പ്രിയങ്ക ഗാന്ധിക്ക് റോബര്‍ട്ട് വധ്രയുടെ അഭിനന്ദനം : 'നിന്നെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു'
എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ഭര്‍ത്താവ് റോബര്‍ട്ട് വധ്ര ട്വീറ്റിലൂടെ അഭിനന്ദിച്ചു. മുന്‍ ഐപിഎസ് ഓഫീസര്‍ എസ് ആര് ധാരാപുരി, പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായിരുന്നു.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയ പ്രിയങ്ക ഗാന്ധിയെ പോലീസ് ഉദ്യേഗസ്ഥന് തടയുകയുണ്ടായി. എന്നാല്‍ പ്രിയങ്ക കാല്‍നടയായെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. ഈ സംഭവത്തെ പരാമര്‍ശിച്ചാണ് റോബര്‍ട്ട് വധ്രയുടെ ട്വീറ്റ്.
വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ പ്രിയങ്കയെ കയ്യേറ്റം ചെയ്തു എന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ അസ്വസ്ഥനായി. ഉദ്യോഗസ്ഥരില്‍ ഒരാള്‍ കഴുത്തിന് പിടിച്ച് തള്ളിയപ്പോള്‍ പ്രിയങ്ക താഴെ വീണു. എന്നാല്‍ ഇത്രയും ഉണ്ടായിട്ടും തന്റെ ഉദ്യമത്തില്‍ നിന്നും പിന്മാറാന് പ്രിയങ്ക തയ്യാറായില്ല. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ ടൂ വീലറില്‍ കയറി കുടുംബാംഗങ്ങളെ കണ്ടു. വധ്ര ട്വീറ്റ് ചെയ്തു.
നിങ്ങളെ ആവശ്യമുള്ളവരായ, ജനങ്ങളുടെ അടുത്തേക്ക് പോയി അവരോട് അനുകമ്പയും സഹാനുഭൂതിയും കാണിക്കാന്‍ തയ്യാറായ നിന്നെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. നീ ചെയ്്തതാണ് ശരി. ദുഃഖിച്ചിരിക്കുന്നവരിലേക്ക് എത്തിചേരുന്നത് ഒരിക്കലും തെറ്റല്ല... ട്വീറ്റില്‍ പറയുന്നു.
മുന്‍ ഐപിഎസ് ഓഫീസര്‍ ധാരാപുരിയുടെ വീട്ടിലേക്ക് പോകാന്‍ എത്തിയപ്പോള്‍ തന്നെ പോലീസ് കഴുത്തിന് പിടിച്ച് തള്ളിയെന്നും കൈയേറ്റം ചെയ്തുവെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha