Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുലിന്റെ കല്യാണം മുടങ്ങിപ്പോയത് അറിഞ്ഞ പെണ്‍കുട്ടി തന്നെയാണ് ഇങ്ങോട്ട് വന്നത്:- അർദ്ധരാത്രിയിൽ വന്ന തുടരെയുള്ള ഫോൺ കോളിനെ തുടർന്ന് മർദ്ദനം ഉണ്ടായി:- പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിലെ പ്രതിയുടെ സഹോദരി രംഗത്ത്...


വേനൽ മഴ സംസ്ഥാനത്ത് മൂന്ന് ദിവസം കൂടെ തുടരും:- ഇടിമിന്നലിനൊപ്പം, ശക്തമായ കാറ്റും...


10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്ന ശേഷം ഉപേക്ഷിച്ചു:- കുട്ടിയുടെ കണ്ണിലും കഴുത്തിലും മുറിവേറ്റ് ആശുപത്രിയിൽ ചികിത്സയിൽ...


നവവധുവിന് ഭര്‍തൃഗൃഹത്തില്‍ മർദ്ദനമേറ്റ സംഭവത്തില്‍ പ്രതി രാഹുൽ വിവാഹ തട്ടിപ്പ് വീരനെന്ന് സംശയം: മുമ്പും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായുള്ള തെളിവുകൾ പോലീസിന്...


സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് .... രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക, സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും

നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടോ? ഫോണ്‍ നഷ്ടപ്പെട്ടാൽ ഇനി ചങ്കിടിപ്പ് വേണ്ട, സർക്കാർ നിങ്ങളുടെ ഫോൺ കണ്ടെത്തി നൽകും; പുതിയ സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍

02 JANUARY 2020 11:58 AM IST
മലയാളി വാര്‍ത്ത

പ്രധാനമായും രണ്ട് കാരണങ്ങള്‍ വഴിയാണ് സാധാരണ മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെടുന്നത്. ആദ്യത്തേത് മോഷണം, രണ്ടാമത്തേത് തിരക്കിനിടയില്‍ വെച്ചു മറക്കുക. കാരണം എന്തു തന്നെയായാലും ഇനി മുതല്‍ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ വിഷമിക്കേണ്ടതില്ല. സർക്കാർ നിങ്ങളുടെ ഫോൺ കണ്ടെത്തി നൽകും. ടെലികമ്യൂണിക്കേഷൻ വകുപ്പ്, 2017 മുതൽ സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സിഇആർ) എന്ന പദ്ധതിയ്ക്കായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ഐ‌എം‌ഇ‌ഐകളുടെ (ഇന്റർനാഷണൽ മൊബൈൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി) ഡാറ്റാബേസ് ഉപയോ​ഗിച്ച് 15 അക്ക യുണീക്ക് നമ്പർ ഉപയോ​ഗിച്ച് മൊബൈൽ ഉപകരണങ്ങളെ തിരിച്ചറിയുന്ന രീതിയാണിത്. 2019 സെപ്റ്റംബറില്‍ മുംബൈയില്‍ തുടക്കമിട്ട സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇഐആര്‍) ഇപ്പോള്‍ ഡല്‍ഹിയിലും ലഭ്യമാണ്. മൊബൈല്‍ഫോണ്‍ നഷ്ടപ്പെടുകയോ, കളഞ്ഞുപോവുകയോ ചെയ്താല്‍ ഈ വെബ്സൈറ്റ് വഴി നിങ്ങളുടെ ഫോണ്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. ഫോണ്‍ മോഷ്ടിച്ചയാള്‍ക്കോ അത് കളഞ്ഞുകിട്ടിയ ആള്‍ക്കോ ആ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കില്ല.

https://www.ceir.gov.in എന്ന യുആര്‍എല്‍ സന്ദര്‍ശിച്ചാല്‍ മതി. ഫോണുകളുടെ ഐഎംഇഐ നമ്ബര്‍ ഉപയോഗിച്ചാണ് ഇത് ട്രാക്ക് ചെയ്യുന്നത്. ഈ വെബ്സൈറ്റ് വഴി ഫോണ്‍ ബ്ലോക്ക് ചെയ്യണമെങ്കില്‍ ഫോണ്‍ നഷ്ടമായതായി ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ബ്ലോക്ക് ചെയ്ത ശേഷം ഈ ഫോണ്‍ മറ്റാര്‍ക്കും തന്നെ ഉപയോഗിക്കാനാകില്ല. ഈ വര്‍ഷം തന്നെ ഈ സേവനം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിഇഐആര്‍ വെബ്സൈറ്റ് വഴി ഫോണ്‍ ബ്ലോക്ക് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം?

ആദ്യം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഫോണ്‍ നഷ്ടപ്പെട്ടതായോ കളഞ്ഞു പോയതായോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക. ആ റിപ്പോര്‍ട്ടിന്റെ കോപ്പി കൈയ്യില്‍ കരുതുക. വെബ്സൈറ്റിലെ അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിന് അത് ആവശ്യമായി വരും. നഷ്ടപ്പെട്ട ഫോണിലെ സിംകാര്‍ഡുകള്‍ക്ക് ഡ്യൂപ്ലിക്കേറ്റ് സിംകാര്‍ഡുകള്‍ എടുക്കുക. പോലീസ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡ്, സാധിച്ചാല്‍ ഫോണ്‍ വാങ്ങിയ ബില്ല് എന്നിവയും കൈയ്യില്‍ കരുതുക. ഇതിന് ശേഷം ഫോണിന്റെ ഐഎംഇഐ നമ്ബര്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷാ ഫോം പൂരിപ്പിക്കുക. മുകളില്‍ പറഞ്ഞ രേഖകള്‍ അപേക്ഷയ്ക്കൊപ്പം അറ്റാച്ച്‌ ചെയ്യണം. നിങ്ങളുടെ മൊബൈല്‍ നമ്ബര്‍ നല്‍കണം, രണ്ട് നമ്ബറുകളുണ്ടെങ്കില്‍ രണ്ടും. ഫോണിന്റെ ബ്രാന്റ്, മോഡല്‍, പര്‍ചേസ് ഇന്‍വോയ്സ് എന്നിവയും നല്‍കുക. ഫോണ്‍ നഷ്ടമായ സ്ഥലവും, തീയ്യതിയും നല്‍കുക. ഫോണ്‍ ഉടമ അയാളുടെ പേര്, മേല്‍വിലാസം, മൊബൈല്‍ നമ്ബര്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയില്‍ അപേക്ഷയ്ക്കൊപ്പം നല്‍കണം. അപേക്ഷ നല്‍കിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരു റിക്വസ്റ്റ് ഐഡി ലഭിക്കും. ഈ ഐഡി ഉപയോഗിച്ച്‌ ഐഎംഇഐ നമ്ബര്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ നടപ്പിലായോ എന്ന് പരിശോധിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമ്മൂട്ടിക്കെതിരെ പ്രചാരണം  (19 minutes ago)

പത്തൊന്‍പതാമത് കരുണാസായി സാഹിത്യ പുരസ്‌കാരം സലിന്‍ മാങ്കുഴിയുടെ നോവലിന്...  (1 hour ago)

ഹമാസ് വീണ്ടും സംഘടിക്കുന്നു:- പൂർണമായി തുരത്താനാകാതെ ഇസ്രായേൽ സൈന്യം...  (2 hours ago)

രാഹുലിന്റെ കല്യാണം മുടങ്ങിപ്പോയത് അറിഞ്ഞ പെണ്‍കുട്ടി തന്നെയാണ് ഇങ്ങോട്ട് വന്നത്:- അർദ്ധരാത്രിയിൽ വന്ന തുടരെയുള്ള ഫോൺ കോളിനെ തുടർന്ന് മർദ്ദനം ഉണ്ടായി:- പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിലെ പ്രതിയുടെ സഹോ  (2 hours ago)

കോലഞ്ചേരി ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

വേനൽ മഴ സംസ്ഥാനത്ത് മൂന്ന് ദിവസം കൂടെ തുടരും:- ഇടിമിന്നലിനൊപ്പം, ശക്തമായ കാറ്റും...  (2 hours ago)

നഗര മാതാവ് "സമ്പൂജ്യ" ആണെന്ന് അറിഞ്ഞതിൽ സന്തോഷമുള്ളൂ...രഹിമിന്റെ മാർക്ക് കൂടി പുറത്തു വിടണമെന്ന് സോഷ്യൽ മീഡിയ  (2 hours ago)

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്ന ശേഷം ഉപേക്ഷിച്ചു:- കുട്ടിയുടെ കണ്ണിലും കഴുത്തിലും മുറിവേറ്റ് ആശുപത്രിയിൽ ചികിത്സയിൽ...  (2 hours ago)

രണ്ട് ദിവസത്തെ സ്വകാര്യ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ദുബൈയിലെത്തി...ശനിയാഴ്ച കേരളത്തിലേക്ക് തിരിച്ചെത്തിയേക്കും  (2 hours ago)

കസ്റ്റഡി കൊലപാതകക്കേസില്‍ താമിര്‍ ജിഫ്രിയെ കൊണ്ടുപോയ പൊലീസുകാരന്റെ കാര്‍ കസ്റ്റഡിയിലെടുത്തു....  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ നിന്ന് തിരുവള്ളുവര്‍ പ്രതിമയിലേക്ക് കണ്ണാടിപ്പാലം വരുന്നു ....  (3 hours ago)

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു.... 19-ന് പ്രതിഷ്ഠാദിനം ആചരിക്കും, ശരണം വിളികളുമായി ആയിരങ്ങള്‍ സന്നിധാനത്ത്  (3 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി...മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു സിറ്റിയുടെ ജയം  (4 hours ago)

ടിപ്പര്‍ ലോറിയും ബസ്സും കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ച് ആറു മരണം... 20 പേര്‍ക്ക് പരുക്ക്  (4 hours ago)

Malayali Vartha Recommends