ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഇനി ആന്റിബയോട്ടിക് മരുന്നുകള്‍ ലഭ്യമാകില്ല
ഇനി മുതല്‍ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക് മരുന്നുകള്‍ വില്‍ക്കരുതെന്ന് എല്ലാ ഫാര്‍മസികള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും ഡ്രഗ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) കത്തിലൂടെ ആവശ്യപ്പെട്ടു.
്ഓള് ഇന്ത്യ ഓര്ഗനൈസേഷന് ഓഫ് കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന്, ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നതിനുള്ള ലൈസന്‍സിനെക്കുറിച്ച് അംഗങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കണമെന്നും ഡോക്ടറുടെ കുറിപ്പടിയില്ലാതെ കടക്കാര് മരുന്നുകള്‍ നല്കുന്നതു കമ്പനികള്‍ നിരുത്സാഹപ്പെടുത്തണമെന്നും ഡിസിജിഐ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ നീക്കം അമിത മരുന്നുപയോഗം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ആന്റിബയോട്ടിക്കുകള്‍ അമിതമായി ഉപയോഗിക്കുന്നതിലൂടെ മരുന്നിനെ പ്രതിരോധിക്കുന്ന ബാക്ടീരിയയും ഉണ്ടാകുന്നു. ഇതുമൂലം അണുബാധയ്ക്കെതിരേ മരുന്ന് ഫലപ്രദമാകാത്ത സാഹചര്യവുമുണ്ട്.
എച്ച്, എച്ച് ഒന്ന് പട്ടികയിലുള്ള ആന്റിബയോട്ടിക്കുകള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ വില്‍ക്കാവുന്നതല്ലെന്ന് നിലവിലുള്ള നിര്‍ദേശമുണ്ടെങ്കിലും നിയന്ത്രണം ഫലപ്രദമാകുന്നില്ലെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് പുതിയ നിര്‍ദേശം.
https://www.facebook.com/Malayalivartha