Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫെയ്സ്ബുക്ക് ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തി നാവിക സേന. കപ്പലുകളിലും നേവല്‍ ബേസിലും കപ്പല്‍ ശാലകളിലും സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം

30 DECEMBER 2019 12:17 PM IST
മലയാളി വാര്‍ത്ത

ഫെയ്സ്ബുക്ക് ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തി നാവിക സേന. കപ്പലുകളിലും നേവല്‍ ബേസിലും കപ്പല്‍ ശാലകളിലും സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം .നാവികസേന അംഗങ്ങള്‍ ഉള്‍പ്പെട്ട ചാരവൃത്തി കേസ് എന്‍ ഐ എ അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തിലാണ് തീരുമാനം.....

സോഷ്യല്‍മീഡിയ വഴി നാവിക സേനയുടെ നിർണായക വിവരങ്ങള്‍‌ ചോർന്നെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ സാമൂഹ്യമാധ്യമങ്ങളും, സ്മാർട് ഫോണുകളും ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയത് . നാവിക സേനയില്‍ പ്രവര്‍ത്തിക്കുന്ന സിവിലിയന്‍ സ്റ്റാഫിന് ഉള്‍പ്പടെ ഈ വിലക്ക് ബാധകം ആണ്......
നാവികസേനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചോർന്നെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ ഏഴ് നാവികസേന ഉദ്യോഗസ്ഥരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പാകിസ്താൻ ചാര സംഘടകൾക്ക് വിവരങ്ങൾ കൈമാറിയെന്ന ആരോപണത്തിൽ കഴിഞ്ഞ 20തിന് വിശാഖപട്ടണത്ത് വച്ചായിരുന്നു അറസ്റ്റ്. ഇവർക്ക് പുറമെ ഒരു ഹവാല ഇടപാട്കാരനും അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.ഫെയ്‌സ്ബുക്ക് വഴി നാവിക ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട പാക്കിസ്ഥാന്‍ സ്ത്രീകള്‍ നാവിക സേന ഉദ്യോഗസ്ഥരെ ചാരവൃത്തിയിലേക്കു നയിക്കുകയായിരുന്നു.....

വിശാഖപട്ടണം, മുംബൈ, കാര്‍വാര്‍ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്നതിനിടെ ഇവര്‍ 2018 പകുതി മുതല്‍ ഇന്ത്യന്‍ കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും നീക്കങ്ങള്‍ ഇവർ കൈമാറിയിരുന്നു .

സോഷ്യല്‍മീഡിയ വഴിയാണ് ഇവർ വിവരങ്ങള്‍ ശേഖരിച്ച് നല്‍കിയതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നാവികസേനയുടെ നിര്‍ണായക നീക്കം.നിലവിൽ, സംഭവത്തെ കുറിച്ച് ആന്ധ്രാപ്രദേശ് ഇന്‍റലിജന്‍സ് വിഭാഗവും കേന്ദ്ര ഇന്‍റലിജൻസും അന്വേഷണം നടത്തി വരികയാണ്. എന്നാൽ വിദേശത്തേക്ക് തന്ത്രപ്രധാന വിവരങ്ങൾ‌ ചോർന്നു എന്ന ആരോപണം നിലനിൽക്കെ വിഷയം എൻഐഎ ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്.

ശത്രു രാജ്യങ്ങള്‍ വ്യാപകമായ തോതില്‍ ചാരവൃത്തിക്ക് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്കിന് നാവിക സേന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാദിലെ ഹാരയില്‍ കൊല്ലപ്പെട്ട ആന്ധ്രാ സ്വദേശികളായ ദമ്പതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും  (23 minutes ago)

ആരോഗ്യ രംഗത്ത് ഡിജിറ്റല്‍ മുന്നേറ്റം, ആരോഗ്യ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: എംഇ ഹെല്‍ത്ത്; തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളും സേവനങ്ങളും എളുപ്പത്തില്‍ അറിയാം  (27 minutes ago)

പശ്ചിമേഷ്യ സംഘര്‍ഷം; പ്രവാസി മലയാളികള്‍ക്ക് 24 മണിക്കൂറും ടെലിമനസ്സ് സേവനം  (31 minutes ago)

ജസ്‌ലിയയുടെ അപകടമരണം: കാറോടിച്ച ഡോക്ടര്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പൊലീസ്  (1 hour ago)

അങ്കമാലിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: പൊലീസിനെതിരെ ജാസ്‌ലിയയുടെ കുടുംബം  (1 hour ago)

ശ്രീകാര്യത്ത് വീടിനുളളില്‍ സ്ഥാപിച്ച എയര്‍ കണ്ടീഷനുള്ളില്‍ അഞ്ച് പാമ്പുകളെ കണ്ടെത്തി  (1 hour ago)

മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി; കേരളത്തിന് 360 കോടി രൂപ അനുവദിച്ചു  (1 hour ago)

ശാന്തി മന്ദിരത്തിലെ അന്തേവാസികൾക്ക് കിടക്കകൾ, കസേരകൾ, വാട്ടർ ഡിസ്പെൻസറുകൾ സംഭാവന ചെയ്ത് യു എസ് ടി  (1 hour ago)

മില്‍മ റീല്‍ ചലഞ്ചില്‍ മാര്‍ച്ച് 15 വരെ പങ്കെടുക്കാം: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ...  (1 hour ago)

ഇന്നൊവേഷന്‍ ഡേയിലെ പ്രധാന ആകര്‍ഷണമായി ഭിന്നശേഷി കുട്ടികളുടെ സാന്നിധ്യം: മന്ത്രി എം.ബി. രാജേഷ് കുട്ടികളുമായി ആശയവിനിമയം നടത്തി; സ്‌ട്രൈഡ് പദ്ധതിയിലൂടെ നിര്‍മ്മിച്ച കുട്ടികള്‍ക്കായുള്ള സാങ്കേതിക സഹായ ഉപ  (1 hour ago)

ഓഹരി ഉടമകൾക്ക് 301 കോടി രൂപ ലാഭവിഹിതം ശുപാർശ ചെയ്ത് ബുർജീൽ ഹോൾഡിങ്‌സ്: ഗ്രൂപ്പിന്റെ ശക്തമായ സാമ്പത്തിക വളർച്ചയും വരും വർഷങ്ങളിലെ നിക്ഷേപങ്ങൾക്കായുള്ള സാമ്പത്തിക ഭദ്രതയും കണക്കിലെടുത്താണ് ഈ തീരുമാനം...  (1 hour ago)

അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ച് ഇറാന്‍  (1 hour ago)

തളിപ്പറമ്പിൽ ശ്യാമളയ്ക്കെതിരെ 'ചാവേറുകൾ'; ഗോവിന്ദന്റെ പത്നിക്കെതിരെ പാർട്ടിയിലുടനീളം പടയൊരുക്കം...  (2 hours ago)

സി.പി.എമ്മിന് സുധാകരന്റെ മറുപടി അമ്പലപ്പുഴയിലോ? ഇടഞ്ഞുനിൽക്കുന്ന നേതാവിനെ ചേർത്തുപിടിക്കാൻ കോൺഗ്രസ് നീക്കം...  (2 hours ago)

കൊല്ലത്ത് ആൾക്കൂട്ട മർദ്ദനം: 18 കാരൻ ഹരികൃഷ്ണൻ മരണത്തിന് കീഴടങ്ങി; തകർന്നടിഞ്ഞ് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...  (2 hours ago)

Malayali Vartha Recommends