Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...


കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!


മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്


നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരുമെന്ന് അമ്മ പ്രേമകുമാരി.... ഇനിയും കുറേയേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്..പൊട്ടിക്കരഞ്ഞ് ഇരുവരും..ഇനിയുള്ള മണിക്കൂർ..


ഇന്ത്യൻ ആർമിയിൽ പുണെ റെജിമെന്റിൽ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിൽ, ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഫർസീനെ കാണ്മാനില്ല..10ന് രാത്രി വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു... ഇതിനു ശേഷം ഫോണിൽ കിട്ടിയിട്ടില്ല..

പതിനൊന്നു പേർ ആത്മഹത്യ ചെയ്ത വീട്ടിൽ പ്രേതബാധയെന്നു നാട്ടുകാർ; ഒരു വർഷത്തിന് ശേഷം താമസിക്കാൻ ഡോക്ടറും കുടുംബവും എത്തുന്നു ; സിനിമയെ വെല്ലും സംഭവങ്ങൾ

28 DECEMBER 2019 03:50 PM IST
മലയാളി വാര്‍ത്ത

2018 ജൂലൈ ഒന്നാം തീയതിയാണ് വടക്കു കിഴക്കൻ ദില്ലിയിലെ ബുരാരിയിൽ തലസ്ഥാനത്തെ മൊത്തം നടുക്കിയ കൂട്ട ആത്മഹത്യ നടക്കുന്നത്. ഒരു കുടുംബത്തിലെ 11 പേരെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഭൂത ബംഗ്ലാവെന്നു നാട്ടുകാർ രഹസ്യമായി വിളിച്ച ഇരുനില വീട് ഒരുവർഷത്തിൽ കൂടുതലായി അടഞ്ഞു കിടക്കുകയായിരുന്നു. നിരവധി ആളുകൾ താമസിക്കാൻ എത്തിയെങ്കിലും വീടിന്റെ ചരിത്രമറിയുമ്പോൾ മടങ്ങി പോകുകയായിരുന്നു പതിവ്. എന്നാലിപ്പോൾ നാട്ടുകാരെ മുഴുവൻ ഞെട്ടിച്ചു കൊണ്ട് ഒരു ഡോക്ട്ടറും കുടുംബവും താമസത്തിനെത്തുകയാണ്. ഈ ധീര കൃത്യത്തിന് വളരെയധികം മാധ്യമ ശ്രദ്ധ ലഭിച്ചിരിക്കുകയാണ്.

തനിക്ക് ഭൂതത്തിലും പ്രേതത്തിലും ഒന്നും വിശ്വാസമില്ല എന്നും, താനുദ്ദേശിച്ച ബഡ്ജറ്റിൽ, തന്റെ ആവശ്യങ്ങൾക്ക് ചേരുന്ന ഒരു വീട് കിട്ടിയപ്പോൾ താൻ സ്വീകരിച്ചു എന്നും ബംഗ്ലാവിൽ പുതിയതായി താമസിക്കാനെത്തുന്ന ഡോ. മോഹൻ കശ്യപ് എന്ന പാത്തോളജിസ്റ്റ് പറയുന്നു. ഇപ്പോൾ ഭജൻപുരയിലെ വാടകവീട്ടിൽ താമസിക്കുന്ന മോഹൻ ഡിസംബര്‍ 30 -ന് ബുരാരിയിലേക്ക് തന്റെ കുടുംബത്തിനൊപ്പം താമസം മാറാനൊരുങ്ങുകയാണ്.

ഇരുനില വീട്ടിൽ താമസമുണ്ടായിരുന്ന ചന്ദാവത്ത് കുടുംബത്തിലെ പതിനൊന്നു പേരാണ് കഴിഞ്ഞ കൊല്ലം ഒരേ ദിവസം ജീവനൊടുക്കിയത്. ഭാട്ടിയാ കുടുംബം എന്നും കുടുംബം അറിയപ്പെട്ടിരുന്നു. അന്ന് ആ വീട്ടിൽ മരിക്കാതെ അവശേഷിച്ചത് അവരുടെ വീട്ടിലെ പട്ടി മാത്രമായിരുന്നു. അതും ഇരുപതു ദിവസങ്ങൾക്ക് ശേഷം ഹൃദയാഘാതം മൂലം മരണമടഞ്ഞു.

ലളിതിന്റെ അച്ഛൻ ഭോപ്പാൽ സിങ് 2007 -ൽ വാർധക്യസഹജമായ അസുഖങ്ങളാൽ മരണപ്പെട്ടിരുന്നു. അച്ഛന്റെ മരണം ലളിതിനെ മാനസികമായി തകർത്തു. അതിനുശേഷം ഉൾവലിഞ്ഞു ജീവിക്കാൻ തുടങ്ങിയ അയാൾ മരങ്ങൾക്കു മുന്നിൽ ചെന്ന് മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കുക, മൃഗങ്ങൾക്ക് ഭക്ഷണം വെച്ചുവിളമ്പുക തുടങ്ങി തീർത്തും അസ്വാഭാവികമായ രീതിയിലുള്ള പല പെരുമാറ്റങ്ങളും പ്രകടിപ്പിച്ചു തുടങ്ങി. ഒരു ദിവസം അയാൾ വീട്ടുകാരെ വിളിച്ചു വരുത്തി അച്ഛന്റെ ആത്മാവ് തന്നിൽ ആവേശിച്ചിരിക്കുകയാണ് എന്നും . ജീവിതം എങ്ങനെ അഭിവൃദ്ധിപ്പെടുത്തണം എന്നത് അച്ഛൻ തനിക്ക് പറഞ്ഞു തന്നു എന്നും വെളിപ്പെടുത്തി. അച്ഛന്റെ ആത്മാവ് ഇടയ്ക്കിടെ അയാളോട് സമ്പർക്കം പുലർത്തും. അയാൾ അതൊക്കെ അപ്പപ്പോൾ തന്റെ ഡയറിയിൽ കുറിക്കുകയും ചെയ്തു. ഈ പ്രക്രിയ 2013 മുതൽ ദുർമരണങ്ങൾ നടന്ന അന്നുവരെ അയാൾ തുടർന്നിരുന്നു.

ഭാട്ടിയ കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങളോ ആരോഗ്യ പ്രശ്നങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. പിന്നെന്തിന് കുടുംബം കൂട്ട ആത്മഹത്യ ചെയ്തു എന്ന ചോദ്യം ഡൽഹി പൊലീസിന് ഉത്തരം കിട്ടാത്ത കടങ്കഥയായി അവശേഷിച്ചിരുന്നു. ഒരു തുമ്പും കിട്ടാത്ത പോലീസ്, കേസ് താമസിയാതെ സിബിഐക്ക് കൈമാറി. സിബിഐയുടെ സെൻട്രൽ ഫോറൻസിക് ലബോറട്ടറി കേസുമായി ബന്ധപ്പെട്ട് ഒരു 'സൈക്കോളജിക്കൽ ഓട്ടോപ്സി' നടത്തി. അതിന്റെ ഫലം വന്നപ്പോൾ ജനങ്ങളെയാകെ ഞെട്ടിച്ചുകൊണ്ട് സിബിഐ പറഞ്ഞത് ഈ കുടുംബം ആത്മഹത്യ ചെയ്യുകയല്ലായിരുന്നു എന്നാണ്. മരിച്ചവർക്ക് ആർക്കും തന്നെ തങ്ങളുടെ ജീവൻ നഷ്ടപ്പെടും എന്നറിയില്ലായിരുന്നു. മരിച്ചവരുടെ കുറിപ്പുകളും ഡയറി എൻട്രികളും ഒക്കെ പരിശോധിച്ചാണ് സെൻട്രൽ ഫോറൻസിക് ലബോറട്ടറി ഈ നിഗമനത്തിൽ എത്തുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ 'മാസ്സ് സൈക്കോസിസ്' മരണങ്ങളിൽ ഒന്നായിട്ടാണ് സിബിഐ ഈ കേസിനെ കാണുന്നത്. ബാധ തപസ്യ' എന്ന ആചാരത്തിന്റെ പരിശീലനത്തിനിടെയാണ് മരണങ്ങൾ നടന്നിരിക്കുന്നത് എന്നാണ് സി ബി ഐ കരുതുന്നത്. ആൽമരത്തിന്റെ ഊന്നുവേരുകളുടെ ആകൃതിയിൽ ഒരു മുറിയിൽ സ്ഥാപിച്ച പല പല റെയിലിങ്ങുകളിലായി തൂങ്ങിയാടുക എന്നതാണ് ഈ ആചാരം. ഇത് മോക്ഷത്തിലേക്കുള്ള മാർഗമാണ് എന്ന്‌ ലളിത് തന്റെ ഉറ്റവരെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. ഒരു വർഷത്തിന് ശേഷം വീട്ടിൽ പുതിയ താമസക്കാർ എത്തുമ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ് ഭാട്ടിയ കുടുംബവും 11 പേരുടെ കൂട്ട ആത്മഹത്യയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിയതില്‍ കാന്തപുരത്തെ അഭിനന്ദിച്ച് ചെന്നിത്തല  (1 hour ago)

ശുഭാംശുവും സംഘവും ഭൂമിയില്‍: അമേരിക്കന്‍ തീരത്ത് തെക്കന്‍ കാലിഫോര്‍ണിയിലെ പസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വന്നിറങ്ങി  (3 hours ago)

പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക ലക്ഷ്യം  (4 hours ago)

വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...  (4 hours ago)

കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!  (4 hours ago)

വാഗമണ്ണിലെ ചാർജിംങ് സ്‌റ്റേഷനിൽ നാലുവയസുകാരന്റെ മരണത്തിന് ഇടയാക്കിയ അപകടം; അപകട കാരണം കാർ ഡ്രൈവറുടെ പിഴവ്; ചാർജിംങ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത് അടിസ്ഥാന തത്വങ്ങൾ പാലിക്കാതെ; മോട്ടോർ വാഹന വകുപ്പ് എൻ  (4 hours ago)

മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്  (4 hours ago)

NIMISHAPRIYA നിമിഷപ്രിയയുടെ കൈ പിടിച്ച് വരും  (5 hours ago)

Malayali-soldier ബന്ധുക്കൾ ഇന്നലെ ബറേലിക്ക്  (5 hours ago)

കരള്‍ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍  (7 hours ago)

യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ നിമിഷപ്രിയയുടെ....  (8 hours ago)

RAJBHAVAN രാജ് ഭവന് അതൃപ്തി;  (8 hours ago)

Comrade-pinarayi-vijayan പരിശോധന ആരംഭിച്ചു.  (8 hours ago)

റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് അപകടം  (8 hours ago)

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടികാഴ്ച  (9 hours ago)

Malayali Vartha Recommends