് : അല്ലാതെ തെറ്റ് ചെയ്തവനെ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്ന് സൈബര്‍ ആക്രമണത്തിന് പിന്നാലെ ജിഷിന്റെ ഭാര്യ അമേയ  (1 hour ago)

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് സുഹൃത്തിന്റെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ച് 25കാരി  (2 hours ago)

രാജ്യത്ത് ഏറ്റവും കൂടുതല്‍ കുടുംബാധിഷ്ഠിത പരിചരണം ഉറപ്പാക്കിയ സംസ്ഥാനം  (2 hours ago)

2026ൽ വരാനിരിക്കുന്നത്  (2 hours ago)

പുതിയ നെയിം ബോർഡ് സ്ഥാപിച്ച് ആർ ശ്രീലേഖ  (3 hours ago)

V V Rajesh വാക്ക് പാലിച്ച് ഗണേഷ് കുമാർ  (3 hours ago)

സ്വര്‍ണ്ണക്കൊള്ള ആളിക്കത്തും!  (3 hours ago)

Malayali Vartha Recommends