കൈക്കുഞ്ഞുമായി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; രണ്ട് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
കൈക്കുഞ്ഞുമായി യുവതി കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവതി രക്ഷപ്പെങ്കിലും രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. തമിഴ്നാട്ടിലെ പേരമ്ബല്ലൂരിലാണ് സംഭവം. ഭര്‍ത്താവുമായുള്ള കുടുംബവഴക്കിനെ തുടര്‍ന്ന് എംജിആര്‍ നഗര്‍ സ്വദേശി ശരവണന്റെ ഭാര്യ അരിയാലൂര്‍ സ്വദേശിനി അന്പരശിയാണ് കിണറ്റില്‍ ചാടിയത്. പെരമ്പലൂരില്‍ സ്വകാര്യ കോളജ് അദ്ധ്യാപകരായ ഇരുവരും കുടുംബപ്രശ്നങ്ങളെച്ചൊല്ലി വഴക്കുണ്ടാക്കുന്നത് നിത്യസംഭവമാണെന്ന് അയല്‍ക്കാര്‍ പറഞ്ഞു. കഴിഞ്ഞദിവസം ഇരുവരും തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുകയും, കടുത്ത വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇതോടെ താന്‍ ജീവനൊടുക്കുന്നുവെന്ന് പറഞ്ഞ് അന്‍പരശി കുഞ്ഞിനെയും എടുത്ത് കിണറ്റില്‍ ചാടുകയായിരുന്നു. ഉടന്‍തന്നെ സമീപവാസികള്‍ ഓടിയെത്തി അന്പരശിയെയും കുട്ടിയെയും കരക്കെടുത്ത് പെരമ്പലൂര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ്, ശരവണനെ അറസ്റ്റ് ചെയ്തു. ഭാര്യ അന്പരശിക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha