കേന്ദ്രസഹമന്ത്രിയുടെ ഒറ്റുകാരെ വെടിവയ്ക്കൂ എന്ന വിവാദ മുദ്രാവാക്യത്തിന് ശേഷമാണ് വെടിവയ്പ്പ് നടന്നത്; അനുരാഗ് താക്കൂറിനെതിരെ പരാതിയുമായി മലയാളി വിദ്യാർത്ഥി രംഗത്ത്

കേന്ദ്ര സഹമന്ത്രി അനുരാഗ് താക്കൂറിനെതിരെ പരാതിയുമായി മലയാളി വിദ്യർത്ഥി. വിവാദ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് ജെഎൻയു വിദ്യാർത്ഥി യൂണിയൻ കൗൺസിലറും മലയാളിയുമായ വിഷ്ണുപ്രസാദ് പരാതിയുമായി വന്നത്. ജാമിയ വിദ്യാർത്ഥികൾക്കെതിരെ ഉണ്ടായ വെടിവയ്പ്പിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു വിഷ്ണുപ്രസാദ് പാർലമെന്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എൻഎസ്‌യു നേതാവാണ് വിഷ്ണുപ്രസാദ്.
കേന്ദ്രസഹമന്ത്രിയുടെ ഒറ്റുകാരെ വെടിവയ്ക്കൂ എന്ന വിവാദ മുദ്രാവാക്യത്തിന് ശേഷമായിരുന്നു ജാമിയ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് നേരെ പ്ലസ് വൺ വിദ്യാർത്ഥി വെടിയുതിർത്തത്. വെടിയുതിർക്കാൻ കാരണം കേന്ദ്രസഹമന്ത്രിയുടെ മുദ്രാവാക്യമാണെന്ന് പരാതിയിൽ പറയുന്നത്. വിവാദ മുദ്രാവാക്യത്തിന് പിന്നാലെ അനുരാഗ് താക്കൂറിന് 72 മണിക്കൂർ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രചാരണ വിലക്ക് ഏർപ്പെടുത്തി. മാത്രമല്ല താരപ്രചാരകരുടെ പട്ടികയിൽ നിന്ന് നീക്കാനും തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിടുകയുണ്ടായി.ദില്ലിയിലെ റിതാല മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മനോജ് ചൗധരിയുടെ പ്രചാരണ പരിപാടിയിലാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്‍റെ വിവാദ പ്രസംഗം നടന്നത്.
https://www.facebook.com/Malayalivartha