മധ്യപ്രദേശില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് ദാരുണാന്ത്യം

മധ്യപ്രദേശില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു. ഇന്‍ഡോറിലെ പടല്‍പാനി മേഖലയിലാണ് സംഭവം. ഗുരുതരമായ പരിക്കുകളോടെ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിസിനസുകാരനായ പുനീത് അഗര്‍വാളും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ കയറിയ താത്കാലികമായി ക്രമീകരിച്ചിരുന്ന ലിഫ്റ്റ് തകര്‍ന്നു വീഴുകയായിരുന്നു.
ശബ്ദം കേട്ട് ഓടികൂടിയവര്‍ ഇവരെ സമീപമുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിധി അഗര്‍വാള്‍(40) തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
L
https://www.facebook.com/Malayalivartha


























