രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം... കേന്ദ്ര നേട്ടങ്ങള്‍ വിശദീകരിച്ച് ധനമന്ത്രി , വരുമാന മാര്‍ഗ്ഗങ്ങള്‍ കൂട്ടുന്ന ബജറ്റെന്ന് ധനമന്ത്രി

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ബജറ്റിന് അംഗീകാരം നല്‍കിയത്. പാര്‍ലമെന്റില്‍ നടന്ന യോഗത്തിലാണ് നിര്‍മല സീതാരാമന്റെ ബജറ്റിന് അംഗീകാരം നല്‍കിയത്.
രണ്ടാം എന്‍.ഡി.എ സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. സമ്പദ് രംഗത്തെ അട്ടിത്തറ ശക്തമാണെന്നും വരുമാനവും വാങ്ങല്‍ ശേഷിയും കൂട്ടുന്ന ബജറ്റാണിതെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ വരുമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ജി.എസ്.ടിയാണ് കേന്ദ്ര സര്‍ക്കാറിന്റെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പരിഷ്‌കാരമാണ്. ഇതിലൂടെ ഒരു ലക്ഷം കോടി രൂപയുടെ നേട്ടം നേടാനായി. ഒരു കുടുംബത്തിന്റെ മാസ ചെലവില്‍ നാലു ശതമാനം വരെ ലാഭിക്കാന്‍ ജി.എസ്.ടി കാരണമായി. ബാങ്കുകളുടെ കിട്ടാകടം കുറച്ചെന്നും ധനമന്ത്രി .
"
https://www.facebook.com/Malayalivartha