5.8 ഡിഗ്രി സെല്‍ഷ്യസില്‍ ഡല്‍ഹി തണുത്ത് വിറങ്ങലിക്കുന്നു; ഗതാഗതം താറുമാറായി
ഡല്‍ഹി ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് ഈ നൂറ്റാണ്ടിലെ രണ്ടാമത്തെ കടുത്ത ശൈത്യകാലമാണ്. ഇന്ന് 4.2 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. പാലം, സഫ്ദര്‍ജങ്ങ് തുടങ്ങിയ സ്ഥലങ്ങളിലാണ് സ്ഥിതി അതീവരൂക്ഷം.
ഡല്‍ഹിയിലേക്കുള്ള 25 ട്രെയിനുകള്‍ മൂടല്‍മഞ്ഞ് കാരണം വൈകിയാണോടുന്നത്. വിമാനസര്‍വീസുകളും താറുമാറായി. തണുപ്പിനൊപ്പം വായുമലിനീകരണവും കൂടിയയായതോടെ ജനജീവിതം ദുസ്സഹമായി.
വരും ദിവസങ്ങളില്‍ താപനില രണ്ട് ഡിഗ്രി വരെ താഴ്ന്നേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഡിസംബര്‍ 29 വരെ സമാനസ്ഥിതി തുടരും.
ഡല്‍ഹി, പാലം എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമുകള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു.
അയല്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും സമാനസ്ഥിതിയാണ്. ഉത്തര്‍പ്രദേശില്‍ തിങ്കളാഴ്ച്ച വരെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കയാണ്.
https://www.facebook.com/Malayalivartha