അതിശൈത്യം ശക്തമായതിനെ തുടര്‍ന്ന് ആറ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു, കനത്ത മൂടല്‍ മഞ്ഞു കാരണം നാല് വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു, ട്രെയിനുകള്‍ വൈകുന്നു
അതിശൈത്യത്തെ തുടര്‍ന്ന് ആറ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ താപനില 2.4 ഡിഗ്രിയിലേക്ക് താഴ്ന്നതോടെ അതിശൈത്യമാണ് അനുഭവപ്പെട്ടത്. 1996ന് ശേഷം ഡല്‍ഹിയില്‍ താപനില ഇത്രയും താഴുന്നത് ആദ്യമാണ്. മൂടല്‍ മഞ്ഞ് വാഹന ഗതാഗതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. നാല് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.
മൂടല്‍മഞ്ഞ് കാരണം 24 ട്രെയിനുകള്‍ വൈകി. 2 മുതല്‍ അഞ്ച് മണിക്കൂര്‍ വരെ വൈകിയാണ് ഡല്‍ഹിയില്‍ ട്രെയിന്‍ എത്തുന്നത്. വായു മലിനീകരണവും ഉയരാന്‍ സാധ്യതയുണ്ട്. ഹരിയാനയിലെ റെവാരി ജില്ലയില്‍ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് പേര് മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹിസാറില്‍ 0.2 ഡിഗ്രിയാണ് താപനില. ഹിമാചല്‍ പ്രദേശ്, കുര്‍ഫി, മണാലി, സോലന്‍, ഭുന്‍ഡര്‍, സുന്ദര്‍നഗര്‍, സിയോബാഗ്, കല്പ എന്നിവിടങ്ങളില്‍ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴ്ന്നു.
https://www.facebook.com/Malayalivartha