Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് .... രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക, സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും


കഠിനമായ ചൂടില്‍ നിന്ന് ചെറിയൊരാശ്വാസമായി വേനല്‍ മഴ.... സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...


പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...

പൊളിച്ചടുക്കി കീഴടക്കുന്നു... വിവാദങ്ങള്‍ കൊണ്ട് വയറ് നിറയില്ല; പൗരത്വ നിയമ ഭേദഗതിയുടെ പ്രതിഷേധം തണുക്കുന്നു; പ്രധാനമന്ത്രി പ്രഖ്യാപിച്ച പണം ജനങ്ങളുടെ അക്കൗണ്ടിലേക്ക് വീണ്ടും; പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി രണ്ടാം ഗഡു വിതരണം ഇന്ന്; ആറ് കോടി ജനങ്ങള്‍ക്ക് നല്‍കുന്നത് 12,000 കോടി

02 JANUARY 2020 11:44 AM IST
മലയാളി വാര്‍ത്ത

പൗരത്വ നിയമ ഭേദഗതിയുടെ പ്രതിഷേധം തണുത്ത് ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് കടക്കുകയാണ്. പ്രതിഷേധം കൊണ്ട് പട്ടിണി മാറില്ല. അവനവന് പണം ഉണ്ടായാല്‍ മാത്രമേ ജീവിക്കാന്‍ സാധിക്കുകയുള്ളൂ. പാവപ്പെട്ടവന്റെ വിശപ്പ് കണ്ടറിഞ്ഞ് സര്‍ക്കാര്‍ സഹായിച്ചാല്‍ മാത്രമേ അതില്‍ നിന്നും ജനങ്ങള്‍ക്ക് മോചനമുണ്ടാകൂ. അതിനാല്‍ തന്നെയാണ് ജനകീയ പദ്ധതികളും വലിയ വിജയം കാണുന്നതും.

പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്ത പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ഇടനിലക്കാരില്ലാതെ തുക നേരിട്ടിടുന്ന പദ്ധതിയാണിത്. രാജ്യത്തെ ബുഭൂരിപക്ഷം കര്‍ഷകര്‍ക്കും ആശ്വാസം നല്‍കുന്നതായിരുന്നു ഈ പദ്ധതി. ഈ പദ്ധതിയുടെ ആദ്യ ഗഡു നേരത്തെ നല്‍കിയിരുന്നു. പുതുവര്‍ഷമായി മോദിയുടെ അടുത്ത ഗഡുവുമെത്തി.

രാജ്യത്തെ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 2000 രൂപ നല്‍കുന്ന പദ്ധതി പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ രണ്ടാം ഗഡു ഇന്നുമുതല്‍ വിതരണം ചെയ്യും. കര്‍ണാടകയിലെ തുംകൂരില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന രണ്ടാം ഗഡുവിന്റെ വിതരണത്തിലൂടെ ആറ് കോടി കര്‍ഷകര്‍ക്ക് 12,000 കോടിയാണ് വിതരണം ചെയ്യുക. 2019 ഫെബ്രുവരി 24 ന് തുടങ്ങിയ പദ്ധതിയിലെ രണ്ടും മൂന്നും ഗഡുക്കള്‍ ജൂലായിലും നവംബറിലും നല്‍കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും സാമ്പത്തീക പ്രതിസന്ധി കാരണം പറഞ്ഞ സമയത്ത് സഹായം നല്‍കാനായിരുന്നില്ല.


ഇത്തവണ മകരസംക്രാന്തിക്ക മുന്നോടിയായി പണം കര്‍ഷകരുടെ അക്കൗണ്ടുകളില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. രാജ്യത്തെ 9.2 കോടി കര്‍ഷകരുടെ പട്ടികയാണ് കേന്ദ്ര കൃഷി വകുപ്പിന് ആദ്യ ഘട്ടത്തില്‍ കിട്ടിയത്് ഭൂപരിധി നോക്കാതെ എല്ലാ കര്‍ഷകരെയും ഉള്‍പ്പെടുത്തിയതോടെ പ്രതിവര്‍ഷം ഇവര്‍ക്ക് 6000 രൂപ മൂന്ന് ഗഡുക്കളായി കിട്ടും. ആദ്യം അഞ്ച് ഏക്കര്‍ ഭൂമിയുള്ള കര്‍ഷകരെ ഉള്‍പ്പെടുത്തിയ പദ്ധതി രണ്ടാം മോഡി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ എല്ലാ കര്‍ഷകര്‍ക്കും പ്രഖ്യാപിച്ചു.

അതേസമയം ഭൂമിയില്ലാത്ത കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം കിട്ടില്ല. പഞ്ചാബ് ഹരിയാന ആന്ധ്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത, തെലുങ്കാന, ഹിമാചല്‍ പ്രദേശ്, ഛത്തീസ്ഗഡ്, കേരളം, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങഴാണ് ആനുകൂല്യ വിതരണത്തില്‍ മികച്ച പ്രകടനം നടത്തിയത്. അതേസമയം ബംഗാളിലെ 72 ലക്ഷം കര്‍ഷകര്‍ക്ക് ഗുണം കിട്ടിയില്ല. പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമാറും പങ്കെടുക്കുന്നുണ്ട്. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡും കൈമാറുന്നുണ്ട്.

രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും റേഷന്‍ ലഭ്യമാക്കുന്ന പദ്ധതി പുതുവത്സരത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കിയിരുന്നു. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന മോദി സര്‍ക്കാരിന്റെ പദ്ധതിക്കാണ് ഇതോടെ തുടക്കമിട്ടത്. റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് പൊതുവിതരണ സംവിധാനം വഴി രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും റേഷന്‍ വാങ്ങാന്‍ സാധിക്കുന്നതാണ് ഇത്.

പദ്ധതിയുടെ ആദ്യഘട്ടമാണ് നടപ്പിലാക്കുന്നത്. കേരളത്തില്‍ ആദ്യഘട്ടത്തില്‍ തന്നെ പദ്ധതി നടപ്പിലാകുന്നുണ്ട്. ഇതുപ്രകാരം ജനുവരി 1 മുതല്‍ മലയാളികള്‍ക്ക് കേരളം കൂടാതെ 11 സംസ്ഥാനങ്ങളില്‍ നിന്നും റേഷന്‍ വാങ്ങാം. സമാന രീതിയില്‍ മറ്റ് സംസ്ഥാനക്കാര്‍ക്കും കേരളത്തില്‍ നിന്നും റേഷന്‍ വാങ്ങാം.

സംസ്ഥാനം കൂടാതെ കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, ഹരിയാന, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ത്രിപുര എന്നിവിടങ്ങളിലും ഈ പദ്ധതി നടപ്പിലാക്കുന്നുണ്ട്.

2020 ജൂണ്‍ ഒന്നിന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ ഒറ്റ് സെര്‍വറിലേക്ക് മാറും. അതോടെ രാജ്യത്ത് എവിടെ നിന്നും റേഷന്‍ വാങ്ങാനാകും. ജോലി തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ക്ക് പൊതു വിതരണ സംവിധാനം വഴി റേഷന്‍ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ഈ നടപടി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാക്കടയില്‍ വീട്ടമ്മയെ മകന്‍ മര്‍ദ്ദിക്കുന്നത് പതിവായിരുന്നെന്ന് നാട്ടുകാര്‍... സ്ഥിരം മദ്യപാനി, ബഹളം പതിവ് , മകനെതിരെ പോലീസില്‍ പരാതി നല്‍കാന്‍ വീട്ടമ്മ തയ്യാറായിരുന്നില്ല, കാട്ടാക്കടയില്‍ വീട്ടമ  (16 minutes ago)

ഗുരുവായൂര്‍ ദേവസ്വം സമ്പൂര്‍ണ സൗരോര്‍ജ ഉപയോഗത്തിലേക്ക് മാറുന്നു...ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പെടെ ദേവസ്വത്തിന്റെ എല്ലാ സ്ഥാപനങ്ങളിലും ഇനി സ്വന്തം വൈദ്യുതി  (43 minutes ago)

കണ്ണൂര്‍ പിണറായിയില്‍ തിളച്ച പാല്‍ നല്‍കി അഞ്ചു വയസുകാരന് പൊള്ളലേറ്റ സംഭവത്തില്‍ അംഗനവാടി അധ്യാപികയ്ക്കും ഹെല്‍പ്പറിനും സസ്‌പെന്‍ഷന്‍  (58 minutes ago)

രാജസ്ഥാനിലെ ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ് ഖനിയില്‍ 14 ജീവനക്കാര്‍ കുടുങ്ങി....  (1 hour ago)

നാടന്‍പാട്ട് കലാകാരിയായ കോളേജ് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍...  (1 hour ago)

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം... മകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് പരിക്കേറ്റ അച്ഛന്‍ മരിച്ചു...  (2 hours ago)

സമരം കടുത്തതോടെ... സംസ്ഥാനത്ത് മോട്ടോര്‍ വാഹന ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ നടത്തിവന്ന സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ വിളിച്ച ഒത്ത് തീര്‍പ്പ് ചര്‍ച്ച ഇന്ന്.  (2 hours ago)

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് .... രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക, സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും  (2 hours ago)

ഐ.പി.എല്ലിലെ നിര്‍ണായകമായ പോരാട്ടത്തില്‍ ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സിനെതിരെ 19 റണ്‍സിന് കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ്...  (3 hours ago)

ചര്‍ച്ചയ്‌ക്കൊടുവില്‍.... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മില്‍മ ജീവനക്കാര്‍ നടത്തിയ സമരം അവസാനിച്ചു...  (4 hours ago)

കഠിനമായ ചൂടില്‍ നിന്ന് ചെറിയൊരാശ്വാസമായി വേനല്‍ മഴ.... സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...  (4 hours ago)

പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ  (4 hours ago)

പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം... വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവ് രാഹുലിനെതിരെ പൊലീസ് കേസെടുത്തു  (9 hours ago)

മകന്റെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ 63കാരന്‍ മരിച്ചു  (11 hours ago)

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്  (11 hours ago)

Malayali Vartha Recommends