Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..


പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ പുതുച്ചേരിയിൽ ആത്മഹത്യ ചെയ്തു..ധാരാളം ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്...


ശ്രീ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ.. ക്ഷേത്രത്തില്‍ വെടിയൊച്ച... ഡ്യൂട്ടി മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധം വൃത്തിയാക്കും.. ഇതിനിടെയാണ് അബദ്ധമുണ്ടായത്..അന്വേഷണം തുടങ്ങി..


മൂന്ന് രാജ്യങ്ങളും ഉത്തരകൊറിയയെ ലക്ഷ്യമിട്ട് വമ്പൻ പ്ലാൻ...തുടക്കത്തിലേ തല്ലിക്കെടുത്തി റഷ്യ..യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി..


ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ,പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ..ഇയാള്‍ക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ്..

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കൊന്നുകളയാന്‍ ആഹ്വാനം ചെയ്ത എഴുത്തുകാരനും തമിഴ്നാട് കോണ്‍ഗ്രസ് നേതാവുമായ നെല്ലൈ കണ്ണനെതി രെ ബിജെപിയുടെ പ്രതിഷേധം

01 JANUARY 2020 04:04 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കൊന്നുകളയാന്‍ ആഹ്വാനം ചെയ്ത എഴുത്തുകാരനും തമിഴ്നാട് കോണ്‍ഗ്രസ് നേതാവുമായ നെല്ലൈ കണ്ണനെതീരെ ബിജെപിയുടെ പ്രതിഷേധം ശക്തമാകുന്നു. നെല്ലൈ കണ്ണനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് ബിജെപി ഉയർത്തുന്നത്. പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഒരു പൊതുയോഗത്തിലായിരുന്നു നേതാവിന്റെ ഭീഷണി. ഇതേതുടര്‍ന്ന് കണ്ണനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

എസ്ഡിപിഐയുടെ നേതൃത്വത്തില്‍ തിരുനെല്‍വേലിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് മോദിയെയും അമിത് ഷായെയും കൊന്നുകളയണമെന്ന് അദ്ദേഹം പറഞ്ഞത്. ''പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അവസാനിപ്പിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ആരും അത് ചെയ്യുന്നില്ല'' - എന്നായിരുന്നു നെല്ലൈ കണ്ണന്‍ പ്രസംഗത്തില്‍ പറഞ്ഞത്. പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് അമിത് ഷാ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ മോശം പരാമര്‍ശം നടത്തിയതിന് നെല്ലൈ കണ്ണനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്‌ രാജ ആവശ്യപ്പെട്ടു.

പ്രധാമന്ത്രിയെയും അഭ്യന്തരമന്ത്രിയെയും കൊല്ലാന്‍ കോണ്‍ഗ്രസ് നേതാവ് നെല്ലൈ കണ്ണന്‍ മുസ്ലീം വിഭാഗത്തോട് ആഹ്വാനം ചെയ്യുകയായിരുന്നു. ബിജെപി നേതൃത്വം തമിഴ്‌നാടു ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്ന് എച്ച്‌ രാജ ട്വീറ്റ് ചെയ്തു. മോശം പരാമര്‍ശം നടത്തുകമാത്രമല്ല കണ്ണന്‍ ചെയ്തത്, പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ വധഭീഷണി മുഴക്കുകയും ചെയ്തുവെന്നും രാജ പറഞ്ഞു.

രാജയുടെ പരാതിയില്‍ തമിഴ്നാട് പൊലീസ് കണ്ണനെതിരെ കേസെടുത്തു. കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തില്ലെങ്കില്‍ നാല് മുതിര്‍ന്ന ബിജെപി നേതാക്കള്‍ ധര്‍ണ്ണ നടത്തുമെന്നും രാജ വ്യക്തമാക്കി. തിരുനല്‍വേലിയില്‍ കണ്ണനെതിരെ പ്രതിഷേധം നടന്നു. 74 വയസ്സുള്ള കണ്ണനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ഒരു സ്വകാര്യ ആശുപത്രി കണ്ണന് ചികിത്സ നിഷേധിച്ചു. പിന്നീട് മറ്റൊരു ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

അതേമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെ ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ സ്വാഗതം ചെയ്തു. എല്ലാ സംസ്ഥാനങ്ങളും കേരളത്തെ മാതൃകയാക്കണമെന്ന് സ്റ്റാലിന്‍ പറഞ്ഞു. കേരളം പ്രമേയം പാസാക്കിയ മാതൃകയില്‍ മറ്റു സംസ്ഥാനങ്ങളും പ്രമേയം കൊണ്ടുവരണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു സ്റ്റാലിന്റെ പ്രതികരണം.

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം കൊണ്ടുവരണം. ജനവരി ആറിന് തമിഴ്നാട് നിയമസഭയുടെ പുതുവര്‍ഷത്തെ ആദ്യ സമ്മേളനം ചേരുമ്പോള്‍ നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തയ്യാറാകണമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ എംകെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

പൗരത്വ ഭേഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ മുഖ്യമന്ത്രി പളനിസ്വാമി തയ്യാറാകണം, രാജ്യത്തെ അടിസ്ഥാന നിയമങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്ലാ സംസ്ഥാനങ്ങളും പ്രമേയം പാസാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

പൗരത്വ നിയമ ഭേദഗതി തമിഴ്‌നാട്ടില്‍ നടപ്പാക്കരുതെന്ന് എന്‍ഡിഎ സഖ്യക്ഷിയായ പാട്ടാളി മക്കള്‍ കക്ഷി ആവഷ്യപെട്ടു. പൗരത്വ നിയമ ഭേദഗതിയില്‍ മുന്‍ നിലപാട് തിരുത്തി തമിഴ്‌നാട്ടില്‍ നിയമം നടപ്പാക്കരുതെന്ന ആവശ്യം ഉന്നയിച്ച് പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ പ്രമേയം പാസാക്കി.

സിഎഎയും എന്‍ആര്‍സിയും തമിഴ്‌നാട്ടില്‍ നടപ്പാക്കേണ്ട കാര്യമില്ല. മറ്റൊരു രാജ്യവുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമല്ല തമിഴ്‌നാട്. ഇവിടെ ഇത് നടപ്പാക്കിയാല്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിയുണ്ടാകും. അതുകൊണ്ട് തന്നെ പൗരത്വ ഭേദഗതി നിയമം തമിഴ്‌നാട്ടില്‍ നടപ്പാക്കേണ്ട ആവശ്യമില്ലെന്നും പാട്ടാളി മക്കള്‍ കക്ഷി പ്രമേയത്തില്‍ വ്യക്തമാക്കി.

അതേസമയം പാട്ടാളി മക്കള്‍ കക്ഷി എംപിയായ അന്‍പുമണി രാംദാസ് രാജ്യസഭയില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് വോട്ടു ചെയ്തിരുന്നു. രാജ്യസഭയും ലോക്‌സഭയും നിയമം പാസാക്കിയ ശേഷം വലിയ പ്രക്ഷോഭങ്ങളാണ്‌ തമിഴ്‌നാട്ടില്‍ നടന്നത്. ഇതിന് പിന്നാലെയാണ് പാട്ടാളി മക്കള്‍ കക്ഷി ഈ വിഷയത്തില്‍ ഇപ്പോള്‍ നിലപാട് തിരുത്തിയത്‌.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍...  (6 minutes ago)

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളും  (17 minutes ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി....  (26 minutes ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (35 minutes ago)

6 പ്രതികളുടെ ജാമ്യ ഹര്‍ജികള്‍ തള്ളി  (45 minutes ago)

സംസ്ഥാനത്ത് ആകെ 609 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍  (1 hour ago)

18 ദിവസത്തെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ശുഭാംശുവും സംഘവും  (1 hour ago)

.താല്‍ക്കാലിക വിസിമാരുടെ കാലാവധി 6 മാസത്തില്‍ കൂടുതലാകരുത്...  (1 hour ago)

വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്  (8 hours ago)

Couple arrives with four-year-old child to buy cannabis  (8 hours ago)

എനിക്ക് അദ്ദേഹത്തോട് ഒരു കടപ്പാട് ഉണ്ട്; സുരേഷ് ഹോപിയെ കുറിച്ച് ജയന്‍ ചേര്‍ത്തല പറയുന്നത്  (8 hours ago)

പഞ്ചായത്ത് മെമ്പറും അമ്മയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു  (9 hours ago)

വിവാഹ മോചനക്കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി  (9 hours ago)

എം.ആര്‍.അജിത്കുമാറിന്റെ ശബരിമല യാത്ര വിവാദത്തില്‍  (9 hours ago)

Malayali Vartha Recommends