Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..


പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ പുതുച്ചേരിയിൽ ആത്മഹത്യ ചെയ്തു..ധാരാളം ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്...


ശ്രീ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ.. ക്ഷേത്രത്തില്‍ വെടിയൊച്ച... ഡ്യൂട്ടി മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധം വൃത്തിയാക്കും.. ഇതിനിടെയാണ് അബദ്ധമുണ്ടായത്..അന്വേഷണം തുടങ്ങി..


മൂന്ന് രാജ്യങ്ങളും ഉത്തരകൊറിയയെ ലക്ഷ്യമിട്ട് വമ്പൻ പ്ലാൻ...തുടക്കത്തിലേ തല്ലിക്കെടുത്തി റഷ്യ..യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി..


ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ,പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ..ഇയാള്‍ക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ്..

യോഗി സർക്കാരിനറിയുമോ ദേരാ സച്ചാ കലാപത്തിലെ 118 കോടിയെക്കുറിച്ച്? ഹരിയാനയെ കലാപഭൂമിയാക്കിയസംഭവത്തിൽ നശിപ്പിക്കപ്പെട്ടത് 118 കോടി രൂപയുടെ പൊതുമുതൽ

01 JANUARY 2020 11:11 AM IST
മലയാളി വാര്‍ത്ത

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ ഏറ്റവും കൂടുതൽ ശക്തമാകുന്നത്. ചിലപോഴൊക്കെയും പ്രതിഷേധങ്ങൾ അക്രമത്തിലേക്കും വഴിമാറുന്ന കാഴ്ചകൾ നാം കണ്ടു.പൊതുമുതൽ നശിപ്പിച്ച പ്രക്ഷോഭകാരികൾ കരയാൻ തയ്യാറാ യിക്കോളൂ എന്ന യോഗി സർക്കാരിന്റെ മുന്നറിയിപ്പും അതോടൊപ്പമെത്തിയിരുന്നു. അത്ശരിവെക്കുന്ന രീതിയിൽ പൊതുമുതല്‍ നശിപ്പിച്ചെന്ന പേരില്‍ യു.പിയിലെ ബി.ജെ.പി സര്‍ക്കാര്‍ പ്രതിഷേധക്കാര്‍ക്ക് നോട്ടീസുകള്‍ അയച്ചിരിക്കുകയാണ്. നശിപ്പിച്ച പൊതുമുതലിന്റെ നഷ്ടപരിഹാരം പ്രതിഷേധക്കാരില്‍ നിന്നു തന്നെ ഈടാക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും വ്യക്തമാക്കിക്കഴിഞ്ഞു.

എന്നാല്‍ ഈ സാഹചര്യത്തിൽ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. രണ്ടുവര്‍ഷം മുന്‍പ് ഹരിയാനയെ കലാപഭൂമിയാക്കിയ മറ്റൊരു കേസില്‍ നശിപ്പിക്കപ്പെട്ട 118 കോടി രൂപയുടെ പൊതുമുതലിനെ കുറിച്ച് . ആ 118 കോടിയെ കുറിച്ച് ഇപ്പോഴും തീരുമാനമായിട്ടില്ല. ഹരിയാനയിലും ബി.ജെ.പി സര്‍ക്കാരാണ് എന്നതാണു ശ്രദ്ധേയം.

2017-ല്‍ ദേരാ സച്ചാ സൗദാ തലവനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹിം സിങ്ങിനെ ലൈംഗികാക്രമണക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് അനുയായികള്‍ നടത്തിയ കലാപത്തിലാണ് ഇത്രയധികം പൊതുമുതല്‍ നശിപ്പിക്കപ്പെട്ടത്.എന്നാല്‍ ഇതിന്റെ നഷ്ടപരിഹാരം ഇപ്പോഴും തിരിച്ചുപിടിക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ഇതുസംബന്ധിച്ച നിയമം ഇപ്പോഴും നിലവിലില്ല എന്നതുതന്നെ കാരണം. ഈ കേസ് ഇപ്പോഴും കോടതിയിലാണ്.

ഹരിയാനയില്‍ അക്കാലത്തു വലിയ തോതിലുള്ള കലാപമാണ് അരങ്ങേറിയത്, പ്രത്യേകിച്ച് പഞ്ച്കുളയില്‍. ഗുര്‍മീതിനെ കുറ്റക്കാരനായി വിധിച്ചുകൊണ്ടുള്ള പഞ്ച്കുള സി.ബി.ഐ പ്രത്യേക കോടതിയുടെ ഉത്തരവ് വന്നതോടെയായിരുന്നു കോടതി സമുച്ചയത്തിനു പുറത്തു തടിച്ചുകൂടിയ നൂറുകണക്കിന് ദേരാ അനുയായികള്‍ കലാപം അഴിച്ചുവിട്ടത്. 36 പേരാണ് അതിനിടെ കൊല്ലപ്പെട്ടത്.

2017 ഓഗസ്റ്റിനു ശേഷം പഞ്ചാബിലും ഹരിയാനയിലുമുള്ള ദേരയുടെ സ്വത്തുക്കള്‍ മുഴുവന്‍ സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടിക്രമങ്ങള്‍ ഇപ്പോഴും കോടതിയില്‍ തീരുമാനമാകാതെ കിടക്കുകയാണ്.

2017-ല്‍ സ്വമേധയാ ആണ് ഹൈക്കോടതി ഇതില്‍ കേസെടുത്തത്. ഇതു സംബന്ധിച്ച് കഴിഞ്ഞമാസം ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ച് വാദം കേള്‍ക്കല്‍ ആരംഭിച്ചിട്ടുണ്ട്. ജനുവരി രണ്ടാം വാരത്തോടെ പൂര്‍ത്തിയാകുമെന്നാണു കരുതുന്നത്.

2017-ല്‍ കേസെടുത്തതിനു ശേഷം ആദ്യമായാണ് കഴിഞ്ഞമാസം പത്തിന് കേസില്‍ വാദം കേള്‍ക്കുന്നത്. 18-നു വാദം താത്കാലികമായി അവസാനിച്ചു. ഈ മാസം എട്ടിനു വാദം പുനരാരംഭിക്കും. എന്നാല്‍ ഹരിയാന സര്‍ക്കാര്‍ ഇപ്പോഴും നഷ്ടപരിഹാരം ഈടാക്കുന്നതിലെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

സര്‍ക്കാരിനു കലാപത്തില്‍ മനഃപൂര്‍വമോ അല്ലാത്തതോ ആയ പങ്കുണ്ടോ എന്നതും കോടതി അമിക്കസ് ക്യൂറി വഴി പരിശോധിക്കുന്നുണ്ട്. 118 കോടി രൂപയുടെ നഷ്ടം സംഭവിച്ചു എന്ന കാര്യത്തില്‍ സ്ഥിരീകരണം നടത്തുന്നതിനായി ഒരു ട്രിബ്യൂണലിനെ നിയോഗിക്കണമെന്നും അന്വേഷണം നടത്തണമെന്നും 2017 സെപ്റ്റംബര്‍ 27-ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അതും സംഭവിച്ചിട്ടില്ല.

118 കോടി രൂപ എന്നതു നഷ്ടപ്പെട്ട സര്‍ക്കാര്‍ വരുമാനത്തിനും കേസ് സംബന്ധിച്ച ചെലവിനും പുറമേയാണ്.

നഷ്ടപരിഹാരം ഈടാക്കുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സുപ്രീം കോടതി 2018 ഒക്ടോബറില്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഇതുവരെ നടന്നിട്ടില്ല. ഇപ്പോഴും അതു പരിഗണനയിലാണെന്നാണു കേന്ദ്ര വാദം.

ഈ സാഹചര്യത്തിലാണു പ്രതിഷേധക്കാരില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കുമെന്ന മുന്നറിയിപ്പുമായി യോഗി രംഗത്തെത്തിയത്. ഇതിനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇപ്പോഴും ഇതേസംബന്ധിച്ച് നിയമം നിലവില്ലാത്തതിനാലും സമാനമായ കേസുകള്‍ മറ്റു കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്നതിനാലും എത്രത്തോളം നിയമസാധുതയാണ് ഇക്കാര്യത്തിലുള്ളതെന്ന കാര്യം വ്യക്തമല്ല.മാത്രമല്ല, പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട പ്രതിഷേധക്കാരുടെ കുടുംബാംഗങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ച് യോഗി സര്‍ക്കാര്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടുമില്ല. ഇരുപതിലധികം പേരാണ് പൊലീസ് വെടിവെപ്പില്‍ സംസ്ഥാനത്തു കൊല്ലപ്പെട്ടത്.പൊലീസ് വെടിവെച്ചില്ലെന്ന അവകാശവാദമായിരുന്നു ആദ്യം ഡി.ജി.പി ഉയര്‍ത്തിയതെങ്കിലും പിന്നീട് വെടിവെപ്പിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളും  (10 minutes ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി....  (19 minutes ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (28 minutes ago)

6 പ്രതികളുടെ ജാമ്യ ഹര്‍ജികള്‍ തള്ളി  (38 minutes ago)

സംസ്ഥാനത്ത് ആകെ 609 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍  (1 hour ago)

18 ദിവസത്തെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ശുഭാംശുവും സംഘവും  (1 hour ago)

.താല്‍ക്കാലിക വിസിമാരുടെ കാലാവധി 6 മാസത്തില്‍ കൂടുതലാകരുത്...  (1 hour ago)

വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്  (8 hours ago)

Couple arrives with four-year-old child to buy cannabis  (8 hours ago)

എനിക്ക് അദ്ദേഹത്തോട് ഒരു കടപ്പാട് ഉണ്ട്; സുരേഷ് ഹോപിയെ കുറിച്ച് ജയന്‍ ചേര്‍ത്തല പറയുന്നത്  (8 hours ago)

പഞ്ചായത്ത് മെമ്പറും അമ്മയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു  (8 hours ago)

വിവാഹ മോചനക്കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി  (9 hours ago)

എം.ആര്‍.അജിത്കുമാറിന്റെ ശബരിമല യാത്ര വിവാദത്തില്‍  (9 hours ago)

മോഷണം നടത്തിയ മുങ്ങിയ പ്രതി 29 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസില്‍ പിടിയിലായി  (12 hours ago)

Malayali Vartha Recommends