Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

ലക്ഷക്കണക്കിന് വെട്ടുകിളികള്‍ കൂട്ടമായെത്തി, കര്‍ഷകരുടെ ഉറക്കംകെടുത്തി പാകിസ്താനില്‍ നിന്ന് അതിര്‍ത്തി കടന്ന് വെട്ടുകിളികള്‍; എങ്ങനെ നേരിടണമെന്നറിയാതെ ഗുജറാത്തിലെ കര്‍ഷകര്‍

27 DECEMBER 2019 04:05 PM IST
മലയാളി വാര്‍ത്ത

പാകിസ്താന്‍ മേഖലയില്‍നിന്ന് ഒക്ടോബര്‍ മാസം മുതലാണ് ഗുജറാത്തിലെ കച്ചിലേയ്ക്ക് വെട്ടുകിളികള്‍ വരാന്‍ തുടങ്ങിയത്. പിന്നീട് അത് പത്താനിലേയ്ക്കും ബനസ്‌കന്ദയിലേയ്ക്കും വ്യാപിച്ചു. വെട്ടുകിളികളുടെ ഒരു സംഘം ഏകദേശം 10-15 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ് വ്യാപിച്ചിരിക്കുന്നത്. ഇങ്ങനെ 99 വില്ലേജുകളില്‍ ഇവയുടെ ആക്രമണമുണ്ട്. ലക്ഷക്കണക്കിന് വെട്ടുകിളികള്‍ കൂട്ടമായെത്തി വിളനശിപ്പിക്കുമ്ബോള്‍ എങ്ങനെ നേരിടണമെന്നറിയാതെ നട്ടംതിരിയുകയാണ് ഇവിടുത്തെ കര്‍ഷകര്‍. വടക്കന്‍ ഗുജറാത്തിലെ അതിര്‍ത്തി ജില്ലകളായ ബനസ്‌കന്ദ, പത്താന്‍, കച്ച്‌ എന്നിവിടങ്ങളിലെ 20 താലൂക്കുകളിലാണ് വെട്ടുകിളികളുടെ ആക്രമം രൂക്ഷമായിരിക്കുന്നത്.

ആവണക്ക്, ജീരകം, പരുത്തി, ഗോതമ്ബ് അടക്കമുള്ള പുല്‍ ഇനത്തില്‍പ്പെട്ട ചെടികള്‍ കൂട്ടത്തോടെ തിന്നുനശിപ്പിക്കുകയാണ്. പകല്‍ സമയങ്ങളില്‍ പാടങ്ങളിലും കൃഷിയിടങ്ങളിലും പറന്നുനടക്കുന്ന പ്രാണികള്‍, രാത്രിയില്‍ സസ്യങ്ങളില്‍ ഇരിക്കും. ഇവയെ ഓടിക്കുന്നതിനായി ചെണ്ട കൊട്ടുകയും പാത്രങ്ങളില്‍ അടിച്ച്‌ ശബ്ദമുണ്ടാക്കുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനം ഇല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. 10 ആനകള്‍ അഥവാ 2500 മനുഷ്യര്‍ക്ക് വേണ്ട ഭക്ഷണം ഇവയുടെ ഒരു സംഘം ഒരു ദിവസംകൊണ്ട് തിന്നുതീര്‍ക്കും. ഇലകള്‍, പൂക്കള്‍, പഴങ്ങള്‍, വിത്തുകള്‍, എന്തിന് മരങ്ങളുടെ തോലു പോലും ഇവ കാര്‍ന്നുതിന്നും. കൂട്ടത്തോടെ വന്നിരുന്നാല്‍തന്നെ അവയുടെ ഭാരം മൂലം ചെടികള്‍ നശിച്ചുപോകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. അതേസമയം, വെട്ടുകിളിയുടെ ആക്രമണത്തില്‍ വിളനാശം നേരിട്ട കര്‍ഷകരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഗുജറാത്ത് കൃഷി മന്ത്രി ആര്‍സി ഫാല്‍ദു പറഞ്ഞു. ഇവയെ നേരിടുന്നതിന് 27 വിദഗ്ധ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. വെട്ടുകിളികളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ കീടനാശിനി തളിച്ച്‌ ഇവയെ അകറ്റുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബനസ്‌കന്ദ ജില്ലയില്‍ കീടനാശിനി തളിക്കാന്‍ ആരംഭിച്ചതായി കളക്ടര്‍ സന്ദീപ് സാംഗിള്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡോറില്‍ മലിനജലം കുടിച്ചുണ്ടായ മരണത്തില്‍ നടപടിയുമായി മധ്യപ്രദേശ്  (10 minutes ago)

നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ നരഹത്യാ വകുപ്പ് കൂടി ചുമത്തി പൊലീസ്  (18 minutes ago)

പ്രണയിച്ച് കല്യാണം കഴിച്ച യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം  (27 minutes ago)

വെര്‍ച്വല്‍ അറസ്റ്റിലായിരുന്ന 74 കാരന്‍ രക്ഷപ്പെട്ടത് ബാങ്ക് മാനേജര്‍ക്ക് തോന്നിയ സംശയം  (40 minutes ago)

മന്നത്ത് പത്‌മനാഭൻ എന്ന സാമൂഹിക പരിഷ്‌കർത്താവ്  (1 hour ago)

ബിരുദ വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കും പ്രൊഫസര്‍ക്കുമെതിരെ റാഗിംഗിനും ലൈംഗികാതിക്രമത്തിനും കേസ്  (1 hour ago)

വെള്ളാപ്പള്ളി നടേശനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ്  (1 hour ago)

പുതുവത്സരത്തില്‍ മലയാളികള്‍ കുടിച്ചത് 125.64 കോടിയുടെ മദ്യം  (1 hour ago)

നവകേരളം സർവേ നടത്തുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഉപാധി; സി.പി.എമ്മിനെതിരെ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (2 hours ago)

ചികിത്സാപിഴവില്‍ കൈ നഷ്ടപ്പെട്ട 9 കാരിയുടെ ചെലവ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്  (2 hours ago)

തങ്ങള്‍ ആള്‍ക്കൂട്ട ആക്രമണത്തെയാണ് എതിര്‍ത്തത് : അല്ലാതെ തെറ്റ് ചെയ്തവനെ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്ന് സൈബര്‍ ആക്രമണത്തിന് പിന്നാലെ ജിഷിന്റെ ഭാര്യ അമേയ  (2 hours ago)

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് സുഹൃത്തിന്റെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ച് 25കാരി  (2 hours ago)

രാജ്യത്ത് ഏറ്റവും കൂടുതല്‍ കുടുംബാധിഷ്ഠിത പരിചരണം ഉറപ്പാക്കിയ സംസ്ഥാനം  (3 hours ago)

2026ൽ വരാനിരിക്കുന്നത്  (3 hours ago)

പുതിയ നെയിം ബോർഡ് സ്ഥാപിച്ച് ആർ ശ്രീലേഖ  (3 hours ago)

Malayali Vartha Recommends