പ്രിയങ്ക ഗാന്ധിയെ സ്കൂട്ടറില്‍ കൊണ്ടുപോയ കോണ്‍ഗ്രസ് പ്രവര്ത്തകന് ട്രാഫിക് നിയമലംഘനത്തിന് പോലീസ് പിഴ ചുമത്തി
ലക്നൗവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റിലായ മുന്‍ ഐപിഎസ് ഓഫീസറുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയ പ്രയങ്ക ഗാന്ധിയെ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഒരു കോണ്‍ഗ്രസ് പ്രവര്ത്തകന് പ്രിയങ്കയെ സ്കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയിരുന്നു.
പക്ഷേ ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ഗതാഗത നിയമം ലംഘിക്കപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടതോടെ യുപി പോലീസ് പിഴ ചുമത്തി. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചതിന് പ്രാദേശിക കോണ്‍ഗ്രസ് നേതാവിന് 6100 രൂപയാണ് പിഴ ചുമത്തിയത്.
നിരോധനാജ്ഞ ഉള്ളതിനാല്‍ പ്രിയങ്കയുടെ വാഹനത്തിന് അങ്ങോട്ട് പോകാന്‍ പറ്റില്ലെന്ന് പറഞ്ഞ് പോലീസ് തടഞ്ഞിരുന്നു. നിയന്ത്രണം വകവെയ്ക്കാതെ സ്കൂട്ടറില്‍ പോയ പ്രിയങ്കയെ വഴിയില്‍ പോലീസ് തടഞ്ഞെന്നും തന്നെ മര്‍ദ്ദിച്ചുവെന്നും പ്രിയങ്ക ആരോപിച്ചിരുന്നു. സ്കൂട്ടറും തടഞ്ഞതോടെ കാല്‍നടയായിട്ടാണ് പ്രിയങ്ക ഓഫീസറെ കാണാന്‍ എത്തിയത്.
https://www.facebook.com/Malayalivartha