സാവിത്രി രാഹുലിന് കൊടുത്ത പണി; കോണ്‍ഗ്രസ് വനിതാ നേതാവ് പാര്‍ട്ടി വിട്ടു
കോണ്‍ഗ്രസ് വനിതാ നേതാവ് പാര്‍ട്ടി വിട്ടു. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ ചേര്‍ന്ന സാവിത്രി ഭായി ഫുലെയാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. തന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ലെന്ന് ആരോപിച്ചാണ് രാജി. കോണ്‍ഗ്രസ് വിട്ട സാഹചര്യത്തില്‍ പുതിയ പാര്‍ട്ടി രൂപികരിക്കുമെന്ന് ഫുലെ അറിയിച്ചു.
ഇവിഎം യന്ത്രങ്ങള്‍ക്കെതിരെ പ്രതിഷേധിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അതില്‍ നിന്നും തന്നെ പിന്തിരിപ്പിക്കുകയായിരുന്നു. യുപിഎ സര്‍ക്കാര്‍ ആണ് ഇവിഎം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചതെന്നും അതിനെതിരെ പ്രതിഷേധിക്കരുതെന്നും പരുഷമായ ഭാഷയിലാണ് പ്രിയങ്ക മറുപടി നല്‍കിയത്. അതുകൊണ്ട് തന്നെ തനിക്ക് പ്രതിഷേധിക്കാന്‍ കഴിഞ്ഞില്ല. ഇത് തനിക്ക് വിഷമമുണ്ടാക്കി. തന്റെ വാക്കുകള്‍ ഒരിക്കലും പാര്‍ട്ടി ചെവിക്കൊണ്ടിട്ടില്ലെന്നും ഫുലെ വ്യക്തമാക്കി.
2019 മാര്‍ച്ചിലാണ് സാവിത്രി ഭായ് ഫുലെ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പ്രിയങ്കാ ഗാന്ധിയായിരുന്നു ഫുലെയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്.
https://www.facebook.com/Malayalivartha