പ്രിയങ്കാ ഗാന്ധിയെ പോലീസ് കൈയ്യേറ്റം ചെയ്തെന്ന ആരോപണത്തിന് വിശദീകരണം നല്കി സിആര്‍പിഎഫ്
സുരക്ഷയില്ലാതെ മോട്ടോര്‍ ബൈക്കില്‍ പ്രിയങ്ക സ്വയം യാത്ര ചെയ്യുകയായിരുന്നുവെന്ന് സിആര്‍പിഎഫ് അറിയിച്ചു. ലക്നൗവിലെ പരിപാടിയെ കുറിച്ചുള്ള വിവരങ്ങള്‍ പ്രിയങ്ക ഗാന്ധി നല്‍കിയിരുന്നില്ലെന്നും സേന വിശദീകരിച്ചു.
വനിത പോലീസ് തന്നെ മര്‍ദ്ദിച്ചുവെന്ന പ്രിയങ്ക ഗാന്ധിയുടെ ആരോപണം നേരത്തെ തന്നെ ലക്നൗ പോലീസ് തള്ളിയിരുന്നു. പോലീസ് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും മര്‍ദ്ദിച്ചെന്ന ആരോപണം തെറ്റാണെന്നും ലക്നൗ സര്‍ക്കിള്‍ ഓഫീസര്‍ ഡോക്ടര്‍ അര്‍ച്ചന സിംഗ് അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha