ദാസിനെ ബി.ജെ.പി എന്ത് ചെയ്യും; തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതാവ് ഹേമന്ത് സോറനെതിരെ ജാതി അധിക്ഷേപം നടത്തിയതിനു കാവല്‍ മുഖ്യമന്ത്രി രഘുബര്‍ ദാസിനെതിരെ കേസ്; കേന്ദ്ര നേതൃത്വത്തെ ഉറ്റുനോക്കി അണികള്‍
തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതാവ് ഹേമന്ത് സോറനെതിരെ ജാതി അധിക്ഷേപം നടത്തിയതിനു കാവല്‍ മുഖ്യമന്ത്രി രഘുബര്‍ ദാസിനെതിരെ കേസ്. ഈ മാസം 19ന് ലഭിച്ച പരാതിയില്‍ പ്രാഥമിക അന്വേഷണത്തിനു ശേഷമാണു പട്ടികജാതി/വര്‍ഗ പീഡനനിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തത്.
പൊതുയോഗത്തില്‍ രഘുബര്‍ദാസ് നടത്തിയ പ്രസംഗം തന്നെ വേദനിപ്പിച്ചുവെന്ന് ഹേമന്ദ് പരാതിയില്‍ പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ച നിയുക്ത മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ചടങ്ങിന് ഇരുവരെയും ക്ഷണിച്ചു. 29ന് റാഞ്ചിയിലാണു ചടങ്ങ്. ബിജെപി ഭരിച്ചിരുന്ന സംസ്ഥാനത്ത് 50 സീറ്റുകള്‍ നേടിയാണ് ജെഎംഎംകോണ്ഗ്രസ്ആര്ജെഡി സഖ്യം പിടിച്ചത്. ബിജെപിക്ക് 25 സീറ്റേ ലഭിച്ചുള്ളൂ. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജാര്‍ഖണ്ഡ് ബിജെപി പ്രസിഡന്റ് ലക്ഷ്മണ് ഗിലുവ രാജിവച്ചു. ചക്രധര്പുരില് ഇദ്ദേഹം പരാജയപ്പെട്ടിരുന്നു. മുഖ്യമന്ത്രിയായിരിക്കെ മത്സരിച്ചു പരാജയപ്പെടുന്ന ജാര്‍ഖണ്ഡിലെ മൂന്നാമത്തെ നേതാവായി രഘുബര്‍ ദാസ്. ജംഷഡ്പുര്‍ ഈസ്റ്റില്‍ മത്സരിച്ച ദാസ്, ബിജെപി വിട്ട മുന്‍മന്ത്രി സരയൂ റോയിയോടാണു പരാജയപ്പെട്ടത്.
മുന്‍മുഖ്യമന്ത്രിമാരായ ജെഎംഎം നേതാവ് ഷിബു സോറനും ഹേമന്ത് സോറനും മുഖ്യമന്ത്രിയായിരിക്കെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha