രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ്; രാജ്യം കനത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ ബജറ്റ് അവതരിപ്പിക്കുന്നു; ഇത്തവണയും ബജറ്റ് പെട്ടിക്ക് പകരം തുണിയില്‍ പൊതിഞ്ഞ ബജറ്റ് ഫയലുകള്‍

രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ സന്പൂര്‍ണ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നു. കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് ധനമന്ത്രി പാര്‍ലമെന്‍റിലെത്തി ബജറ്റ് അവതരിപ്പിക്കുന്നത്.
ഇത്തവണയും ബജറ്റ് പെട്ടിക്ക് പകരം തുണിയില്‍ പൊതിഞ്ഞാണ് ബജറ്റ് ഫയലുകള്‍ നിര്‍മല സീതാരാമന്‍ കൊണ്ടുവന്നത്. രാവിലെ എട്ടരയോടെ അവര്‍ ധനമന്ത്രാലയത്തിലെത്തി. സഹമന്ത്രി അനുരാഗ് ഠാക്കൂറും ഒപ്പമുണ്ടായിരുന്നു. പിന്നീട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും ധനമന്ത്രി സന്ദര്‍ശിച്ചു.
രാജ്യം കനത്ത സാമ്ബത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ ബജറ്റിനെ പ്രതീക്ഷയോടെയാണ് സാമ്ബത്തിക-വാണിജ്യ മേഖല കാത്തിരിക്കുന്നത്.
വരുമാനവും വാങ്ങല്‍ ശേഷിയും കൂട്ടുന്ന ബഡ്ജറ്റെന്ന് ധനമന്ത്രി വ്യക്തമാക്കി. ജി.എസ്.ടി നികുതി സംവിധാനം നടപ്പാക്കിയതോടെ ഒരു കുടുംബത്തിന് മാസചിലവിന്‍റെ നാല് ശതമാനം വരെ ലാഭിക്കാന്‍ സാധിക്കുന്നുണ്ടെന്നും നിര്‍മലാ സിതാരാമന്‍ പറഞ്ഞു.
'എല്ലാവരോടുമൊപ്പം എല്ലാവര്‍ക്കും വളര്‍ച്ച എന്നതിലാണ് മോദി സര്‍ക്കാര്‍ വിശ്വസിക്കുന്നത്. രാജ്യത്തെല്ലായിടത്ത് നിന്നും ഞങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചു. എല്ലാവര്‍ക്കും ഗുണകരമാകുമെന്ന ബഡ്ജറ്റാകും'. ബഡ്ജറ്റവതരണത്തിന് മുമ്ബായി ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രതികരിച്ചിരുന്നു.
ആദായനികുതി സ്ലാബുകളില്‍ മാറ്റമുണ്ടാകുമോ എന്നതാകും ബഡ്ജറ്റില്‍ ശമ്ബളവരുമാനക്കാരുടെ പ്രധാന ശ്രദ്ധാവിഷയമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാമ്ബത്തിക വളര്‍ച്ചയിലെ മുരടിപ്പു മാറ്റാന്‍ എന്തു നടപടികളെടുക്കുന്നു എന്നത് നേരത്തെ ചര്‍ച്ചാ വിഷയമായിരുന്നു. രാജ്യത്തിന്റെ സാമ്ബത്തിക വളര്‍ച്ച കുറഞ്ഞതായി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ വച്ച സാമ്ബത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഏഴു ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിടത്ത് അഞ്ചു ശതമാനം വളര്‍ച്ച മാത്രമാണുണ്ടായത്. ഈ കുറവില്‍ നിന്ന് ശക്തമായി മടങ്ങിവരുമെന്നും പുതിയ സാമ്ബത്തിക വര്‍ഷത്തില്‍ 6 മുതല്‍ 6.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നുമാണ് ധനമന്ത്രി വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha