ജമ്മുകാശ്മീരിലെ കുപ്‌വാര ജില്ലയിലെ മാച്ചിലില്‍ ഉണ്ടായ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മുകാശ്മീരിലെ കുപ്‌വാര ജില്ലയിലെ മാച്ചിലില്‍ ഉണ്ടായ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു സൈനികനെ കാണാതാവുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച അര്‍ധരാത്രി ഒരു മണിയോടെയാണ് സൈനിക പോസ്റ്റ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഹിമപാതമുണ്ടായത്.
കഴിഞ്ഞ രണ്ടു ദിവസമായി പ്രദേശത്ത് കനത്ത മഞ്ഞ് വീഴ്ചയായിരുന്നു. നോര്‍ത്ത് കശ്മീരിലെ നിരവധി സ്ഥലങ്ങളില്‍ ഹിമപാതമുണ്ടായി. കഴിഞ്ഞ ദിവസം ഗന്ദര്‍ബാല്‍ ജില്ലയിലെ സോന്‍മാര്‍ഗിലുണ്ടായ ഹിമപാതത്തില്‍ അഞ്ച് സിവിലയന്‍മാര്‍ മരിക്കുകയും ഒമ്ബതോളം പേര്‍ മഞ്ഞിനടിയില്‍ പെടുകയും ചെയ്തിരുന്നു.
"
https://www.facebook.com/Malayalivartha