Widgets Magazine
01
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?


പാലക്കാടിന്റെ MLA-യും MP-യും തമ്മിൽ കണ്ടാൽ എന്താണ് കുഴപ്പം?'; അടൂരിലെ കൂടിക്കാഴ്ചയിൽ വി.കെ ശ്രീകണ്ഠനും രാഹുൽ മാങ്കൂട്ടത്തിലും...


പശ്ചിമേഷ്യ യുദ്ധത്തിലേക്ക്: ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം; അബുദാബിയിലും ബഹ്റൈനിലും സ്ഫോടനം...


മാതാപിതാക്കൾ സൂക്ഷിക്കുക.. ജീവനക്കാരന്റെ അശ്രദ്ധമൂലം യുകെജി വിദ്യാര്‍ഥി ഏഴ് മണിക്കൂറോളം സ്‌കൂള്‍ ബസില്‍ കുടുങ്ങി... പോലിസ് ഉദ്യോഗസ്ഥര്‍ കുട്ടിയെ ബസിനുള്ളില്‍ കണ്ടെത്തുക ആയിരുന്നു...


അച്ചടിച്ച കറൻസി നോട്ടുകളുമായി എത്തിയ സൈനിക വിമാനം അപകടത്തിൽപ്പെട്ടു..തകർന്ന് തരിപ്പണമായി.. അപകടത്തിൽ 15 പേർ മരിച്ചതായി അഗ്നിരക്ഷാസേന മേധാവി..

പാകിസ്താനെ തീർക്കാൻ അവസരം കിട്ടിയിട്ടും വിനിയോഗിച്ചില്ല .... ഇന്ത്യയിലെ രണ്ടു മുൻ പ്രധാനമന്ത്രിമാർക്കെതിരെ ആഞ്ഞടിച്ച് മുൻ വ്യോമ സേനാ തലവൻ ബി.എസ് ധനോവ

29 DECEMBER 2019 11:30 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന് നേരെയുള്ള അമേരിക്ക ഇസ്രയേല്‍ സംയുക്താക്രമണം വന്‍ യുദ്ധത്തിലേക്കെന്ന് ആശങ്ക; സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ

ഇന്ത്യൻ പൗരന്മാർക്ക് നിർദേശം..തിരിച്ചടിച്ച് ഇറാൻ; ഇസ്രയേലിൽ മിസൈൽ വർഷം, ശക്തമായ സ്ഫോടനങ്ങൾ..ഇറാന്റെ തിരിച്ചടി ദേഹയിലെ യുഎസ് സേനാ ആസ്ഥാനത്തേക്കും..?

പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ്... പ്രത്യേക തീവ്ര പരിഷ്കരണത്തിന് (SIR)ശേഷമുള്ള വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യപ്പെടുത്തി

ഇന്ത്യ സ്വന്തമായി വികസിപ്പിച്ച പ്രചണ്ഡ് ഹെലികോപ്ടറിൽ പറന്ന് പരമോന്നത സേനാമേധാവി കൂടിയായ രാഷ്‌ട്രപതി ദ്രൗപദിമുർമു...

മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാർഹം എന്ന് ഓർത്തഡോക്സ് സഭ.

ഇന്ത്യയിലെ രണ്ടു മുൻ പ്രധാനമന്ത്രിമാർക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് മുൻ വ്യോമ സേനാ തലവൻ ബി.എസ് ധനോവ. 2001 ൽ ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന അടൽബിഹാരി വാജ്‌പേയ് ആണ് ഇതിൽ ആദ്യത്തെ പ്രധാനമന്ത്രി. രണ്ടാമത്തെയാൾ കൊണ്ഗ്രെസ്സ് പ്രധാനമന്ത്രി ആയിട്ടുള്ള മൻമോഹൻസിംഗ് ആണ് . രണ്ടുപേരോടും പാകിസ്ഥാൻ ഭീകരാക്രമണ ക്യാമ്പുകൾ ആക്രമിക്കാൻ വ്യോമസേനാ സമ്മതം ചോദിച്ചതാണ് .പക്ഷെ രണ്ടുപേരും വ്യോമസേനയുടെ ഈ ആവശ്യം നിരസിക്കുകയായിരുന്നു എന്നാണു ധനോവ ഇപ്പോൾ വെളിപ്പെടുത്തുന്നത്

2001 ൽ ഉണ്ടായ മുംബയ് ഭീകരാക്രമണത്തിന് പ്രതികരണമായി പാകിസ്ഥാനിലെ ഭീകരക്യാമ്പുകൾ ആക്രമിക്കാനാണ് വ്യോമസേനാ പദ്ധതി ഇട്ടത് . പാകിസ്താനിലെ ഭീകരർ ആണ് പാർലിമെന്റ് ആക്രമിച്ചത് .ആ ഭീകരക്യാംപുകൾ ആക്രമിക്കുന്നതിനാണ് വ്യോമസേന പ്രധാനമന്ത്രി വാജ്‌പേയിയുടെ സമ്മതം ആരാഞ്ഞത്. എന്നാൽ അന്നത്തെ കേന്ദ്ര സർക്കാർ അതിന് അനുവദിച്ചില്ലെന്ന വെളിപ്പെടുത്തലുമായാണ് മുൻ ഇന്ത്യൻ വ്യോമസേനാ തലവൻ ഇപ്പോൾ ആരോപിക്കുന്നത്. . പാകിസ്ഥാനിലെ ഭീകരക്യാമ്പുകൾ തകർക്കാൻ അന്ന് തന്നെ വ്യോമസേന തങ്ങൾ സന്നദ്ധമാണെന്നായിരുന്നു മുൻ വ്യോമസേനാ തലവൻ ബി.എസ് ധനോവ വ്യക്തമാക്കിയത്

മുംബയ് മാട്ടുങ്കയിലെ വീർമാതാ ജിജാഭായ് ടെക്‌നോളജിക്കൽ ഇൻസ്റ്റിട്യൂട്ടിലെ 'ടെക്‌നോവാൻസ' എന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാകിസ്ഥാനിലെ ഭീകരവാദ ക്യാമ്പുകൾ എവിടെയൊക്കെ പ്രവർത്തിക്കുന്നുവെന്ന വിവരം സേനയ്ക്ക് അറിയാമായിരുന്നുവെന്നും ആക്രമണത്തിന് വ്യോമസേന തയാറായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

പാകിസ്താനിലെ ഭീകര സംഘടനകളായ ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്, ലഷ്കർ ഇ ത്വയ്ബ എന്നീ ഭീകര സംഘടനകളിലെ അംഗങ്ങളെയാണ് പാക് സൈന്യത്തിന്റെ പിന്തുണയോടെ ഇത്തരം ഭീകര ക്യാമ്പുകളിൽ പരിശീലിപ്പിക്കുന്നത്.

അതിനു ശേഷം 2008 ൽ പാർലമെന്റ് ആക്രമണം ഉണ്ടായപ്പോൾ മൻമോഹൻസിംഗ് സർക്കാരിനോടും ഇതേകാര്യം വ്യോമസേനാ അറിയിച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു . എന്നാൽ മൻമോഹൻസിംഗ് സർക്കാരും പാകിസ്താനെ ആക്രമിക്കാമെന്ന വ്യോമസേനയുടെ അഭിപ്രായം നിരസിക്കുകയായിരുന്നു

സമാധാനാന്തരീക്ഷം ഉണ്ടാവുകയാണെങ്കിൽ പാകിസ്ഥാന് ഇപ്പോഴുള്ള എല്ലാ പ്രത്യേകാവകാശങ്ങളും നഷ്ടപ്പെടുമെന്നും അതുകൊണ്ടുതന്നെ കശ്മീർ വിഷയം പാകിസ്ഥാൻ നിരന്തരം ഉന്നയിക്കും . ജമ്മുകശ്മീരിലെ ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കി അവരെ സുരക്ഷാ സേനക്കെതിരെതിരിക്കാനാണ് ഇപ്പോഴും പാക് ഐഎസ്ഐ ലക്ഷ്യമിടുന്നത്. ഇത് കശ്മീരിലെ ക്രമസമാധാന നില തകരാറിലാക്കും

2001 ൽ തന്നെ പാക് ഭീകരാക്രമണ ക്യാമ്പുകൾ ഇന്ത്യൻ സൈന്യം ആക്രമിച്ചിരുന്നു എങ്കിൽ പാകിസ്ഥാൻ ഇന്ന് ത്രയും വളറില്ലായിരുന്നു..ഒരു പക്ഷെ ഇത്രയും ജീവനുകൾ പൊലിയില്ലായിരുന്നു. അന്ന് ബി ജെ പിയുടെ വാജ്‌പേയി സർക്കാരോ പിന്നീട് മൻമോഹൻ സിംഗിന്റെ കൊണ്ഗ്രെസ്സ് ഗവൺമെന്റോ ഇന്ന് നരേന്ദ്രമോദി സർക്കാർ കാണിച്ച ആർജ്ജവം കാണിച്ചിരുന്നെങ്കിൽ എന്നേ പാകിസ്ഥാൻ ഭീകരാക്രമണം അവസാനിക്കുമായിരുന്നു.

ദൈർഘ്യം കുറഞ്ഞ, അതിവേഗ ആക്രമണങ്ങൾ നടത്താനുള്ള കഴിവ് വ്യോമസേനയ്ക്കുണ്ടെന്നും ഭാവിയിലെ യുദ്ധങ്ങൾ കരയിലും, സമുദ്രത്തിലും, വായുവിലും, ബഹിരാകാശത്തുമാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി ആണവായുധ ശേഷിയുള്ള അയൽരാജ്യങ്ങളാണെന്നും, ചൈനയെയും പാകിസ്ഥാനെയും പേരെടുത്ത് പറയാതെ ബി.എസ് ധനോവ സൂചിപ്പിച്ചു.

അതേസമയം രണ്ടു ദിവസം മുൻപും ഇന്ത്യൻ സൈന്യവും പാക് സൈന്യവും തമ്മിൽ ശക്തമായ വെടിവെയ്പ്പ് നടന്നിരുന്നു . പാക് സൈന്യം വെടി നിർത്തൽ കരാർ ലംഘിച്ചതിനെത്തുടർന്നുണ്ടായ വെടിവെയ്പ്പിൽ ഒരു സൈനികനുൾപ്പെടെ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെടുകയും രണ്ട് പാക് സൈനികരെ ഇന്ത്യ വധിക്കുകയും ചെയ്തിട്ടുണ്ട് . ജമ്മു കശ്മീരിലെ ഉറി സെക്ടറിലും രാംപൂരിലെ നിയന്ത്രണ രേഖയിലുമാണ് വെടിവെയ്പ്പുണ്ടായത്.

മഞ്ഞു വീഴ്ച്ച ആരംഭിച്ചതോടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്‍റെ മറവില്‍ ഭീകരരെ അതിര്‍ത്തി കടത്തിവിടാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്ന് മുന്നറിയിപ്പുണ്ട് . പക്ഷെ ബാലക്കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇനി ഒരു ഭീകരാക്രമണത്തിന് പാകിസ്ഥാൻ മടിക്കുമെന്നു തീർച്ചയാണ്. 2001 ൽ തീരേണ്ട കാര്യമാണ് 2019 വരെ നീണ്ടു നിന്നത് എന്നാണു ധനോവ സൂചിപ്പിച്ചതിന്റെ ആന്തരാർത്ഥം

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം  (6 hours ago)

ഇറാന് നേരെയുള്ള അമേരിക്ക ഇസ്രയേല്‍ സംയുക്താക്രമണം വന്‍ യുദ്ധത്തിലേക്കെന്ന് ആശങ്ക; സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ  (6 hours ago)

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ ഏപ്രില്‍ ഒന്നു മുതല്‍  (7 hours ago)

കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് ഇനത്തില്‍ അധിക തുക ഈടാക്കുന്നതിന് പകരം മാര്‍ച്ചിലെ ബില്ലില്‍ ഇളവ് നല്‍കും  (8 hours ago)

ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് ആറ്റുകാല്‍ പൊങ്കാല ഇടാന്‍ അനുവദിക്കില്ല  (8 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം മാര്‍ച്ച് 11ലേക്ക് മാറ്റി  (9 hours ago)

ഖമനേയി ഈ രാത്രി താണ്ടില്ല പരമോന്നതന്‍ ഒളിച്ച ബങ്കര്‍ തൂക്കി ? ജൂതപ്പോര്‍വിമാനം ചീറി കൈവെച്ചിടം പിഴച്ച് ഇറാന്‍  (9 hours ago)

കേരള സ്‌റ്റോറി 2 ഉറപ്പായും കാണുമെന്ന് കുമ്മനം രാജശേഖരന്‍  (9 hours ago)

ദിലീപുമായുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് മന്ത്രി കെ ബി ഗണേശ് കുമാര്‍  (9 hours ago)

ദുരൂഹതകളും, സസ്പെൻസുമൊക്കെ നിറഞ്ഞുനിൽക്കുന്ന ഒരു പോലീസ് കഥ; ആരം ഫുൾ പായ്ക്കപ്പ്!!  (9 hours ago)

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത;കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (10 hours ago)

അങ്കെ പോണോങ്ക ആരുമേ ഉയിരോടെ തിരുമ്പി വന്തതേയില്ല... ദുരൂഹതകൾ ഉയർത്തി സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ട്രയിലർ - പുറത്ത്!!!!  (10 hours ago)

ഇറാനെ പച്ചയ്ക്ക് കൊളുത്തി ഇസ്രയേല്‍ ! ഖമനേയിയുടെ കൊട്ടാരം തകര്‍ത്തു; IRGC കമാന്‍ഡറുടെ തലയെടുത്ത് IDF  (10 hours ago)

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?  (10 hours ago)

മോഹന്‍ലാലുമായി ഒരുമിച്ച് അഭിനയിക്കാത്തതിന് കാരണം വെളിപ്പെടുത്തി ഉര്‍വശി  (10 hours ago)

Malayali Vartha Recommends