ഹൗറ എക്സ്പ്രസില്‍ വച്ച് പ്രസവവേദന തുടങ്ങിയ യുവതിക്ക് സഹായത്തിനെത്തിയത് സൈനിക ഡോക്ടര്‍മാര്‍
ഓടുന്ന ട്രെയിനില്‍ യുവതിക്ക് സുഖപ്രസവം. ഹൗറ എക്സ്പ്രസിലെ യാത്രയ്ക്കിടെ, മാസം തികയുന്നതിനു മുമ്പ് ഒരു യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടു. ഇതേ ട്രെയിനില്‍ തന്നെ ആര്‍മി ഡോക്ടര്‍മാരായ ക്യാപ്റ്റന്‍ ലലിതയും ക്യാപ്റ്റന്‍ അമന്ദീപും യാത്ര ചെയ്യുന്നുണ്ടായിരുന്നു. അവര്‍ യുവതിക്കു സഹായവുമായി എത്തി.
ലലിതയും അമന്ദീപും ഗുരുദാസ്പുരിലെ 172 സൈനിക ആശുപത്രിയിലെ ഡോക്ടര്‍മാരാണ് . മാസം തികയുന്നതിനു മുന്‍പ് ട്രെയിനില്‍ വച്ചു പ്രസവിച്ച യുവതിക്കു ഇരുവരും ചേര്‍ന്ന് എല്ലാ സഹായവും നല്കി.
ഇന്ത്യന്‍ സൈന്യത്തിന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ അഡിഷനല്‍ ജനറലിന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കുഞ്ഞുമായി ഇരുവരും നില്ക്കുന്ന ചിത്രവും ട്വിറ്ററില്‍ പങ്കുവച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്ന് സൈന്യം അറിയിച്ചു. ഇരുവരെയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha