രണ്ടാം നരേന്ദ്രമോദി സര്‍ക്കാറിന്റെ രണ്ടാം ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് ലോക് സഭയില്‍ അവതരിപ്പിക്കും.... രാവിലെ 11 നാണ് ബജറ്റ് അവതരണം

രണ്ടാം നരേന്ദ്രമോദി സര്‍ക്കാറിന്റെ രണ്ടാം ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് ലോക് സഭയില്‍ അവതരിപ്പിക്കും. രാവിലെ 11 നാണ് ബജറ്റ് അവതരണം. രാജ്യത്തിന്റെ സാമ്ബത്തിക വളര്‍ച്ചയിലെ തിരിച്ചടി മറികടക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടികള്‍ സ്വീകരിക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ആദായ നികുതിയിലെ ഇളവ് ഉള്‍പ്പടെ മധ്യവര്‍ഗ്ഗത്തെ ആകര്‍ഷിക്കാനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.അടുത്ത വര്‍ഷം. 6 മുതല്‍ 6.5 ശതമാനം വരെ വളര്‍ച്ചയുണ്ടാകും എന്നാണ് ഇന്നലെ പാര്‍ലമെന്റില്‍ വെച്ച സാമ്പത്തിക സര്‍വെ പ്രവചിക്കുന്നത്. ഈ ലക്ഷ്യത്തിലെത്താന്‍ ആദായ നികുതി നിരക്ക് കുറച്ചും മറ്റ് ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ചും സമ്പദ് വ്യവസ്ഥയെ ക്രിയാത്മകമായി മുന്നോട്ട് കൊണ്ടുപോവാനുള്ള പ്രഖ്യാപനങ്ങല്‍ ബജറ്റില്‍ ഉണ്ടായേ പറ്റു.
ആദായനികുതി നിരക്കില്‍ ഇളവ് പ്രതീക്ഷിക്കുമ്‌ബോഴും ധനക്കമ്മി കണക്കിലെടുക്കുമ്‌ബോള്‍ സര്‍ക്കാറിന് വലിയ തോതിലുള്ള മാറ്റങ്ങള്‍ ഇതില്‍ വരുത്താന്‍ കഴിയില്ലെന്ന നിരീക്ഷണവും ശക്തമാണ്. അതേസമയം, കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുക, കര്‍ഷകര്‍ക്ക് വിളകള്‍ക്കുമേല്‍ ഉയര്‍ന്ന സംഭരണ വില നല്‍കുക തുടങ്ങിയ പ്രഖ്യാപനങ്ങള്‍ക്ക് ഇത്തവണ സര്‍ക്കാര്‍ മുതിര്‍ന്നേക്കില്ലെന്നാണ് സൂചന. എങ്കിലും മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വ്യാപനം. പ്രധാന്‍ മന്ത്രി കിസാന്‍ ഫണ്ട് 6000 രൂപ നല്‍കുന്നത് വര്‍ധിപ്പിക്കുക തുടങ്ങിയ പ്രഖ്യാപനങ്ങളും ഇന്നത്തെ ബജറ്റില്‍ പ്രതീക്ഷിക്കുന്നു.
"
https://www.facebook.com/Malayalivartha