മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഫറ ഖാനും രവീണ ടണ്ടനുമെതിരേ കേസ്..!
മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ബോളിവുഡ് നടി രവീണ ടണ്ടന് സംവിധായികയും കോറിയോഗ്രാഫറുമായ ഫറ ഖാന്, കൊമേഡിയന്‍ ഭാരതി സിങ് എന്നിവര്‍ക്കെതിരേ കേസ്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പഞ്ചാബ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഫറാഖാന്റെ യുട്യൂബ് ഹാസ്യപരിപാടിയായ ‘ബാക്ക് ബെഞ്ചേഴ്സില്‍’ വെച്ച് താരങ്ങള്‍ ക്രിസ്ത്യന്‍ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചുവെന്നാണ് പരാതി.
ക്രൈസ്തവ വിശ്വാസത്തെയും ക്രൈസ്തവരെയും പരിഹസിച്ച് പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് പഞ്ചാബ് പോലീസ് കേസെടുത്തിരിക്കുന്നത്. ടെലിവിഷന്‍ ഷോയില്‍ യേശു ക്രിസ്തുവിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നും ഹല്ലേലൂയയെ അപഹാസ്യമായി ചിത്രീകരിച്ചുവെന്നും ക്രിസ്ത്യന്‍ മതവിശ്വാസത്തെ വ്രണപ്പെടുത്തിയെന്നുമാണ് പരാതി.
അഞ്ചല ബ്ലോക്ക് ക്രിസ്ത്യന്‍ സമാജ് മുന്നണിയുടെ പ്രസിഡന്റ് സോനു ജാഫറിന്റെ പരാതിയില്‍ ഐപിസി സെക്ഷന്‍ 295 എ വകുപ്പ് പ്രകാരമാണ് അഞ്ചല പോലീസ് കേസെടുത്തിരിക്കുന്നത്.അമൃത്സറില് ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട ആളുകള്‍ ക്രിസ്മസ് ദിനത്തില്‍ താരങ്ങളുടെ പരാമര്‍ശങ്ങള്‍ക്കു നേരെ പ്രതിഷേധം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha