Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരുമെന്ന് അമ്മ പ്രേമകുമാരി.... ഇനിയും കുറേയേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്..പൊട്ടിക്കരഞ്ഞ് ഇരുവരും..ഇനിയുള്ള മണിക്കൂർ..


ഇന്ത്യൻ ആർമിയിൽ പുണെ റെജിമെന്റിൽ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിൽ, ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഫർസീനെ കാണ്മാനില്ല..10ന് രാത്രി വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു... ഇതിനു ശേഷം ഫോണിൽ കിട്ടിയിട്ടില്ല..


200 മീറ്റര്‍ പരിധിയില്‍ സമരങ്ങളും പ്രതിഷേധങ്ങളും തടയണമെന്ന് പോലീസ് മേധാവിയോട് ഗവര്‍ണര്‍.. രണ്ടുവട്ടം വിളിച്ചുവരുത്തിയിട്ടും തീരുമാനമൊന്നുമായില്ല.. ഗവര്‍ണര്‍ അതൃപ്തനാണ്..


ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനു ബോംബ് ഭീഷണി..പരിശോധന ആരംഭിച്ചു.. ‘കോമ്രേഡ് പിണറായി വിജയൻ’ എന്ന മെയിൽ ഐഡിയിൽനിന്നാണ് ഭീഷണി..3 മണിക്ക് അത് സംഭവിക്കും..


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..

പൗരത്വഭേദഗതി നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്ന എ.ഐ.ഡി.എം.കെ സര്‍ക്കാരിനെതിരെ പരസ്യപോരിന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍

30 DECEMBER 2019 02:18 PM IST
മലയാളി വാര്‍ത്ത

പൗരത്വഭേദഗതി നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്ന എ.ഐ.ഡി.എം.കെ സര്‍ക്കാരിനെതിരെ പരസ്യപോരിന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. നിയമത്തിനെതിരെ പ്രതിഷേധിച്ച് ചെന്നൈ ബസന്ത് നഗറില്‍ കോലംവരച്ചവരെ അറസ്റ്റ് ചെയ്ത തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് സ്റ്റാലിന്‍ ചെന്നൈയിലെ തന്റെ വീടിന് മുന്നില്‍ കോലംവരച്ചു. അതിനൊപ്പം പൗരത്വഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ മുദ്രാവാക്യങ്ങളും എഴുതിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ സഹിതം സ്റ്റാലിന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്റ്റാലിന്റെ നിലപാടിന് പിന്തുണയുമായി പാര്‍ട്ടി പ്രവര്‍ത്തകരും അല്ലാത്തവരും രംഗത്തെത്തിയിട്ടുണ്ട്. ധൈര്യമുണ്ടെങ്കില്‍ ഞങ്ങളുടെ നേതാവിനെ അറസ്റ്റ് ചെയ്യൂ... നട്ടെല്ലില്ലാത്ത അടിമ സര്‍ക്കാരേ... എന്നാണ് ഡി.എം.കെ പ്രവര്‍ത്തര്‍ ട്വീറ്റിന് താഴേ കമന്റിട്ടിരിക്കുന്നത്.

നിയമത്തിനെതിരെ കോലം വരച്ച സ്ത്രീകളെ ഇന്നലെ രാവിലെയാണ് പൊലീസ് അറസറ്റ് ചെയ്തത്. അഞ്ച് യുവതികള്‍ ഉള്‍പ്പെടെ എട്ട് പേരാണ് സംഘത്തിലുണ്ടായിരുന്നത്. കൂട്ടത്തില്‍ മൂന്ന് അഭിഭാഷകരുണ്ടായിരുന്നു. അവര്‍ അറസ്റ്റ് തടയാന്‍ ശ്രമിച്ചിരുന്നു. സംഭവം വിവാദമായതോടെ ഇവരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. പൗരത്വനിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയ്‌ക്കെതിരെ കോലം വരച്ച് പ്രതിഷേധിക്കാന്‍ അനുമതിനല്‍കണമെന്ന് ആവശ്യപ്പെട്ട്, അറസ്റ്റിലായ സ്ത്രീകള്‍ അനുമതി തേടിയിരുന്നെന്നും നല്‍കിയിരുന്നില്ലെന്നും ചെന്നൈ പൊലീസ് അറിയിച്ചു. അനുമതിയില്ലാതെ അവര്‍ പ്രതിഷേധം നടത്തുകയും ചെയ്തു. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ രാവിലെ ഏഴരയോടെ ബസന്ത് നഗറില്‍ തങ്ങള്‍ എത്തിയെന്നും കോലം വരച്ച് തുടങ്ങിയപ്പോള്‍ പൊലീസ് എത്തി ഇവിടെ നിന്ന് പോകണമെന്ന് ആവശ്യപ്പെട്ടെന്ന് അറസ്റ്റിലായ സംഘത്തിലുണ്ടായിരുന്ന ഗായത്രി പറഞ്ഞു. അതോടെ എല്ലാവരും പല പല തെരുവുകളിലേക്ക് പോയി. വീടുകള്‍ക്ക് മുന്നില്‍ കോലം വരയ്ക്കാന്‍ പലരോടും അനുമതിതേടിയെങ്കിലും നല്‍കിയില്ല. അതോടെ റോഡരികില്‍ കോലം വരച്ചു. തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് സമീപത്തെ ഹാളില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയവര്‍ എല്ലാവരെയും വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് വഴങ്ങിയില്ല. അതോടെയാണ് ഡി.എം.കെ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

തമിഴ്‌നാട്, കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധം നടത്താന്‍ കാത്തിരുന്ന ഡി.എം.കെയ്ക്ക് കിട്ടിയ ആയുധമാണ് പൗരത്വഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും. മുസ്്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനുള്ള അവസരമായാണ് അവരിതിനെ കാണുന്നത്. കോണ്‍ഗ്രസും ഡി.എം.കെയും മുസ്്‌ലിംലീഗും സംയുക്തമായാണ് പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്. കോലം വരച്ച് പ്രതിഷേധിച്ച സ്റ്റാലിനെ അറസ്റ്റ് ചെയ്താല്‍ പ്രതിപക്ഷത്തിന് കിട്ടുന്ന ഏറ്റവും വലിയ ആയുധമായിരിക്കും അത്. എന്നാല്‍ എ.ഐ.ഡി.എം.കെ സര്‍ക്കാരും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും അതിന് മുതിരില്ലെന്നാണ് സൂചന. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

NIMISHAPRIYA നിമിഷപ്രിയയുടെ കൈ പിടിച്ച് വരും  (28 minutes ago)

Malayali-soldier ബന്ധുക്കൾ ഇന്നലെ ബറേലിക്ക്  (39 minutes ago)

കരള്‍ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍  (2 hours ago)

യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ നിമിഷപ്രിയയുടെ....  (3 hours ago)

RAJBHAVAN രാജ് ഭവന് അതൃപ്തി;  (3 hours ago)

Comrade-pinarayi-vijayan പരിശോധന ആരംഭിച്ചു.  (3 hours ago)

റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് അപകടം  (3 hours ago)

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടികാഴ്ച  (4 hours ago)

ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പാണ് ചെയര്‍മാന്‍ എന്ന പദം ഒഴിവാക്കി ചെയര്‍പേഴ്‌സണ്‍ ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചത്  (4 hours ago)

എതിര്‍പ്പുള്ളവരുമായി ചര്‍ച്ച നടത്തും  (4 hours ago)

പ്രതി ഷിബിന്‍ലാലുമായി നടത്തിയ തെളിവെടുപ്പിലാണ് പണം കണ്ടെത്തിയത്  (4 hours ago)

മാരത്തണ്‍ ഓട്ടക്കാരനായ ഫൗജ സിങ് റോഡ് അപകടത്തില്‍  (4 hours ago)

ആചാര്യരത്നം പുരസ്‌കാരം തരണനെല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാടിനു ഗവര്‍ണ്ണര്‍ രാജന്ദ്ര ആര്‍ലേക്കര്‍  (5 hours ago)

തിരുവനന്തപുരം, മൂന്നാര്‍ എന്നിവിടങ്ങളില്‍ കെഎസ്ആര്‍ടിസി ആരംഭിച്ച ഡബിള്‍ ഡക്കര്‍ സര്‍വീസുകളുടെ മാതൃകയില്‍ കൊച്ചിയിലും ഡബിള്‍ ഡക്കര്‍....  (5 hours ago)

മകന്റെ മര്‍ദ്ദനമേറ്റ് അച്ഛന്‍ മരിച്ചു...  (5 hours ago)

Malayali Vartha Recommends