അടുത്ത ആയുധം ആപ്പ്; നിയമസഭ തെരെഞ്ഞെടുപ്പിലേക്കുള്ള പ്രകടന പത്രിക 'സങ്കല്‍പ് പത്ര്' ബിജെപി പുറത്തിറക്കി

നിയമസഭ തെരെഞ്ഞെടുപ്പിലേക്കുള്ള പ്രകടന പത്രിക 'സങ്കല്‍പ് പത്ര്' ബിജെപി പുറത്തിറക്കി. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, പ്രകാശ് ജാവദേക്കര്‍, ഹര്‍ഷ് വര്‍ധന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി എന്നിവര്‍ ചേര്‍ന്ന് പത്രിക പ്രകാശനം ചെയ്തു.
കുടിവെള്ളത്തിനായി ജനങ്ങള്‍ ടാങ്കറുകളെ ആശ്രയിക്കുന്നത് അവസാനിപ്പിച്ച് ശുദ്ധജലം ടാപ്പുകളില്‍ ലഭ്യമാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി പറഞ്ഞു. ദരിദ്രര്‍ക്ക് 2 രൂപനിരക്കില്‍ ആട്ട ലഭ്യമാക്കും, കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ ഇലക്ട്രിക് സ്‌കൂട്ടര്‍, പാവപ്പെട്ട വീട്ടില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ക്ക് 2 ലക്ഷം രൂപ എന്നിവയാണ് പ്രധാനപ്പെട്ട മറ്റു പ്രധാനപ്രഖ്യപനങ്ങള്‍. 9,10 ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് സൈക്കിള്‍, അടിസ്ഥാന സൗകര്യ വികസനത്തിന് 10,000 കോടി രൂപ, സ്ത്രീ സുരക്ഷക്ക് റാണി ലക്ഷ്മിഭായ് പദ്ധതി എന്നിവയും പ്രധാന പ്രഖ്യാപനങ്ങളില്‍ ഉള്‍പ്പെടുന്നു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കുമെന്നും പത്രികയില്‍ ഉറപ്പുനല്‍കുന്നു.
കോളനികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കും എന്ന് മനോജ് തിവാരി വ്യക്തമാക്കി. തെരെഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ എത്തുന്ന ബിജെപി സര്‍ക്കാര്‍അഴിമതി മുക്തമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ തെരെഞ്ഞെടുപ്പിനായുള്ള സങ്കല്‍പ് പത്ര് രൂപപ്പെടുത്താന്‍ പൊതുജനങ്ങളില്‍ നിന്നും ബിജെപി അഭിപ്രായങ്ങള്‍ സമാഹരിച്ചിരുന്നു. 11.65 ലക്ഷം നിര്‍ദേശങ്ങളാണ് ബിജെപിക്ക് ദല്‍ഹിയില്‍ നിന്നും ലഭിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെയാണ് ബിജെപി തെരെഞ്ഞടുപ്പ് നേരിടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രചരണം നടത്തുന്നത്. കേജരിവാള്‍ സര്‍ക്കാരിന്റെ ഭരണ പരാജയവും ബിജെപി പ്രചരണായുധമാക്കുന്നുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ 7ല്‍ 7 സീറ്റും ബീജെപി തൂത്തുവാരിയിരുന്നു.
https://www.facebook.com/Malayalivartha